Sunday, July 24, 2011

പാലൂര്‍ യാത്ര.

കഥ ഇതുവരെ..

മൂന്നു നാള്‍ കഴിഞ്ഞു വീട്ടിലെത്താറായപ്പോഴേക്കും വീട് പൂട്ടി കിടന്നിരുന്നു. പടിപ്പുരയില്‍ ഒരു കത്തും .
ഞാന്‍ പോകുന്നു . ങ്ങക്ക് പാലൂര് മതിയല്ലോ . താക്കോലും കുഞ്ഞുങ്ങളെയും അടുത്ത വീട്ടില്‍ ഏല്‍പ്പിച്ചിട്ടുണ്ട് .

ശേഷം വായിക്കുക,


തിരാവിലെ മംഗലാരത്തപ്പന്റെ പൈപ്പുവെള്ളത്തില്  കുളിച്ചുതൊഴുതു മഴു ഉപേക്ഷിച്ച  പരശുരാമന് ഉറക്കെ പീപ്പി വിളിച്ചപ്പോള്‍ ഹരീഷതു കേട്ട് ഉറക്കം നടിച്ചു . കാല്‍വഴി ഊരിപ്പോയ ലുങ്കി തലവഴിയുടുത്തു വരിക്കപ്ലാവിന് ചുറ്റും പ്രാഥമിക കടമകള്‍ സാധിച്ചതായി സ്വപ്നം കണ്ടു.

അമ്മയെ കൊന്നവന്റെ ചങ്കുപൊട്ടിക്കരച്ചിലില് എഞ്ചിന്റെ നാഡി  ഞരമ്പുകള് വലിഞ്ഞു മുറുകി. കൊമ്പോസ്റ്റുവളം അളിഞ്ഞു നാശമാക്കിയ
തുരുമ്പേടുത്ത പാളങ്ങളില്‍ പഞ്ചറായ ഇരുമ്പ് വളയങ്ങള്‍ തമ്മില്‍ കയര്‍ത്തപ്പോള്‍  എഞ്ചിന്‍ ചൂടായി വണ്ടിയോട് പായാന്‍ പറഞ്ഞു.

ടിക്കറ്റ് എടുത്തെങ്കിലും ടി ടി ആര്‍ ദക്ഷിണ ഇരന്നു വാങ്ങി .ഇരക്കാന്‍ പടിച്ചതിനാലാണ് ഇരട്ടി ശമ്പളം വാങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേ എന്‍റെ അമ്മയുടെ വകയെന്നതാണ് ഇഷ്ടന്‍റെ ഞെഞ്ചിലെ ഫലകത്തില്‍ എഴുതി വച്ചിരിക്കുന്നത് .


കോഴിക്കോട് നിന്നപ്പോള്‍ ഹരീഷിനു കയറാന്‍ പാകത്തില്‍ പരസ്സുരാമന്‍ കുനിഞ്ഞു നിന്ന് രാമനാമം ജപിച്ചു . ഈച്ചപിടയ്ക്കുന്ന ഒരു കപ്പു  ചായയുമായി ഹരീഷ് കയറി  ജയഹോ പറഞ്ഞപ്പോള്‍ രസ്സൂല്‍പൂക്കുട്ടി പറഞ്ഞ ശബ്ദമുണ്ടാക്കി താളം മറന്ന  വണ്ടി തെക്കോട്ട്‌ പാഞ്ഞു തുടങ്ങി
പാണക്കാട് എത്താറായപ്പോള്‍ വണ്ടി ഒന്നൂടെ ചിഹ്നം വരച്ചു . പത്രപരസ്യത്തില് ശ്വേതയെ കണ്ടു  തുപ്പലിറക്കി  രതിനിര്‍വേദത്തില്‍  ഊരിപ്പോയ പാന്റിന്റെ സിബ്ബടച്ച പ്രാണവേദന കൂട്ടാക്കാതെ ഗാര്‍ഡു പച്ചക്കൊടി ആഞ്ഞുവീശി. മഞ്ഞലാംകുഴിയുമായി പോത്തിന്റെ വേദമോതാനിരുന്ന തങ്ങള്ക്കും സന്തോഷമായി


ഭാരതപ്പുഴ മെലിഞ്ഞുണങ്ങി കണ്ടപ്പോള്‍ വിഷയാധിക്യം വരുത്തി ഹരീഷു വീണ്ടും കവിയായി. കല്‍ക്കണ്ടവും മുന്തിരിയും പച്ചനോട്ടുകളും വണ്ടിയാകെ വാരി വിതറിയെങ്കിലും ആള്‍ക്കാരതു വാങ്ങാന്‍ മടിച്ചു. അവര്‍ക്കെല്ലാം കണ്ണടകള്‍ വേണം .


പട്ടാമ്പിയില്‍ പ്ലാട്ഫോമിനരികില്‍ തന്നെ രാജധാനി ഓച്ചാനിച്ച് നില്‍പ്പുണ്ടായിരുന്നു.

"വെല്‍കം ടു പാലൂര്‍ , ഇല്ലാത്തതെല്ലാം കഴിച്ചിട്ട് പോകാം .വല്ലതിനും  പറയട്ടെ ? ... ഗണപതിഹോമം, രണ്ടുരൂപയുടെ ചാക്കരി, വിസ്കി , സോഡ,റം ..etc ..."

ജയാ ...etc ...മതിയോ ?

ഞാന്‍ ഹരീഷിനെ എട്ടാമതും വിലക്കി .

ഹരീഷേ , വേണ്ടാ .. വെട്ടത് കോപിക്കും ..ലണ്ടന്‍ നേരിട്ടിവിടെവരെ വന്നു  കൊണ്ടുപോയ  ആളാണ്‌ ..മുങ്കോപി..കടിച്ചാല്‍ പോട്ടാത്തത് എടുക്കും

പട്ടാമ്പിയില്‍നിന്നും ആര്‍ക്കും പിടികൊടുക്കാതെ  കൊളത്തൂര്‍  ഭാഗത്തേക്ക്  വണ്ടി തിരിഞ്ഞപ്പോള്‍ മുതല്‍ പുകക്കുഴല്‍  കണ്ടു .


“ഹരീഷേ , നിത്യകന്യകയെ തേടിയുള്ള ഈ പോക്കില്‍ പാലൂര്‍ ഒരു വ്യാവസായിക നഗരം ആയോ .. വണ്ടി തിരിച്ചാലോ.”


‘ന്തായാലും രാവിലെ കുളിക്കാതെ തിരിച്ചതല്ലേ .

ഫാക്ടറിയൊക്കെ കണ്ടു ഉലപ്പന്നത്തെ തിരിച്ചറിഞ്ഞു അപ്പോള്‍ തന്നെ മടങ്ങിയേക്കാം” .


കൊപ്പം കഴിഞ്ഞു , പുക കുഴല്‍ അടുത്തടുത്ത്‌ വരുന്നു . തൂതപുഴ പുറം തിരിഞ്ഞു പിന്നെയും  കുന്തിച്ചിരുന്നു .

വണ്ടി പാലൂരില്‍  എത്തി ഫാക്ടറിമുറ്റത്ത്‌ സഡന്‍ ബ്രെയ്ക്ക് ഉണ്ടെന്നു വരുത്തി ആഞ്ഞു ചവുട്ടി . പുക കുഴല്‍ ചിരിച്ചുകൊണ്ട് കൈ തന്നു ....

“ഞാന്‍  രവിവര്‍മ്മ” .

രജിസ്ട്രേഷന്‍ കൌണ്ടറിലെ തിക്കിലും തിരക്കിലും പെട്ട് അടിയേറ്റു പുളഞ്ഞപ്പോഴും സ്റ്റേജില്‍  ഇട്ടികൊര ടി ഡി രാമകൃഷ്ണനെ വെല്ലു വിളിക്കുകയായിരുന്നു. രാമകൃഷ്ണേട്ടനാവട്ടെ  പരിഭവം പറഞ്ഞും ചിരിച്ചു മണ്ണ്കപ്പിയും കയ്യടിച്ചും  സ്വയം പ്രോത്സാഹിപ്പിച്ചു   കൊണ്ടേയിരുന്നു. . അധ്യക്ഷന്‍ നഖം കടിച്ചു തീര്‍ന്നു  ഇറച്ചി വരെ എത്തിയ ഒരു മുരളിരൂപന്‍.


എന്നെ കണ്ടപ്പോള്‍ മുജ്ജന്മ പാപം പോലെ സേതു ഓടിവന്നു.  ഞാന്‍ സേതു.. ഇത് പാലൂര്‍ ..വടക്ക് എന്റെ വീട് ,തെക്ക് അമ്മാവന്റെ പറമ്പ്   , കിഴക്ക് തറവാട്ടുസൂര്യന്‍, പടിഞ്ഞാറ് ഉദയാസ്തമയം.ഇതെല്ലാം മ്മളെ ആള്‍ക്കാര്‍


ആള്‍ക്കാര്‍ പലരും വന്നു കൈ തന്നു . പണം ആരും കൊണ്ടു വന്നില്ലെന്ന് തോന്നി. സലിലും പുല്ലാനിയും സന്തോഷും ശിഹാവും ഭാര്യമാരെ കൊണ്ടു വന്നതായി നോട്ടിസില്‍ വായിച്ചു . അവരെയൊക്കെ തൊട്ടടുത്ത സുരക്ഷിതകേന്ദ്രങ്ങളില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നു  ഞാന്‍ ഹരീഷോട് കള്ളം പറഞ്ഞു .



സ്കൂള്‍ മുറ്റം നിറയെ ആള്‍ക്കാരെ കുഴിച്ചിട്ടുണ്ടായിരുന്നു. ഈ ആള്‍ക്കാരുടെ കഥ തുടരും .....................


No comments: