Monday, October 17, 2011

വയലൻസ് ഈസ്‌ ദി ഒൺലി സൊല്യൂഷന്‍

രവി വര്‍മ്മയുടെ ചോദ്യങ്ങള്‍പുതിയ തലമുറയെ കുറിച്ച് എന്താണ് അഭിപ്രായം ?


ഐ ആം തിങ്കിംഗ് വെരി പോസിറ്റീവ് എബൌട്ട്‌ ദി ന്യൂ-ജനറേഷന്‍. പുതിയ തലമുറ, പഴയ തലമുറയെ പോലെ അല്ല. പുതിയ ആളുകള്‍ അവരുടെ ലൈഫ്‌ തിരിച്ചറിയുന്നു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പക്ഷെ നമുക്ക് ഇത് അരോചകമായിട്ടു മാറും. അവർക്ക് വേണ്ടത് ഒരു മൊബൈൽ, ഒരു മൂന്നു മിനിറ്റ് എസ്.എം.എസ്. അവരുടെ ലോകം വളരെ സങ്കുചിതമാണ് എന്ന് പുറമേ ഉള്ള ആളുകള്‍ ചിന്തിക്കും. പക്ഷെ അവര്‍ ഇതിനെ വളരെ പോസിറ്റീവ് ആയി ആണ് കാണുന്നത്.
നമ്മള്‍ പഴയ നമ്മുടെ പാരമ്പര്യവാദങ്ങള്‍ കൊണ്ടും, പഴയ കാഴ്ചപാടുകള്‍ കൊണ്ടും അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇവര്‍ ഇവരുടേതായ ലോകത്ത് ജീവിക്കുന്നു.

*പഴയ തലമുറയില്‍ നിന്ന് പഠിക്കാന്‍ ഒന്നും ഇല്ലെന്നാണോ ?


ഞാനിപ്പോള്‍ പുതിയ ജനറഷനിലെ കുട്ടികളോട് സംസാരിക്കുന്നതില്‍ നിന്നും മനസ്സിലാവുന്നത്, അവർക്ക് നമ്മുടെതായ കാര്യങ്ങളില്‍ ഒന്നും താല്പര്യമില്ല. ഇനിയുള്ള നൂറ്റാണ്ട് അവര്‍ വ്യക്തമായി കാണുന്നുണ്ട്. നമ്മള്‍ പഴയ രീതിയില്‍ തന്നെ നിലനിക്കട്ടെ എന്നാശിക്കുകയും, അവര്‍ അവരുടെ പുതിയ ലോകത്തേക്ക് പോവുകയും ചെയ്യുന്ന ഈ സമയത്താണ്, പുതിയ ആളുകളും പഴയ ആളുകളുമായി വലിയ സംവാദങ്ങള്‍ ഉണ്ടാവുന്നത്. നമ്മള്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയും, അവര്‍ ഇത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇന്ന് നടക്കുന്ന ഏറ്റവും വലിയ പ്രശ്നം.
നമ്മുടെ തലമുറയില്‍ ജീവിക്കുന്ന ആളുകള്‍ ചർച്ചയ്ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. പുതിയ കുട്ടികളുടെ ലോകം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പഴയ ആളുകള്‍ ശ്രമിക്കുന്ന ഒരു പതിവ്. അതിനു നേരെ വിപരീതമാണ് നമ്മള്‍ ചെയ്യേണ്ടത്. അത് കൊണ്ടാണ്, ഇന്നത്തെ ഈ തലമുറ, ഇനി വരുന്ന തലമുറയ്ക്ക് ഒരു വലിയ ഭാരമായി തീരുന്നത്.
അവരുടെ ഗുണവും ദോഷവും അല്ല നമ്മള്‍ ചർച്ച ചെയ്യേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഉള്ള ഒരാൾക്ക് ‌ അറിയുമായിരുന്നോ, ഇവിടെ മൊബൈലും, കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടാവുമെന്ന് ? ടെക്നോളജി മാറുന്നതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും മാറും. ഇത് നിങ്ങൾക്ക് ഒരിക്കലും തടയാന്‍ പറ്റില്ല. മനുഷ്യന്റെ ജീവിതം ടെക്നോളജിയുമായി വളരെ വളരെ ബന്ധപെട്ടാണ് കിടക്കുന്നത്. അത് സാഹിത്യമായിട്ടോ  നമ്മള്‍ ഈ കാണുന്ന ജീവിതചട്ടക്കൂടുമായിട്ടോ ബന്ധപ്പെടുത്താന്‍ പറ്റില്ല.


*ടെക്നോളജി കള്‍ട്ടിവേറ്റ് ചെയ്തെടുക്കുന്നത് ശരിയാണോ ?


ടെക്നോളജി കള്‍ട്ടിവേറ്റ് ചെയ്തെടുക്കണം എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. അതൊരിക്കലും മിസ്ലീഡിംഗ് ആവില്ല. നമ്മുടെ തലമുറയ്ക്കുള്ള പ്രശ്നം അതാണ്‌. അവരിങ്ങനെ പോയാല്‍ എവിടെ എത്തും ? എന്ന ആകുലത. അവര്‍ ശരിയായ ദിശയില്‍ തന്നെ എത്തും. ഇതിന്റെ ഒക്കെ വലിയ ഭാഗമാണ് നമ്മള്‍ ഒരിക്കലും ചര്ച്ച ചെയ്യപ്പെടാത്ത സാങ്കേതികത. ഇതാണ് നമ്മള്‍ ആദ്യം അഭിമുഖീകരിക്കേണ്ടത്.

*ന്യൂക്ലിയര്‍ ഫിഷനും ഫ്യൂഷനും പഠിക്കുമ്പോള്‍ പണ്ട് ഹിരോഷിമയെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. ദുരന്തമായിരുന്നു ഫലം. വീണ്ടു വിചാരത്തോടെ ഒന്നാലോചിച്ചിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു. അതല്ലേ പഴയ തലമുറയുടെ രീതി ? ഇതൊരു ഓർമ്മി പ്പിക്കലല്ലേ ?


നമ്മള്‍ പുസ്തകത്തിലും പത്രത്തിലും ടീവിയിലുമൊക്കെ കാണുന്നതാണ് ഹിരോഷിമ നാഗാസാക്കി ദുരന്തങ്ങള്‍. ഇതിനേക്കാള്‍ ഭീകര ദുരന്തങ്ങള്‍ ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ പട്ടാളക്കാര്ക്ക് നേരെ തന്നെ ഈ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. നാറ്റോയുടെ പട്ടാളത്തിന് സ്വയം പരിശീലിക്കാന്‍ തന്നെ ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്. മാറാരോഗങ്ങളും ആയിട്ടാണ് അവര്‍ തിരിച്ചു പോവുന്നത്. ഇത് സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു. നമ്മള്‍ ഇപ്പോഴും ഹിരോഷിമയില്‍ പിടിച്ചിരിക്കുന്നു. അതൊരു സ്മാരകം മാത്രമാണ്. വിയറ്റ്നാമിലൊക്കെ അമേരിക്ക രാസായുധം പരസ്യമായാണ് ഉപയോഗിച്ചത്. ഇതുണ്ടാക്കുന്നവര്‍ സ്വന്തം ജനങ്ങളിലാണ് പരീക്ഷിക്കുന്നത്. അപ്പോള്‍ ന്യൂക്ലിയര്‍ ഫിഷനും ഫ്യൂഷനും ഒന്നും ഇവിടെ ബാധകമല്ല. നമ്മള്‍ ഇതെല്ലാം അനുഭവിച്ചു കൊണ്ടേ ഇരിക്കുകയാണ്.
നമുക്കറിയാം ചെര്‍നോബില്‍ ദുരന്തത്തെ തുടർന്ന് ചെന്നയിലെ കല്പാക്കത്തൊക്കെ ഒരുപാട് മൽസ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിയത്. കല്പാക്കത്ത് റേഡിയെഷന്‍ അറിയാനുള്ള സംവിധാനം ഉണ്ട്. അറബിക്കടലില്‍ ഇതുപോലുള്ള സംവിധാനങ്ങള്‍ ഇല്ല.
ഇന്ത്യ ഒരു മിസ്സൈല്‍ പരീക്ഷിച്ചു എന്ന് വാർത്ത കാണുമ്പോള്‍ നമ്മള്‍ കയ്യടിക്കും. പക്ഷെ പരീക്ഷണം അവസാനിക്കുന്നത് കടലിലാണ്. അതിന്റെ ഫലങ്ങളും മനുഷ്യന്‍ അനുഭവിക്കണം. കേരളത്തില്‍ എത്ര ക്യാൻസര്‍ രോഗികള്‍ ഉണ്ട്. മനുഷ്യന്‍ അറിയാതെ തന്നെ ഇതിന്റെയൊക്കെ ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു. ദുരന്തം ഒരു വിഷയമായിട്ടോ സെൻസേഷന്‍ ആയിട്ടോ വരണം എന്ന് നിർബന്ധം ഇല്ല.

*എന്താണ് ഇതിനൊരു പരിഹാരം ?


ഇതിനെയൊന്നും നമുക്ക് ഒഴിവാക്കാന്‍ പറ്റില്ല. നിങ്ങള്‍ രോഗിയായി ജീവിക്കണം എന്ന് തന്നെയാണ് പറയുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ നിങ്ങള്ക്ക് ഒന്നും കണ്ടുപിടിക്കാന്‍ ആവില്ല. അത്രമേല്‍ ലോകം മാറിക്കഴിഞ്ഞു. വയലൻസ് ഈസ്‌ ദി ഒൺലി സൊല്യൂഷന്‍. അതിനെ എതിർക്കാനാണ് ഇപ്പോള്‍ ആളുകൾക്ക് ഇഷ്ടം. നാളെ ഏറ്റവും സാധു മനുഷ്യന്‍ വരെ വയലൻസിനെതിരെ വയലന്റായി പ്രതികരിക്കുന്ന കാലമാണ് വരുന്നത്


( ഓരിമുക് പുഴയോരം , ചെറുവത്തൂര്‍)

2 comments:

Sukumar said...

Very intresting.......

Sukumar said...

Very intresting.......