Wednesday, February 2, 2011

എരിയുന്ന സൂര്യകിരീടം - ചര്‍ച്ച

പി യുടെ ഷഷ്ടി പൂര്‍ത്തി ദിവസം, ഞരളത്ത് പി തങ്ങിയ മുറിയിലെത്തി.

രണ്ടു അവധൂതന്മാരും കെട്ടിപ്പിടിച്ചു ..

പി പറഞ്ഞു.

വൈകിട്ട് സമാപന സമ്മേളനത്തില്‍ പൊതുവാളുടെ ഘനസംഗം വേണം, പൂന്താനം പങ്കെടുത്ത മട്ടാകും.


Subramanian Sukumaran കവിതയുടെയും സംഗീതത്തിന്റെയും രണ്ട് സാഗരങ്ങളുടെ സംഗമം.

Jayan Mangad

പ്രാര്‍ത്ഥന കഴിഞു പൊതുവാള്‍ വന്നു

നിറഞ്ഞ സദസ്സില്‍ സ്വയം മറന്നു പാടി. പൂന്താനത്തിന്റെ ഘനസംഗം കേള്‍ക്കാന്‍ കാത്തു കൂര്‍പ്പിച്ച കുഞ്ഞിരാമന്‍ നായര്‍ അന്തം വിട്ടു.. പിയുടെ കണ്ണുകള്‍ നനഞു..

എവിടെ നിന്നാണ് പിയുടെ മലനാടന്‍ മങ്കമാര്‍ ഞെരളത്ത് വായിച്ചു മനപാഠമാക്കിയത് , എപ്പോഴാണ് അതിനു രാഗം നല്‍കിയത്..

(. ഇയ്യങ്കോടിന്റെ ഓര്‍മ്മകള്‍ ) o

Ok Sudesh

‎[to be frank with you: അങ്ങാടിപ്പുറം ഞെരളത്ത് രാമപ്പൊതുവാൾ ഒരു സാദാ എടയ്ക്ക-സോപാൻജിയായിരുന്നു. (നേരിട്ട് പരിചയപ്പെടാൻ ഒത്തില്ലെങ്കിലും ആ പരിസരവുമായി ജന്മികബന്ധമുള്ള ഒരാളാണ് ഇതെഴുതുന്നത് എന്ന് അസാരം ഓർക്ക.) അദ്ദേഹത്തെ 70സ്-ലെ ആൽ-മരത്തണൽ-ഡെ...സ്പരാഡോനാട്യ-അമ്പലവാസി-നായർ-നക്സികൾ (ച്ചാൽ -ലൈറ്റുകൾ) നഷ്ടസ്വർഗ്ഗസിംഫണിയുടെ പരമനായ ഹീറോ ആയി ഉയർത്തിക്കാട്ടി എന്നതാണ് വസ്തുത. അദ്ദ്യേം മഹാ പാവവും (എന്നു പറഞ്ഞാൽ നാനോ കാർ വാങ്ങിച്ചു കൊടുക്കാൻ പറ്റിയ തരത്തിൽ പാവം) 'എന്താ ഇവറ്റേൾടെ ശരിയ്ക്കൂള്ള ഉദ്ദേശ്യാവോ' എന്ന ഒരു സദാ-പരിഭ്രമം മുഖത്ത് എഴുതിക്കാട്ടുന്നവനുമായിരുന്നു. അമ്മാതിരി 'ദ സോകോൾഡ് സവർണ്ണ' നക്സികളായിരുന്നു ചുറ്റും തിരക്കുണ്ടാക്കിയിരുന്നത്. വേറെ വിശേഷാൽ ഒരു അവധൂതകത്വവും അദ്ദേഹത്തിൽ നിവർത്തിയാക്കാൻ സാധിക്കാത്തതിൽ ഒരു ആന്തൽ ബാക്കിനില്ക്കുന്നു. ജനിച്ചു, കൊട്ടി, ഇവറ്റ കാരണം ഒന്നു കൂടി പെരണ്ടുകൊട്ടി, മരിച്ചു എന്നതിൽ കവിഞ്ഞ് ഒന്നുമില്ല എന്ന് മനസ്സിലാക്കിയാൽ ജീവചരിത്രവും കഴിഞ്ഞു എന്നർത്ഥം

o

Lakshmy Nair P സവര്‍ണ്ണനായതാണോ പൊതുവാള്‍ ചെയ്ത കുറ്റം? സുദീഷ് എല്ലാ സവര്‍ണ്ണരെയും പാര്‍ശ്വവല്‍ക്കരിക്കുകയാണോ?

o

Jayan Mangad മാനസ്സികാസ്വസ്തത ഉള്ളത് കൊണ്ട് അദ്ദേഹത്തെ ഒരു പാവമാക്കി കൊണ്ട് നടക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞു എന്നായാലോ /സോപാനസംഗീതം വഴിപോക്കന്‍ പോലും കേള്‍ക്കാന്‍ ഇടയാകിയപ്പോഴാണ് ഞരളത്

പിന്നെയും പാവമായത്

o

Ok Sudesh

അല്ല, ലക്ഷ്മി, പൊതുവാളെ എനിയ്ക്ക് പെരുത്തിഷ്ടം. കൊട്ടിപ്പാടിയതിന് മാത്രമല്ല --നല്ല ക്ളാസ്സിൿ രൂപത്തിനും, ഭാഷണത്തിനും, ആ പഴയ ശീലിനും. പക്ഷെ ആ ഉരുട്ടിക്കൂട്ടിയ പ്രസിദ്ധിയ്ക്ക് കാരണം കേരളത്തിന്റെ ഒരുകാല നക്സി-ത്തരമായിരുന്നു. സോപാനത്തിനോ എടയ്ക്...കയ്ക്കൊ വിശേഷാൽ ഒന്നും കൈവരുത്താനില്ല. അതിനിനി പരിണമിക്കാനില്ല; ഫ്യൂഷിയ്ക്കാനൊട്ടുമില്ല. പക്ഷെ അതിൽ നിന്ന് ഒഴുകുന്നതിന് സാധനത്തിന് ഒരു ഗൃഹാതുര-പ്രൌഢിയെ ഉണർത്താനാകും. അത് ആൽത്തറയിലിരുന്ന് അയവിറക്കുകയായിരുന്നു പൊതുവാൾക്ക് അനാവശ്യ കീർത്തി വരുത്തിക്കൊത്തിച്ച (കാരണം മകൻ ഹരിഗോവിന്ദൻ പിന്നീടതിന് കഷ്ടപ്പെടേണ്ടി വരുന്നുണ്ട്) 'ദ സോകോൾഡ് സവർണ്ണ' നക്സികൾ.

അതായിരുന്നു ഇങ്ങിനെ പരിതപിയ്ക്കാൻ ഇടവരുത്തിയത് .....

o

Ok Sudesh ഒരു കേരള സവർണ്ണനേയും പാർശ്വവല്ക്കരിക്കേണ്ടതില്ല. അവൻ വിചാരിച്ചിരുന്നാൽ അഗ്രേറിയൻ റിഫോം മുടക്കാമായിരുന്നു. അത് സുഗമമായി നടത്തിക്കിട്ടിയതിന്റെ അതിമുഷ്ക്കാണ് ഈ നിരന്തര 'സവർണ്ണ' തെറിവിളി. ഇപ്പോളത് തിരികെ വിറ്റ് കുടിച്ച് കൂത്താടി കുത്തുപാളയെടുക്കാനുള്ള ഒരുക്കത്തിലാണ്.

o

Subramanian Sukumaran പാവം ഞരളത്ത്, ആയ കാലത്ത് കൊട്ടിപ്പാടിസേവ നടത്തി അങ്ങനെ കഴിഞ്ഞുപോയി. വെറുതെ കൊട്ടുകയും പാടുകയും ചെയ്തു എന്നല്ലാതെ ഒരവകാശവാദവും നടത്തിയില്ല.മരിച്ച് ഇത്ര കാലം കഴിഞ്ഞു ഒരു ഓ,കെ. സുധേഷ് വന്ന് ഇങ്ങനെയൊക്കെ പറയുമെന്ന് ആ സാധു കരുതികാണുമൊ? എന്തായാലും വേണ്ടിയിരുന്നില്ല ജയാ.. ജീവിച്ചിരുന്നപ്പോൾ ആ ശരീരം അലയുകയായിരുന്നു. ആത്മാവും ഒരുപക്ഷെ അലയുന്നുണ്ടാവും. അത് ഇത് കാണില്ലേ?

o

Jayan Mangad

എടയ്ക്...കയ്ക്കൊ വിശേഷാൽ ഒന്നും കൈവരുത്താനില്ല. അതിനിനി പരിണമിക്കാനില്ല; ഫ്യൂഷിയ്ക്കാനൊട്ടുമില്ല. --

വിയോജിപ്പുണ്ട് ഒക്കെജി ,

സന്ഗീതോപകാരനങ്ങളുടെ കാര്യത്തിലെങ്കിലും .

ആകൃതിയിലുള്ള പരിണാമമല്ല ഉപയോഗത്തിലുള്ള സംഗതിയെയാണ് വാദ്യോപകരണങ്ങള്‍ അര്‍ത്ഥമാക്കുന്നത്,

അങ്ങിനെയെകില്‍ നമ്മുടെ സംഗീത ഭാവി സുരക്ഷിതമാക്കാന്‍ നമ്മള്‍ക്ക് ഇഷ്ടം പോലെ ഫ്യൂഷിക്കാന്‍ വകുപ്പുണ്ട്. കുഴല്‍ മന്ദം രാമകൃഷ്ണനെ കൂട്ടരുത്.

മറ്റു ചര്മ്മാജ വാദ്യങ്ങള്‍ക്കില്ലാത്ത, സ്വരങ്ങള്‍ കേള്പ്പിനുള്ള ഒരു സ്ട്രിംഗ് വാദ്യമായി ലോകമാകെ ഈ ഉടുക്ക് ഇനിയുള്ള കാലവും പടരും..

o

Jayan Mangad ‎@subru suku:സംഗീതമോഴിച്ചു ബാക്കിയെല്ലാം സുദേഷേടുത്തോട്ടെ

o

Ok Sudesh ക്ളാസ്സിൿ വാദ്യങ്ങൾക്കും വാദനങ്ങൾക്കും ഒരു പ്രശ്നമുണ്ട്. അവയെ ഫ്യൂഷനെടുത്താൽ ആ പുതുവാദനം ആ പേരിൽ അറിയപ്പെടില്ല. ആകയാലാണ് അവയ്ക്ക് 'പരിണമിക്കാനാവില്ല' എന്നു പറഞ്ഞത്. ആകൃതിമാറ്റത്തിനിനിത് കൃതാവിലേയ്ക്ക് ചുരുക്കണോ?

o

Ok Sudesh അതുകൊണ്ടല്ലേ ഒരു നാനോ കാർ വാങ്ങിക്കൊടുക്കാൻ റെക്കമെൻഡ് ചെയ്തത്, സുബ്രഹ്മണ്യൻ സുകുമാരൻ. ഞാനാണെങ്കിൽ പരിഹാരമുണ്ടാക്കാൻ മിടുക്കനും. വേറെ ഒരിടത്ത് കേസു കൊടുത്ത് പ്രശ്നം തീർക്കാൻ പറഞ്ഞുപോന്നതേയുള്ളു --അവസാനം ആയമ്മയ്ക്ക് ആകെ ചൂടായെങ്കിലും. എന്താ നിങ്ങൾക്കൊക്കെ പ്രശ്നങ്ങളെ പ്രശ്നങ്ങളാക്കി എന്നെന്നും നിലനിറുത്തണമെന്ന് വാശിയോ മറ്റോ ഉണ്ടോ? അതൊ ആൽത്തറ തന്നെ വീണ്ടും ശരണമെന്നോ? കൈ തലയണയാക്കി, എരിവുള്ള പൊഹ വിട്ട്, ?വിളിയ്ക്കുമ്പോൾ ഊണിന് ചെന്നിരുന്നു കൊടുത്താൽ പോരേ, ... അതുവരെ 'സോപാനം' കേട്ട് 'എസ്സിട്ട്' കിടക്കാലോ, എന്തേ?

o

Jayan Mangad

ഫ്യുഷന്‍ ഒരു ഉപയോഗ സാധ്യത മാത്രമാണ്.

അധികവും മണ്ടന്മാരുടെ എളുപ്പവഴി .

ഇടയ്ക്ക ഒരു ക്ലാസ്സിക് വാദന ഉപകരണമെന്ന് എനിക്കൊട്ടും അഭിപ്രായമില്ല. കൊട്ട് വാദ്യങ്ങളില്‍ ക്ലാസുകളെയുള്ളൂ ,ക്ലാസ്സിക്കുകള്‍ ഇല്ല എന്നുമുണ്ട് .

ഡാക്ക, ടമാര്, ഡോലക്ക്, ദ്ര...ുംസ്,ഉടുക്ക് , പിന്നെ വയനാടിലെയും മറ്റു ആദിവാസികളും ഉപയോഗിച്ചു വരുന്ന തുടിയുടെ വികസിതവും അലംക്രിതവുമായ

രൂപം ആണ് ഇടയ്ക്ക.See more

o

Ok Sudesh അതിലൊരു ലിമിറ്റഡ് ചരിത്രവായനയുണ്ടോ എന്ന് സംശയം. എന്തിനും ഒരു ഗുഹാമനുഷ്യ തുടക്കത്തുടക്കമുണ്ടല്ലോ. അതായത് ക്ളാസ്സിൿ എന്ന വാക്കു തന്നെ ആപേക്ഷികമല്ലാതായിത്തീരില്ലേ?

o

Jayan Mangad

പിന്നെ ജാതി മത രാഷ്ട്രീയ സമവാക്യം..

ചെരിപ്പിനും പുറത്തായ സ്ത്രീകള്‍കും പ്രവേശനമില്ലെങ്കിലും ചത്ത മാടിന്റെ ഈ തോലിനെ സോപാനം വരെ

സവര്‍ണ്ണന്‍ കൊണ്ടുപോയില്ലേ.

നമ്മുടെ യഥാര്‍ത്ഥ കലകളെ നടന്‍ കലകളെന്നു പേരിട്ടു ഒരു വര്ണവിവേചനം കല്പിച്ചു പ്രത്യകം അക്കാദമിയുണ്ടാക്കി കളിക്കുന്നവരെ

നാല് തെറി പറയാന്‍ ഞാനുമുണ്ട് കൂട്ടത്തില്‍ .

കേരളീയമല്ലാത്ത ഭരതനാട്യവും കൂച്ചിപുടിയും കര്‍ണാടക സംഗീതവും കേരള കലാമാണ്ടാളത്തില്‍ കുടിയിരുത്തിയപ്പോള്‍ നമ്മുടെ തനി കലകള്‍ വേലിക്ക് പുറത്തു നിര്‍ത്തിയില്ലേ

Manoj Kuroor

ഓക്കേ സുദേഷ്,

ഞരളത്തിനിട്ടുള്ള കൊട്ടലും ഓക്കേ!

ഇഫ് യു ആര്‍ ഓക്കെ, ഞാനും ഓക്കെ.

അവധൂതനാവാം

അവലക്ഷണമാവാം.

...ഇത്തിരി നൊസ്സ്, ഒരിത്തി ചെമ്പൈ,

പിന്നെയിത്തിരി ജോണുമരവിന്ദനും.

ആരുപറഞ്ഞാലുമെവിടെയും പാടും.

താടിനീട്ടി ചുവന്ന വാല്‍ നീട്ടിയ

ലോക്കല്‍ ബൊഹീമിയന്‍ കാഫ്കനാടന്മാര്‍ക്കു വേണ്ടിയും പാടി.

നാടു സോപാനമാക്കി

സോഡായൊഴിച്ചു പാനത്തിനൊപ്പ-

മിടയ്ക്കൊരിടയ്ക്കയും കൂടിയാവാം തൊട്ടു നക്കുവാന്‍.

നൊട്ടിനുണയാന്‍ ചിലരതു വീട്ടുതിണ്ണേലുമാക്കി.

പൊതുവാള്‍ സ്വകാര്യവാളായതുമാവാം.

ഘനസംഘമെപ്പൊഴും കൂടെ

ഒരു സംഘമെപ്പൊഴും കൊണ്ടുനടക്കുവാന്‍ കൂടെ.

എങ്കിലും കനമൊട്ടുമുണ്ടായിരുന്നില്ല സഞ്ചിയില്‍.

ജി. അരവിന്ദനോടൊപ്പമാണെങ്കിലും

ജീര്‍ണ്ണിച്ച പേഴ്സായിരുന്നെന്നറിയാം.

പിന്നെ, വേണ്ടാ വിഷാദം

സാദാ സോപാ‍നമല്ലേ?

നമ്മടെയങ്ങാടി(ക്ക)പ്പുറം പോകാത്തോനല്ലേ?

ഞരളത്തു പാടിയ

കാസറ്റു കാണും മുഖാരിയില്‍,

ക്യൂരിയോസ് കമ്പമുണ്ടെങ്കില്‍

വാങ്ങിച്ചു കേള്‍ക്കാം...

പ്രിയേ ചാരുശീലേ.............

Ok Sudesh

വിഡ്ഢിത്തങ്ങൾ എല്ലാവർക്കും ബാധകം. അതില്ലാതെയൊരു പെർഫെക്റ്റ് ജനത പഴയകാലത്തും ഉണ്ടാവുമെന്ന് നിരീയ്ക്കുക ഏറ്റവും പുതിയ വിഡ്ഢിത്തവും. ഉപയോഗ്യതയെ സംബന്ധിയ്ക്കുന്നതാവണം ആദ്യമായുണ്ടായിരുന്ന റിക്വയർമെന്റ്. അനാചാരം പിറകേയും. അതിനു അക്കാല സാമ്പത്തിക-...രാഷ്ട്രീയകാരണം ഉണ്ടായിരിയ്ക്കണം എന്നാണ് എന്റെ അനുമാനം. മാടിന്റെ തോൽ അകത്ത്, എന്നാൽ മാംസം 'അകത്താക്കില്ല'. അകത്താക്കിയതിന്റെ ദുരിതം ഏറ്റവും പേറുന്ന ജനതയായിക്കൊണ്ടിരിയ്ക്കുന്ന വേളയിലാണ് ഇപ്പോഴുള്ള ഈ ശരിയ്ക്കുള്ള ഉപയോഗ്യതാവാദം എന്നും ഓർക്കണം. കൊടും തണുപ്പുള്ളയിടങ്ങളിൽ മാംസം കഴിയ്ക്കുന്നവരുമാണ് ഈ 'അകത്താക്കാത്തവർ' എന്നും കാണണം.

എന്ത് കലയും നിങ്ങൾ കുട്ടിക്കാലത്ത് പരിചയിയ്ക്കിടത്തോളമേ നിങ്ങൾക്ക് പഥ്യമാവൂ. അല്ലെങ്കിൽ ഓപെറ കാണുമ്പോൾ കഥകളി ആസ്വദിയ്ക്കുമ്പോൾ കാണിയ്ക്കുന്ന 'കരവിരുത്' പുറപ്പെടാത്തതെന്ത്? ബാങ്ക്‍ വിളിയിലെ സംഗീതം ആസ്വാദ്യകരമാവാൻ നന്നേ കുട്ടിയിലേ ഒരു മുസ്ലിം പള്ളിയ്ക്കരികെ വസിയ്ക്കണം. ശീലമാണ് സംസ്ക്കാരമഹിമയായി പിന്നീട് തെഴുന്നു വരുന്നത്.

എനിയ്ക്കിഷ്ടം പ്രഥമമായും കേരളസംഗീതവും കഥകളിയും കൂത്തുമൊക്കെയാണ്. അതായത് അതൊക്കെ ഒരു കുട്ടിക്കാലത്തെ കാണിച്ചുതരുന്നു എന്നതുതന്നെയാവും. പിന്നെ അക്വയർ ചെയ്യുന്ന റ്റെയ്സ്റ്റുകൾ --അവിടെയാണ് നൈസർഗ്ഗികമായും നിങ്ങളിൽ എന്തെങ്കിലുമുണ്ടോ എന്ന് തെളിഞ്ഞുവരുന്നത്.

o

Sivanandan Arumughan പടയ്ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ

എഫ്ബി ചര്‍ച്ച കൊഴുപ്പിക്കാന്‍ സുദേഷും നല്ലൂ. :)

Jayan Mangad കഥകളിയും കൂത്തുമൊക്കെ ഞങ്ങള്‍ ഇങ്ങേ വടക്കര്‍ക്ക്

ചിത്രത്തില്‍ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളൂ .

വേണമെങ്കില്‍ തെയ്യം കെട്ടി മഞ്ഞക്കുരിയധാരമായിട്ടു

വരവിളി വിളിച്ചു അനുഗ്രഹിക്കാം

o

Methilaj Mohammed കഥ കളി, കൂത്ത്‌ തുടങ്ങിയവയെ ഫ്യൂടല്‍ - സവര്‍ണ കലകളെന്നും ജയന്‍ നാടന്‍ കലകളെന്നു വിവരിച്ചവയെ അവര്‍ണ- ദ്രാവിഡ കലകള്‍ എന്നും വിളിച്ചു കൂടെ. കൂടുതല്‍ അറിയാനായി ചോദിച്ചതാണ്

o

Ok Sudesh

ഒരു കാലത്ത് അപ്പർ ക്ളാസ്സ് മാത്രം ആചരിച്ചിരുന്നവയെ ,ആസ്വദിച്ചിരുന്ന കലകളെ, പിന്നീട് വികസിച്ചു വന്ന മുൻകാല-കീഴ്-ജനം (മുൻകാലം എന്നത് എംഫറ്റിൿ ആയി), ഫ്യൂഡൽ-കാല കലകൾ എന്ന് ചരിത്രമാത്രതാൽപ്പര്യത്തിലൂന്നി പറയുന്നതിൽ യാതൊരു തെറ്റുമില്ല. അതല്ല അനല......്പമല്ലാത്ത വെറുപ്പ് കലർത്തി അതിലൊരു 'സവർണ്ണം' കൂടി ചേർത്ത് അങ്ങിനെയൊരു വാക്കുണ്ടാക്കി അതിനുപുറമെ സകലയിടങ്ങളിലും ഈ 'സവർണ്ണർ' തന്നെ ഉണ്ടാക്കിയ സംസ്കൃത-മലയാളം ഉപയോഗിച്ച്, ഇംഗ്ളീഷും കൂട്ടി തെറിവിളിച്ചാൽ എവിടേയും ഒരു പടപ്പുറപ്പാട് പ്രതീക്ഷിയ്ക്കാം. ഈ സവർണ്ണത മാത്രമായിരുന്നു ഫ്യൂഡൽ എന്നതത്രെ ഒരു കാരണം. എന്നുവെച്ചാൽ ആ അധികം 'സവർണ്ണ' പ്രയോഗം വേറൊരു ലാക്കിലേയ്ക്ക് തൊടുക്കപ്പെടുന്നു, പുതിയൊരു അവർണ്ണതയെ പടയ്ക്കാൻ കോപ്പുകൂടുന്നു, എന്നർത്ഥം. മറ്റേ കാരണം, വിവരക്കേടിനെ വിവരക്കേടുകൊണ്ടേ ചെറുക്കാൻ കഴിയൂ എന്നു ശഠേ ആവേണ്ടതുണ്ട്.See more

o

Manoj Kuroor

നമ്മുടെ ഈ ടോക്കിങ് ഡ്രമ്മിന് രണ്ടു തരത്തിലുള്ള ഉപയോഗമുണ്ടല്ലൊ. പഞ്ചവാദ്യത്തോടു ചേര്‍ന്നാല്‍ കൊട്ടും. സോപാനത്തില്‍ അകമ്പടി സേവിക്കും. അങ്ങനെ ഒരു കൊട്ടുവഴി. വേണ്ടിവന്നാല്‍ തനിയേ പാടുകയും ചെയ്യും. അതു പല്ലാവൂരുമൊക്കെ വികസിപ്പിച്ചെടുത്ത പുതുവഴി.... നമ്മള്‍ കൃത്രിമ ഫ്യൂഷന്‍ മാത്രം കേട്ടു ചെടിച്ചവര്‍. അതല്ലാതെ ധാരാളം സാധ്യതകള്‍ ഇടക്കയ്ക്കുണ്ട്. അതെങ്ങനെ? നമ്മുടെ പാരമ്പര്യവും ആധുനികതയും ഏറ്റുമുട്ടിയിട്ടെന്തുണ്ടായി? രണ്ടും തല്ലിപ്പിരിഞ്ഞുപോയി. അത്രതന്നെ. രണ്ടു പുഴകള്‍ തമ്മില്‍ച്ചേരുന്നിടത്തെ മര്‍ദ്ദത്തില്‍നിന്നു പുതിയൊരു ചുഴിയുണ്ടാകുന്നതു നമ്മള്‍ കണ്ടാലും മൈന്‍ഡ് ചെയ്യില്ല.

o

Jayan Mangad അതുകൊണ്ടാണല്ലോ തെയ്യം സുദേഷിനെ അനുഗ്രഹിച്ചത് .

സവര്‍ണ്ണകലകളാണെങ്കില്‍ കുടിയിരുത്താന്‍ കലാമണ്ഡലം..അവര്‍ണ കലകളെ പ്രതിഷ്ടിക്കാന്‍ ചാപ്പപുര

o

Jayan Mangad ഒറ്റക്കൊലുകൊണ്ട്‌ ഒരേ സമയം വെസ്റ്റെര്ന്‍ ഡ്രമ്മും , പഞ്ചവാദ്യവും പിന്നെ വായ്പ്പാട്ടും ഇടയ്ക്കയില്‍ചെയ്യുന്ന സുബ്രമണ്യം . ...മറ്റൊരു കൊട്ട് വാദ്യത്തിനും ഇല്ലാത്ത തോലിനടിയിലെ സ്ട്രിംഗ് ,ഇടയ്ക്ക വ്യസ്ത്യസ്ഥനാമൊരു ബാര്‍ബറാം.................................

o

Manoj Kuroor

കേരളത്തിലെ വാദ്യങ്ങളെല്ലാം അവര്‍ണ്ണംതന്നെ സര്‍.- അങ്ങനെതന്നെ പറയണം എന്നുണ്ടെങ്കില്‍. നിര്‍മ്മാണത്തില്‍ മാത്രമല്ല. പ്രയോഗത്തിലും. ഉമയാള്‍പുരം കൊട്ടിക്കൊടുക്കും- അല്ല. വായിച്ചുകൊടുക്കും. ഒരു പടികൂടി കടന്ന് ഹരിശങ്കര്‍ ഒറ്റക്കൈകൊണ്ട് അതിനപ്പുറം... വായിക്കും. പിന്നെ കേരളസിംഹം പല്ലാവൂര്‍ കുഞ്ഞുകുട്ടമാരാരിലേക്ക്. മൃദംഗവും ഗഞ്ചിറയും തിമിര്‍ത്താടിയിടത്ത് കൈപ്പടംവച്ച് എങ്ങനെ തിമിലയ്ക്ക് എന്തെങ്കിലും ചെയ്യാനാവും? പാവം കുഞ്ഞുകുട്ടമാരാര്‍. പഞ്ചവാദ്യത്തിലെ സിംഹം ഫ്യൂഷന്റെ മൃഗശാലയില്‍ മുരളുന്നതു കണ്ടപ്പോള്‍ സത്യത്തില്‍ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. അങ്ങനെ കുഞ്ഞുകുട്ടന്‍ മാരാ‍രെങ്കിലും അധസ്ഥിതനായി.

o

o

Methilaj Mohammed എന്ത് കൊണ്ട് ഈ ഫ്യൂടല്‍ സംസ്കാരികതയെ പ്രധിനിതീകരിക്കുന്ന കലകള്ക്കെതിരെ ഒരു മാവോയിസ്റ്റ് സാംസ്കാരിക വിപ്ലവ ആഹ്വാനം ഉണ്ടായില്ല:) ഫ്യൂടല്‍ പ്രതിലോമ ആശയങ്ങളെ ജനകീയ ജനാധിപത്യ സാഹചര്യ്യങ്ങളില്‍ പകരം വെക്കെണ്ടുന്നതിനു ആദ്യം ആക്രമിക്കപ്പെടെന്ടവ ഇത്തരം സാംസ്കാരിക സങ്കല്പങ്ങള്‍ ആയിരുന്നില്ലേ

o

Jayan Mangad മേതിലാജി : തൂസ്സിക്കിടം കൊടുത്തു തൂമ്പ കടത്തണോ ? എനിക്ക് വിരോധമില്ല

o

Ok Sudesh ഞമ്മളന്നേരുന്നു ഓരും. അ അ അ ഇത് മനസ്സിലായിര്ന്ന് ല്ല്യ ല്ലേ ...

o

Santhosh Hrishikesh

അവധൂതജന്മത്തെക്കുറിച്ച് ഉള്ള് പോറുന്ന ഒരു ഓര്‍മ്മ.. സഞ്ചിബുദ്ധിജീവിസംഘം സജീവമായ ഞെരളത്തിനെ മിത്തായി കോണ്ടാടുന്ന ക്യാമ്പസ്സിലേക്ക് ഒരിക്കല്‍ സോപാനസംഗീതത്തിന്‌ വിളിച്ചു.. എന്തൊക്കെയോ പുലമ്പി.. ആറോടൊക്കെയോ കൊച്ചു വര്‍ത്തമാനം പറഞ്ഞു. ഇടക്ക് കൊട്ടിപ്പാടി.. കൂവലും ബഹളം വെക്കലുമായി ഭൂരിപക്ഷം വൈകാതെ ഇറങ്ങിപ്പോയി.. ഒരു ചെറുബുദ്ധിജീവിസംഘം മാത്രം മുന്‍ നിരയില്‍ ബാക്കിയായി. ആദ്യന്തവിഹീനനായ പൊതുവാള്‍ ഏതൊക്കെയോ ഉന്മാദത്തിലൂടെ അലഞ്ഞു. നിര്‍ത്തികിട്ടാന്‍ എന്തു വഴി എന്ന് സംഘാടകര്‍ വാച്ച് നോക്കി നെട്ടോട്ടം.. ഒടുവില്‍ മെല്ലെ മാന്യതയില്‍ പുറത്താക്കിയശേഷം ഒരു സംഘാടകന്റെ ഒ വി വിജയന്‍ ഭാഷയിലുള്ള നന്ദിപ്രകടനം. കൂടെയുള്ള പ്രസാദ് "പോകിനെടാ.. രോമങ്ങളേ" എന്ന് പറഞ്ഞ് ഇറങ്ങി പോയി പോകുമ്പോള്‍ പൊതുവാള്‍ പലതും പറഞ്ഞതിനിടെ പറഞ്ഞു.. "അണ്ടലാടിയിലേക്കൊന്ന് പോണം അവിടെ എപ്പൊഴും എനിക്കൊരൂണുണ്ട്..."

ബുദ്ധിജീവിസിനിമക്കാര്‍ കാശുകൊടുക്കതെ അഭിനയിപ്പിച്ചതുമൊക്കെ ഇടയില്‍ പറയുന്നുണ്ടായിരുന്നു.

അന്നത്തെ വിപ്ലവമനസ്സിന്റെ അതിരുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഒരു രസം. ആരൊക്കെയായിരുന്നു ശരിക്കും മിസ് ഫിറ്റ്..?

Ok Sudesh terrible ....

o

Murali Vettath lokam santhosh mehstar......

o

Jayan Mangad ഞരളത്ഓര്‍മ തന്നെ ഏറ്റവും വലിയ സ്മാരകം

o

Methilaj Mohammed

കോട്ടയം തമ്പുരാന്‍ നമ്മോടു ചെയ്ത ഏറ്റവും വലിയ ഒരു ചതി ആയിരുന്നില്ലേ കഥകളി. പണിയെടുത്തു ജീവിക്കതവന്റെ പുലരുവോളം ഇരുന്നു വിരലുകള്‍ക്കിടയിലെ മുദ്രകള്‍ വായിച്ചെടുക്കുന്ന ആഘോഷം. എലിപതായത്തില്‍ ചാര് കസേരയില്‍ കിടന്നു ശൂ ശൂ എന്ന് വിളിച്ചു പശുവിനെ ...ഓടിക്കുന്ന ജന്മിമാര്‍ ഇന്നും നമുക്കിടയില്‍ ഇല്ലേ ? ഇതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ തന്നെയല്ലേ കലങ്ങിന്റെ പുറത്തിരുന്നു പണിക്കു പോകാതെ കട്ടന്‍ കുടിച്ചു പണിയെടുക്കുന്ന ബെന്ഗാളിയെ കളിയാക്കുന്ന യുവത്വം? ചില സാംസ്കാരിക ചിഹ്നങ്ങള്‍ തച്ചു തകര്‍ക്കപ്പെടെണ്ടാതയിട്ടില്ലേ ഇപ്പോഴും. 15 വയസ്സില്‍ ലോക യുവത്വം പണിയെടുത്തു പഠനത്തിനു പണം കണ്ടെത്തുമ്പോള്‍ നമ്മുടെ യുവാക്കള്‍ 25 വയസ്സിലും 10 പൈസ ടിക്കെടിനു വേണ്ടി പ്രൈവറ്റ് ബസ്സില്‍ വഴക്കിട്ടു ജീവിതം തള്ളി നീക്കുന്നതില്‍ ഈ ജന്മിത ചിഹ്നങ്ങള്‍ക്ക് ചില പങ്കുകളില്ലേ

o

Manoj Kuroor

‎"അണ്ടലാടിയിലേക്കൊന്ന് പോണം അവിടെ എപ്പൊഴും എനിക്കൊരൂണുണ്ട്..."...നന്ദി സന്തോഷ്. ഞരളത്ത് കോട്ടയത്തിനടുത്തുള്ള കുമാരനല്ലൂര്‍ ക്ഷേത്രത്തിലെത്തിയപ്പൊ ഒരാഗ്രഹം. സോപാനത്തില്‍ ഒന്നു പാടണം. ഭരണക്കാര്‍ അനുവദിച്ചില്ല. മൈക്കുപോലുമില്ലാതെ അമ്പലത്തിനു പ...ുറത്തുനിന്നു ശ...ങ്കയില്ലാതെ, അവമാനബോധമില്ലാതെ പൊതുവാള്‍ പാടി. ഒരിക്കല്‍ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡു വാങ്ങുവാന്‍ ഡല്‍ഹിയിലേക്കു തീവണ്ടിയാത്ര. എന്റെ അച്ഛനുമുണ്ട് കൂടെ. എല്ലാ സ്റ്റേഷനിലും ഇറങ്ങി സ്ഥല-കാലബോധമില്ലാതെ നില്‍ക്കും. തീവണ്ടി പുറപ്പെട്ടിട്ടും ആന്ധ്രയിലെ ഒരു സ്റ്റേഷനില്‍ തങ്ങിയ പൊതുവാളെ രണ്ടു സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ തീവണ്ടി നിര്‍ത്തിയാണു തിരിച്ചെത്തിച്ചത്. കോട്ടയത്തെത്തുമ്പോള്‍ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഓര്‍മകള്‍ ധാരാളമുണ്ട്. ഇവിടെ ഇങ്ങനെയെങ്കിലും ഓര്‍ത്തതിനു നന്ദി. എല്ലാവര്‍ക്കും.

o

Manoj Kuroor ഓ... ഏതു ചര്‍ച്ചയിലെയും പ്രധാനവില്ലന്‍ വന്നല്ലൊ. കഥകളി. ഇനി ഇവിടെ നിന്നാല്‍ രക്ഷയില്ല. escape!

o

Jayan Mangad

കാരയിലപ്പവും ദോശകല്ലില്‍ ചുട്ടെടുക്കുന്ന അപ്പവും എന്താണ് വ്യതാസം

കരയിലപ്പം നല്ല പോലെ എണ്ണയിലോ നെയ്യിലോ മൊരിപ്പിചെടുക്കണം

രണ്ടാമതെതിനു പാകത്തിന് മതി എണ്ണ, വേവ് .

കാരോല്ലപ്പം ശാസ്ത്രീയ സംഗീതമാനെങ്കില്‍ സോപാന സംഗീതം വെറും അപ്പമാണ് . പക്ഷെ അതിനു... കരോലപ്പത്തിന്റെ സ്വാദുഉണ്ടാക്കി

എന്നതാണ് ഞരളത്തിന്റെ കല ----- വി എസ് എന്‍

o

Ok Sudesh

മേതിലാജ്, ജന്മിമാർക്ക് അതെല്ലാം അഫോർഡ് ചെയ്യാൻ പറ്റുമായിരുന്നു. അവർ അതെങ്കിലും ചെയ്തത് കൊണ്ട് കഥകളിയെങ്കിലും കിട്ടി. ജന്മം പോയിട്ടും അത് തുടർന്നു എന്ന് വന്നപ്പോഴാണ് 'ശൂ ശൂ' എന്നായത്. അത് പോട്ടെയെന്ന് വെയ്ക്കാം ഈ അധഃസ്ഥിതൻ എന്ത് കണ്ടിട്ടാണ് ...അന്നും ഇന്നും ഇങ്ങിനെ 'ശൂ ശൂ' എന്ന് ഊതിയൂതിയിരിയ്ക്കുന്നത്? ഏത് നാട്ടിലും അധഃസ്ഥിതന് എന്തെങ്കിലും കരുത്തുണ്ട്. പണിചെയ്യാനറിയാം. മസിലുണ്ട്. സ്റ്റാമിനയുണ്ട്. പക്ഷെ കേരളത്തിലെ സ്റ്റോക്കിന് തെങ്ങിൽ കേറാൻ പോലും അറിയാതെയായി. നോക്കുകൂലിയോളമെത്തി നാണംകെട്ട ജീവിതം. കഥകളി ആസ്വദിയ്ക്കാനറിയില്ല എന്നത് പോകട്ടെ സ്വന്തം വീടിനെ 'തറവാട്' എന്നാണ് ഇവർ പേരിട്ടിരിയ്ക്കുന്നത്! (അത് മാട്രിയാർക്കൽ ആൻസെസ്റ്ററിയ്ക്ക് പറഞ്ഞതാണ് എന്നത് പറഞ്ഞാൽ ആ മരമണ്ടയിൽ കയറില്ല. എന്താ 'സവർണ്ണർ'ക്ക് മാത്രം മതിയോ 'തറവാട്' എന്ന് മൊരയ്ക്കും.) വയസ്സ് ചെന്ന അവരുടെ സ്ത്രീജനങ്ങളെ 'അമ്മ' എന്ന് പേരിനോട് ചേർത്ത് വിളിയ്ക്കുവോളം 'അധഃപതിച്ചിരിയ്ക്കുന്നു' ഇക്കൂട്ടർ! ട്രെഡിഷനലായി അത് ഏത് ജാതിയുടെ സഫിക്സ് ആണെന്നറിയാമോ? ഇതാണ് കേരളത്തിന്റെ നവഫ്യൂഡൽ കഥ. അതുതന്നെയാവും നമ്മുടെ വളർച്ചാതോതിനെ നിർണ്ണയിയ്ക്കുന്ന ഘടകവും. അല്ലാതെ കഥകളി ഡെവലപ് ചെയ്തതല്ല ആ കുറ്റം.

o

Methilaj Mohammed

‎"സ്വന്തം വീടിനെ 'തറവാട്' എന്നാണ് ഇവർ പേരിട്ടിരിയ്ക്കുന്നത്, എന്താ 'സവർണ്ണർ'ക്ക് മാത്രം മതിയോ 'തറവാട്' എന്ന് മൊരയ്ക്കും

ഇതാണ് കേരളത്തിന്റെ നവഫ്യൂഡൽ കഥ. " ഈ നവ ഫ്യൂടല്‍ഇസം പഴയ ജന്മിത ചിഹ്നങ്ങളെ ( കഥ കളി പോലുള്ള ) വിഗ്രഹ വല്കരിച്ചതില്‍ നിന്നാണ...് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. ഇപ്പോഴും മുറുക്കാന്‍ ചെല്ലവും വീതി കരയുള്ള മുണ്ടും പടിപ്പുരയും നാല് കെട്ടും ഒക്കെ തന്നെയാണ് നമ്മുടെ പ്രമാണി ത്തതിന്റെ ചിഹ്നങ്ങള്‍ അവര്‍ണനും സവര്‍ണനും ഒരു പോലെ, ആ പഴയ സാംസ്കാരിക സങ്കല്‍പ്പങ്ങള്‍ ചോദ്യം ചെയ്യപ്പെടെണ്ടാതുണ്ട്

o

Ok Sudesh സോറി, ആക്ച്വലി 'ദ സോകോൾഡ് സവർണ്ണൻ' വളരെ ഭവ്യനാണ്. ചള്ളയാക്കിയില്ലേ. സിനിമയിൽ കാണുമ്പോലല്ലത്രേ അവൻ. ങ്ഹാ പിന്നെ സിനിമയിലെ ആറാം തമ്പുരാൻ വിദ്യ. അതൊക്കെ കായിണ്ടാക്കുവാനുള്ള വിദ്യയാകുന്നു. അടിസ്ഥാനവർഗ്ഗാദികളെ ഇപ്പോഴും പറഞ്ഞുപറ്റിയ്ക്കാൻ എളുപ്പമാകുന്നു എന്നത് കാണിച്ചുതരും? തരില്ല?

o

Methilaj Mohammed സവര്‍ണ്ണന്‍ ഭവ്യന്‍, 16 അടി ദൂരെ വാ പൊത്തി നിന്നിരുന്ന അവര്‍ണന്‍ അഹങ്കാരി, ഡെന്മാര്‍ക്ക്‌ ല്‍ എന്തോ ചീഞ്ഞു നാറുന്നില്ലേ എന്നൊരു സംശയം :)

o

Jayan Mangad

ദരിദ്ര ഇല്ലത്തെ പാത്രങ്ങള്‍

വലുത് വലുത് വലുത്.............

.................................

ക്ഷയ പാത്രങ്ങലെങ്കിലും

ഇവയും ക്ലാസ്സിക്കുകള്‍

...രുദ്രവീണയുമായി സ്തുതിക്കുന്ന

സായിപ്പുമായി വന്ന

താസ്സന്‍ മേനോന്‍ പറഞ്ഞു

നമ്മുക്കിവ ഇഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്യാം

( കെ ജി എസ് )

o

Manoj Kuroor

കഥകളിയെപ്പറ്റി ഏതായാലും പറഞ്ഞല്ലൊ. ഏതു കലയെക്കുറിച്ചും സാംസ്കാരികമായി വിലയിരുത്തുന്നതിനു ചില അടിസ്ഥാന ഘടകങ്ങള്‍ പരിശോധിക്കണം. കലാകാരന്മര്‍/കാരികള്‍, ആസ്വാദകര്‍, രക്ഷാകര്‍ത്താക്കള്‍, അവതരിപ്പിക്കപ്പെടുന്ന സ്ഥലം എന്നിവ അവയില്‍ പ്രധാനമാണ്. നാട...കത്തെക്കുറിച്ചുള്ള റെയ്മണ്ട് വില്യംസിന്റെ പഠനങ്ങള്‍ ഓര്‍ക്കുക) കഥകളിയെക്കുറിച്ചു സംസാരിക്കുമ്പോഴും ഇതു പ്രസക്തമാണ്.

കഥകളി കലാകാരന്മാര്‍/കലാകാരികള്‍: ജാതി നോക്കിയാല്‍ പഴയ കാലത്തുതന്നെ നായര്‍ സമുദായത്തില്‍ പെട്ടവര്‍ ഭൂരിപക്ഷം. കൂടാതെ അമ്പലവാസികളും നമ്പൂതിരിമാരുമുണ്ടായിരുന്നു. ഈഴവര്‍ക്കിടയില്‍ പണ്ടേ കളിയോഗങ്ങളുണ്ടായിരുന്നു. കൂടിയാട്ടം, അമ്പലവാസികളുടെ അനുഷ്ഠാനകലകള്‍ എന്നിവപോലെ ജാതിബദ്ധമായിരുന്നില്ല അതെന്നു വ്യക്തം. ഇക്കാലത്ത് എല്ലാ ജാതിയിലും പെട്ട കഥകളി കലാകാരന്മാരുണ്ട്. പല മതങ്ങളില്‍ ഉള്‍പ്പെട്ടവരുണ്ട്. വിദേശികളുമുണ്ട് പലരും.

ആസ്വാദകര്‍: ആദ്യകാലത്ത് ഇല്ലങ്ങളിലും കൊട്ടാരങ്ങളിലും പ്രവേശനമുള്ളവര്‍ മാത്രമല്ല, പാടങ്ങള്‍ പോലെയുള്ള തുറന്നയിടങ്ങളിലും അവതരിപ്പിക്കപ്പെട്ടിരുന്നതിനാല്‍ ആസ്വാദര്‍ക്ക് വലിയ നിയന്ത്രണമുണ്ടായിരുന്നില്ല. ഇന്ന് ഒട്ടുമില്ല. ആ കലയോടു താല്പര്യമുള്ള ആരും അതിന്റെ ആസ്വാദകരാകുന്നു.

രക്ഷാകര്‍ത്താക്കള്‍: നമ്പൂതിരിമാരും രാജാക്കന്മാരുമായിരുന്നു ആദ്യകാലത്ത്. അതായത് അന്നത്തെ ധനികര്‍. അവതരിപ്പിക്കാന്‍ പണം മുടക്കുള്ള ഏതു കലയുടെ കാര്യവും അങ്ങനെതന്നെ. ഇന്ന് ആ രക്ഷാകര്‍തൃത്വം ഇല്ലെന്നുതന്നെ പറയാം. പകരം കഥകളി ക്ലബ്ബുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയും സര്‍ക്കാരുമാണ് ആ സ്ഥാനത്ത്.

അവതരിപ്പിക്കപ്പെടുന്ന സ്ഥലം: ആദ്യകാലത്തു കൊട്ടാരങ്ങള്‍, ഇല്ലങ്ങള്‍, അമ്പലപ്പറമ്പുകള്‍, തുറന്ന പാടങ്ങള്‍. ഇന്ന് ക്ഷേത്രങ്ങള്‍, കഥകളിക്ലബ്ബുകള്‍ എന്നിവ കൂടാതെ വിദ്യാലയങ്ങളുംപല സംഘടനകളുടെ സമ്മേളനസ്ഥലങ്ങളുമാണ് അവതരണസ്ഥലങ്ങള്‍.

കഥകളിയില്‍ ഈ പറഞ്ഞവരുടെയൊക്കെ അഭിരുചികളും കലാസങ്കല്പങ്ങളും എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു വിശകലനം ചെയ്താലേ ആ കലയുടെ സാംസ്കാരികമായ പ്രത്യേകതകള്‍ വിലയിരുത്താനാകൂ. അതില്‍ ജന്മിത്തത്തിന്റെ ഘടകങ്ങള്‍ എത്രത്തോളമുണ്ട് എന്നതും ആ ഘടകങ്ങളാണോ കഥകളിയെ ഇന്നും നിലനിര്‍ത്തുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്. ഈ പോസ്റ്റിനുതാഴെ അങ്ങനെയൊരു ചര്‍ച്ചയ്ക്കു പ്രസക്തിയുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ മറ്റെവിടെയെങ്കിലും തുടരാം.

o

Methilaj Mohammed

ഒന്‍പതാം നൂറ്റാണ്ടുകാലത്ത്‌ കൊട്ടാരക്കരത്തമ്പുരാന്‍ തന്റെ കുടുംബത്തിലെ ഒരു ചടങ്ങു സംബന്ധിയായി കൃഷ്ണനാട്ടം നടത്താന്‍ ആട്ടക്കാരെ വിട്ടുതരണമെന്ന് കാണിച്ച്‌ കോഴിക്കോട്‌ മാനവിക്രമ മഹാരാജാവിന്‌ കുറിമാനം അയച്ചു. എന്നാല്‍ സാമൂതിരി തെക്കന്‍ രാജാക്കന...്മാര്‍ക്ക്‌ കൃഷ്ണനാട്ടം കണ്ടു രസിക്കാന്‍ മാത്രം കെല്‍പ്പില്ലെന്നു കാണിച്ച്‌ മറുകുറി അയച്ച്‌ തമ്പുരാനെ പരിഹസിക്കുകയാണ്‌ ചെയ്തത്‌. ഈ നിന്ദയില്‍ പ്രകോപിതനായ കൊട്ടാരക്കര തമ്പുരാന്‍ രാമായണത്തെ എട്ടു ദിവസങ്ങളായി ഭാഗിച്ച്‌ രാമനാട്ടം എന്ന കലാരൂപത്തിനു സൃഷ്ടികര്‍മ്മം നടത്തി. ഈ രാമനാട്ടമാണ്‌ മറ്റു കഥകള്‍ കളിക്കാന്‍ കൂടി ഇടം നല്‍കി കഥകളിയായി മാറിയത്‌.

കഥകളിയുടെ ഐതിഹ്യം മേല്‍പ്പറഞ്ഞതാണ്‌. കേരള യൂണിവേര്‍സിറ്റി പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ "കഥകളി" എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താ ജി. രാമകൃഷ്ണപിള്ള രാമനാട്ടം പോലെ സങ്കീര്‍ണ്ണമായ ഒരു കലാരൂപം ഇങ്ങനെ പെട്ടെന്ന് ഉടലെടുക്കുക ബുദ്ധിമുട്ടാണെന്നും സാമൂതിരി അപമാനിച്ചത്‌ ഒരു causa proxima ആയിരിക്കുമെങ്കിലും രാമനാട്ടം നേരത്തേ തന്നെ കൊട്ടാരക്കരത്തമ്പുരാന്റെ മനസ്സില്‍ രൂപം കൊണ്ടിരിക്കുമെന്നും നിരീക്ഷിക്കുന്നു.

അന്യം നിന്നു പോയ അഷ്ടപദിയാട്ടം എന്ന കലാരൂപത്തില്‍ നിന്നു പ്രചോദനം കൊണ്ട്‌ രണ്ടും രൂപകല്‍പ്പന ചെയ്തത്‌ എന്ന കാരണത്താല്‍ കഥകളിക്കും കൃഷ്ണനാട്ടത്തിനും ചില സാമ്യങ്ങളുണ്ട്‌.

തമ്പുരാന്റെ മേല്‍നോട്ടത്തില്‍ കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ആദ്യമായി അരങ്ങേറിയ രാമനാട്ടം വന്‍ പ്രചാരം നേടിയെങ്കിലും പിന്നീട്‌ പല പരിഷ്കരണങ്ങള്‍ക്കും ശേഷമാണ്‌ ഇന്നത്തെ കഥകളി ആയത്‌ .

കണ്ടു രസിക്കാനുള്ള കെല്പ് അന്നും ഇന്നും അടിയാളന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ?..

തവവിരഹേ വനമാലി

സംവിധാനം: സേതുമാധവന്‍ മച്ചാട്

ഭാഗം ഒന്ന്:


Dim lights


Manoj Kuroor

എന്തിന് അങ്ങനെ ‘അടിയാളനെ’ അണ്ടര്‍എസ്റ്റിമേറ്റു ചെയ്യണം? കെല്പ് ‘മേലാളനും’ ബാധകം. കഥകളി കണ്ടാലറിയുമെന്നു മേനി പറയുന്നവര്‍ക്ക് അതെത്രത്തോളം സാധ്യമാകുന്നുണ്ടെന്നു സംശയം. ഒരു കഥ നോക്കൂ:

രണ്ടു നമ്പൂരിമാര്‍ കഥകളി കാണുന്നു. കഥ നളചരിതം നാലാം ദിവസം. ...ദമയന്തി നളന്റെ കാല്‍ക്കല്‍ നമസ്കരിച്ചു. അപ്പൊ ഒരു നമ്പൂരി: “ഏയ്, പെഴച്ചു! കാല്‍ക്കല്‍ വീണാല്‍ അപ്പൊ ചവിട്ടണംന്നല്ലേ?’

കൂടുതല്‍ ഗ്രഹിതക്കാരനായ മറ്റേ നമ്പൂരി: ‘അങ്ങനേംണ്ട് ഒരു പക്ഷം’!

കഥകളി ആസ്വാദകര്‍ക്കിടയിലുള്ള പല കമന്റുകളും ഈ കഥ ഓര്‍മിപ്പിക്കുന്നു എന്ന് അനുഭവം സാക്ഷി....

o

Ok Sudesh നന്നായി, ഇനി പ്പൊ കാല്ക്കൽ വീണത് അടിസ്ഥാന വർഗ്ഗല്ലേരുന്നു ന്ന് പറഞ്ഞ് നെലേം വിളീം ആവും. അതാ സബ്-സ്പീഷീസിന്റെ സബ്-സ്റ്റാൻഡേർഡ് ലെവൽ! എല്ലാം വേണേനും ഒന്നും തിന്നാനും വയ്യ! ദഹിയ്ക്കണ കാര്യം വിട്വാ ....

o

M R Anil Kumar

ഒ. കെ സുദേഷിന്റെ തുറന്ന മനസ്സിനെ ആദരിയ്ക്കുന്നു. യാഥാസ്ഥിതികരെപ്പോലെ തന്നെ കേരളത്തിലെ പുരോഗമന- വിപ്ളവ-അതിവിപ്ളവ ബുദ്ധിജീവികളിലെ ഒരു വരേണ്യവർഗ്ഗം മനസ്സിൽ മാത്രം പറയുകയോ സജാതീയവൃത്തങ്ങളിൽ മാത്രം പറയുകയോ ചെയ്യുന്ന കാര്യങ്ങൾ ഒരു മര്യാദ സ്റ്റാൻ...ഡേർഡിൽത്തന്നെ പൊതുവേദിയിൽ അവതരിപ്പിച്ചത് ഭംഗിയായി. അവയിലെ ആശയങ്ങളോട് 100% വിയോജിക്കുമ്പോഴും ആ ഒരഴക് സുന്ദരമാണെന്ന് പറയാതെ വയ്യ. പോസ്റ്റിലെ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് ഒരു എതിർപ്പ് മാത്രം തൽക്കാലം ഇവിടെ രേഖപ്പെടുത്തുന്നു.

"ഒരു കേരള സവർണ്ണനേയും പാർശ്വവല്ക്കരിക്കേണ്ടതില്ല. അവൻ വിചാരിച്ചിരുന്നാൽ അഗ്രേറിയൻ റിഫോം മുടക്കാമായിരുന്നു. അത് സുഗമമായി നടത്തിക്കിട്ടിയതിന്റെ അതിമുഷ്ക്കാണ് ഈ നിരന്തര 'സവർണ്ണ' തെറിവിളി." എന്ന അഭിപ്രായം തികച്ചും വസ്തുതാവിരുദ്ധമായിപ്പോയി. ഒന്നാമത്, സവർണ്ണർ എന്നത് ഏകശിലാത്മകമായ ഒരു പൊതുസമൂഹമായിരുന്നില്ല, കേരളത്തിൽ അത് തികച്ചും ബഹുസാംസ്കാരിക സമൂഹമായിരുന്നു. ബ്രാഹ്മണർ, രാജകുടുംബങ്ങൾ, അമ്പലവാസികൾ, നായർവിഭാഗങ്ങൾ എന്നിവരെല്ലാം പരസ്പരം വ്യത്യസ്തത പുലർത്തുന്നതോടൊപ്പം അതാതു വിഭാഗങ്ങൾക്കിടയിൽ തന്നെ കലഹിയ്ക്കുന്നവരും സാംസ്കാരിക സാമൂഹിക വ്യത്യാസങ്ങൾ പുലർത്തുന്നവരുമായിന്നു. അവർക്കിടയിൽത്തന്നെ പലതരം മേലാള-കീഴാള ബന്ധങ്ങളുണ്ടായിരുന്നു എന്നാണ്‌ ഇതു കാണിയ്ക്കുന്നത്. അതായത് 'സവർണ്ണ സമുദായം' എന്ന ഏകകോശ പരികല്പന തികഞ്ഞ അസംബന്ധമാണ്‌. നമ്പൂതിരിമാരിലെ ആഡ്യ- ആസ്യ വിഭജനങ്ങൾ, സ്ത്രീ പുരുഷ വിവേചനം, അപ്ഫന്മാരോടുള്ള വിവേചനം എന്നിവ മുതൽ പതിനെട്ടോ അതിലധികമോ വരുന്ന നായന്മാർക്കിടയിൽ നിലനിന്നിരുന്ന വിവേചനങ്ങൾ എന്നിവയും നാം വിസ്മരിക്കരുത്

M R Anil Kumar

ഈ പമ്പരാഗത വിഭജനങ്ങൾക്കിടയിലാണ്‌ ആധുനിക വിദ്യാഭ്യാസം ലഭിച്ചവർക്കിടയിൽ രൂപപ്പെട്ട ഉത്പതിഷ്ണു- യാഥാസ്ഥിതികൻ എന്ന പുതിയൊരു ദ്വന്ദ്വവിഭജനം. അതേ തുടർന്ന് രൂപപ്പെട്ട തലമുറകൾ തമ്മിലുള്ള വിടവ്, തറവാടിത്ത ഘോഷണത്തിന്റെ സ്ഥാനത്ത് രൂപപ്പെട്ട വ്യക്തിവാദത്തിന്റെ അണുബാധ, അതിനോടൊപ്പം കടന്നു വന്ന മുതലാളിത്ത- സോഷ്യലിസ്റ്റ് ആശയങ്ങളുടെ വ്യാപനം, ദേശീയ പ്രസ്ഥാനം സൃഷ്ടിച്ച പുത്തൻ ജാത്യതീത സ്ഥലരാശി എന്നിങ്ങനെ പലതാണ്‌ കേരളത്തിലെ അഗ്രേറിയൻ റിഫർമേഷന്റെ തലവര നിർണ്ണയിച്ചത്. അതുകേരളത്തിലെ ഏകശിലാത്മക വരേണ്യവർഗ്ഗത്തിന്റെ എച്ചിലിലയല്ലെന്ന് സുദേഷിനെപ്പോലുള്ളവർ മനസ്സിലാക്കുന്നത് പൊതു സമൂഹത്തിനു ഗുണകരമാകാനിടയുണ്ട്. മറിച്ചുള്ള മേലാള കപടബോധം എട്ടുകാലി മമ്മൂഞ്ഞിനെ മാനം കെടുത്തുമെന്നല്ലാതെ ആർക്കും ഒട്ടും ഗുണപ്രദമായിരിക്കില്ല. കേരളത്തിലെ ഒരു ഗണ്യമായ വരേണ്യ ജാതി ചെറുപ്പക്കാരുടെ പൊതുവായ തെറ്റിദ്ധാരണയാണ്‌ അവരുടെ പൂർവികർ ചെയ്ത ഒരാലോചനയുമില്ലാത്ത പിഴവായിരുന്നു അഥവാ അവരുടെ മറ്റൊരു പരശുരാമ സൃഷ്ടിയാണ്‌ ആധുനിക കേരളമെന്നത്. ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു അത്. അതിനെ തടയാൻ കേരളത്തിലെ ഒരു സമുദായശക്തിയ്ക്കും കഴിയില്ലായിരുന്നു. കാരണ്മ ആധുനികതയുടെ പ്രഹരശേഷി അതി ഭയങ്കരമായിരുന്നു.

o

ഭാഗം രണ്ട്:


Dim lights

Sony Jose Velukkaran ഇനി ഒരു വന്ദേ മുകൂന്ദഹരെ പാടി അങ്ങട് അവസാനിപ്പിക്യ

o

Nargis Shihab ഇതിലെ ഓരോ കമന്റുകള്‍ വായിക്കുമ്പോഴാണ് മേല്പറഞ്ഞ വിഷയത്തില്‍ എനിക്കുള്ള അജ്ഞത മനസ്സിലാകുന്നത്‌..എനിക്കാകെക്കൂടെ മനസ്സിലായത്‌ നിറഞ്ഞൊഴുകുന്ന പുഴയും,ഓരം തിങ്ങി പടര്‍ന്നു നില്‍ക്കുന്ന മരക്കൂട്ടവും.വെള്ളത്തിലെ നിഴലുകളും,പുഴക്കടവിലെ അപരിചിതരും മാത്രം...അശോകന്‍ ചരുവിലിന്റെ ഏതോ ഒരു കഥ ഓര്‍മ വരുന്നു.

o

Sony Jose Velukkaran അജ്ഞത മനസ്സിലാക്കുന്നതാണ് നര്ഗീസേ ജ്ഞാനം !

o

Sony Jose Velukkaran ‎@ അനില്‍ കുമാര്‍ . സര്‍ , താങ്കളുടെ പരന്ന വായനയില്‍ നിന്ന് ഒരുതിരിഞ്ഞ ഈ കമന്റുകള്‍ സുന്ദരം , ഇഷ്ടപ്പെട്ടു

o

Ok Sudesh

വെൽ സെഡ് അനിൽ കുമാർ. ആശയത്തോട് യോജിയ്ക്കുന്നു. അങ്ങിനെത്തന്നെയാണ് ധരിച്ചിരിയ്ക്കുന്നതും. പിന്നെ, "കേരള സവർണ്ണൻ ..." എന്നു പറഞ്ഞു തുടങ്ങിയ എന്റെ വാചകം വാസ്തവത്തിൽ ഒരു 'ഡിഗ്' ആയിരുന്നു. ഞാനതിന്റെ ചരിത്രബാഹ്യതയിൽ വൃഥാ ആനന്ദിയ്ക്കുന്നവനല്ല. ഇവി...ടെ, എഫ്.ബി.യിൽ 'ദ സോ കോൾഡ് ' 'സവർണ്ണൻ' ഒരു മുഖ്യ വിഷയമാണ്. മനം മടുപ്പിയ്ക്കുവോളം ഒരു ദുർവിഷയം. അതില്ലാതെ മലയാളിയ്ക്ക് ഒരടി മുന്നോട്ട് നീങ്ങാൻ വയ്യ. ഇവിടെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നത് ഒരുമ്പത് വർഷം മുമ്പത്തെ ആശാഭംഗങ്ങളെ മുൻനിറുത്തിയാണ്. വല്ലാത്തൊരു വാർദ്ധക്യം ഈ ചെറുപ്പക്കാരെ പിടികൂടിയിരിയ്ക്കുന്നത് കാണാം. ഒരാൾക്കും വിജ്ഞാനവിഷയങ്ങളിൽ താൽപ്പര്യമില്ല. എല്ലാവർക്കും ഇടത് പോളിറ്റിക്സും താന്താങ്ങളുടെ മതങ്ങളും സ്മാർട്ടാണെന്ന് കരുതുന്ന തങ്ങളുടേയും തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കവിതയുമാണ് സ്റ്റേപ്ൾ. ഇങ്ങിനേയുള്ള ഒരു മലയാളി പെട്ടെന്ന് ബോറടിപ്പിയ്ക്കുന്നവനാണ്. ആ ബോറടിയൻ മലയാളിയെ നേരിടുന്നതിൽ ഒരു സർഗ്ഗാത്മക വഴി കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഞാൻ.

o

Sony Jose Velukkaran നന്ദി ജയന്‍ , അനില്‍കുമാര്‍ , സുദേഷ് , മനോജ്‌ ,മേതില്‍ രാജ് ,ലക്ഷ്മി , സേതു , സന്തോഷ്‌ ....

o ഭാഗം മൂന്ന്:


Dim lights

A.c. Sreehari abhi-vaadanam

double ok 2 allll

Sreejith V T Nandakumar

ജയന്‍, ഇടയ്ക്കയില്‍ തുടങ്ങി, ആസുരവാദ്യം കൊട്ടി, പിന്നെ, അയ്യപ്പന്‍പാട്ടിന്റെ ഉടുക്കായി, ഈ സംസാരം പോകുന്നത് കണ്ടില്ല. നന്നായി. സുധീഷ്‌, ഫലശ്രുതി ക്ലീന്‍ ആയി സം അപ്പ് ചെയ്തു. സവര്‍ണ്ണത, (ഇതെന്തൂട്ട് ഡാഷ് ആണോ എന്തോ) ഫെയ്സ്ബുക്കില്‍ ഒരു പ്രാരാബ...്ധം ആണ്, ഇന്‍-തിങ്ങും ആണ്, പലര്‍ക്കും. ആളെ ആക്കാനും, പൊക്കാനും. പോട്ടെ. അത് വിടാം, മിതിലാജ്‌. മറ്റൊരു ചര്‍ച്ച:)

സുധീഷ്‌, ഞരളത്തിന്‍റെ കാര്യത്തില്‍, യോജിക്കുന്നു. തദ് വാദ്യത്തിന്റെ പെര്‍ഫെക്റ്റ്‌ പ്രതിനിധി ആയിരുന്നില്ല, പൊതുവാള്‍. അതിപ്പോള്‍, അങ്ങനെ ഭോഗിക്കപ്പെട്ട നിരവധി പേരുണ്ടല്ലോ, കലയില്‍. 'കല കലയ്ക്ക് വേണ്ടി'യെന്ന പേരില്‍ വരെ ആ ഇടയ്ക്ക പലരും 'ചൂഷണം' ചെയ്തു. ഹരി, ഫ്യൂഷന്‍ ചെയ്യുന്നുണ്ട് - വയറ്റിപ്പിഴപ്പ്‌ എന്ന് വച്ചോളൂ. കലയുടെ 'ഗുണം' ആസ്വാദകന്റെ നിര്‍വചനം ആണ്. പ്രജാപതിയുടെ 'ദ' പോലെ മാറുന്ന ഒന്ന്. അതില്‍ അന്ധാളിക്കുന്ന്യാളും അല്ലാലോ, സുധീഷ്‌. അതിനപ്പുറം, റോബര്‍ട്ട്‌ എം പിര്‍സിഗ് പറഞ്ഞ 'അനിര്‍വചനീയമായ ക്വാളിറ്റി' മറക്കുന്നില്ല - ഒരു കൂട്ടത്തില്‍ ഒരാള്‍/ഒരു മൂലകം മാത്രം നമ്മുടെ ശ്രദ്ധയാകര്ഷികുന്നു എന്നതൊരു ദുരൂഹ്യതയാണ്. ഒരുവേള, പൊതുവായ ഒരു ഗുണബോധം നാം പങ്കിടുന്നുണ്ടാകാം.

ഒരു കാര്യത്തില്‍ വിയോജിക്കുന്നു. കര്‍ണാടക സംഗീതം, ആറു വര്‍ഷം പഠിച്ചതിനു ശേഷം, (അതും, പിയെ പോലെ നടന്ന, പഴയ വെള്ളിനക്ഷത്രം സിനിമയില്‍ അഭിനയിച്ച പീതാംബരന്‍ മാഷില്‍ നിന്നും, പിന്നെ ജി. ഭാഗീരഥി അമ്മയില്‍ നിന്നും ) പടിഞ്ഞാറന്‍ സംഗീതം, വെറും കക്കഫനി എന്ന് നിനച്ച സീസണില്‍, ഇരുപത്തോന്നാം വയതിനിലോ മറ്റോ ആണ്, ടീയെന്‍ ജോയ്‌, വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതം പരിചയപ്പെടുത്തുന്നത്. മൂണ്‍ ലൈറ്റ്‌ സോനറ്റയില്‍ നിന്നും, പതിയെ, ബീഥവനിലെയ്ക്കും, വാഗ്നരുടെ മണ്ണിടിയുന്ന ഇരമ്പങ്ങളിലെയ്കും ചെല്ലാന്‍ ബുദ്ധിമുട്ട് തോന്നിയില്ല. പറഞ്ഞു വന്നത്, ചൊട്ടയിലെ ശീലം, സംഗീതത്തില്‍ - നോട്ട് ദി പോയന്‍റ് - ബാധകം ആണെന്ന് തോന്നുന്നില്ല. ഒരുപക്ഷെ വൈയക്തികം ആകാം. ഒരുതരം ജെയിംസ് ഡീന്‍ അലക്ഷ്യത കൂടപ്പിറപ്പായ കൊണം. എന്നാലും, പലരും എന്‍റെ അനുഭവം സെക്കന്‍റ് ചെയ്തിട്ടുണ്ട്. കല, പ്രാപഞ്ചികം ആണെന്ന്. അതിന്നു, പ്രത്യേക ശിക്ഷണമോ, സാധകമോ വേണ്ടാ, അലിയാന്‍ എന്ന്. ഭൈരവി കേള്‍ക്കുന്ന അതേ ചെവിയില്‍ ആഹിര്‍ ഭൈരവും, ഡി മൈനരും സുഖം തന്നെ. അബ്സ്ട്രക്ട്ടും, റിയലിസവും ഒരേ ലയം, ഒരേ അനുഭവം...

Satheesan Puthumana

ഈ ശ്രീജിത്തിനെ ഒന്ന് തളച്ചില്ലെങ്കില്‍ ഈ 'ജയന്‍,ഇടയ്ക്കയില്‍ തുടങ്ങി,ആസുരവാദ്യം കൊട്ടി,....'അവസാനിക്കുന്ന മട്ടില്ല -നന്ദി കൂട്ടുകാരേ ,ഈ മനോഹരമായ ചര്‍ച്ചയ്ക്ക്-'കാളനോലനെലിശ്ശേരി' യും 'കായ ചേന വറുത്തതും 'ചേര്‍ത്ത് ഒരു സദ്യയുണ്ട സുഖം -അഭിപ്രായ...വ്യത്യാസങ്ങള്‍ അറുത്തു മുറിച്ചു പറയുമ്പോഴും (1 )സമനില വിടാതെ (2 ),അന്യോന്യം ചീത്ത വിളിക്കാതെ ,(3 )ഓരോ കമെന്‍റിലും പുതിയതെന്തെങ്കിലും പറഞ്ഞ്,(4) ഇടയ്ക്ക് സവര്‍ണ -അവര്‍ണ ചര്‍ച്ചകളിലേയ്ക്ക് നീങ്ങിയപ്പോഴും പിടി വിടാതെ (5)‌ കടുത്ത സാങ്കേതികതയിലേയ്ക്ക് നീങ്ങി 'സാദാ' വായനക്കാരനെ ബുദ്ധിമുട്ടിക്കാതെ ...(ഇനിയും എഴുതാം!) കൊണ്ടുനടന്ന ഈ സാധനം നമുക്ക് സൂക്ഷിച്ചു വെയ്ക്കണം- ഇതൊരു പതിവനുഭവമല്ല -

...

Jayan Mangad

ഇത്രയുമായ സ്ഥിതിക്ക് ഇതുകൂടി അങ്ങ് വായിക്കണം .

ഞെരളത്ത് ഹരിഗോവിന്ദന്‍

കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മ എന്ന എന്റമ്മ.”പന്തലക്കോടത്ത് മനയ്ക്കല് അദ്ദേഹത്തിന്റെ അകത്തുള്ളാള്‍ടൊപ്പം കുളിയ്ക്കാനും അമ്പലത്തില്‍ പോകാനും പൂരം കാണാനും നടന്ന ആ കാലത്ത് മാത...്രേ ഞാന്‍ ജീവിതസുഖം എന്താന്ന് അറഞ്ഞ്ട്ട്ള്ളൂ.കല്യാണംകഴിഞ്ഞേപ്പിന്നെ ദുരിതം മാത്രേണ്ടായിട്ടുള്ളൂ.”ഇപ്പോഴും ഇടയ്ക്കിടെ അമ്മ പറയുന്ന വാക്കുകള്‍…ഞെരളത്ത് രാമനെ പന്തലക്കോടത്ത് മനയില്‍ മാനസികാസ്വാസ്ഥ്യത്തിനുള്ള ചികില്‍സയ്ക്കായി അമ്മ ജാനകിപ്പൊതുവാള്‍സ്യാര്‍ കൊണ്ടുവന്ന് ശീലമായി.പന്തലക്കോടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടാണത്രെ ചികില്‍സ ഫലിയ്ക്കാന്‍ വിവാഹം എന്ന് പ്രതിവിധിച്ച് ‘ലക്ഷ്മിയെ രാമന് കല്യാണം കഴിച്ചു കൊടുക്ക്വാ’എന്ന് നിര്‍ദ്ദേശിച്ചത്.അമ്മയ്ക്ക് ആ പ്രാന്തനെ താല്‍പര്യമുണ്ടായിരുന്നില്ല എന്നും പറയുന്നു.

#

Jayan Mangad

ഞെരളത്ത് രാമന്റെ ജീവിതം ഒരു വിവാഹത്തിലൂടെ ‘കൊട്ടിപ്പാടി’സേവയ്ക്കൊപ്പം ‘കെട്ടുപാടി’ലേയ്ക്ക്മാറുമ്പോള്‍ അമ്മയ്ക്കു കൈവന്നത് 7മക്കളുടെ ഭാരം തന്നെയായിരുന്നു.അമ്മ 9തവണ ഗര്‍ഭിണിയായത്രെ.മൂത്തമകന്‍ ശിവചാമുണ്ഡേശ്വരന്‍ ഒരുവയസു തികയുമ്പോഴേയ്ക്കും ആയുസ...ൊടുങ്ങി.എല്ലാ വ്യസനങ്ങളില്‍ നിന്നും മുക്തിയാവാന്‍ സംഗീതവുമായി അച്ഛന്‍ അലയുമ്പോഴും അമ്മ അനുഭവിച്ച ദുരിതങ്ങള്‍ക്ക് യാതൊരു ‘കലാശ്വാസ’വും ഉണ്ടായിട്ടുണ്ടാവില്ല.വിവാഹത്തിനുമുമ്പ് അച്ന്‍ ഗോവിന്ദന്‍ കോമരത്തിന്റെ പാരമ്പര്യ വഴിയായി അമ്മ ഉടുക്കുകൊട്ടി അയ്യപ്പന്‍പാട്ടു പാടാന്‍ പഠിച്ച് അരങ്ങേറിയിട്ടുണ്ട്.അന്നത്തെ സഹപാഠിമാരെക്കുറിച്ചും മറ്റും അമ്മ ഇടയ്ക്കിടെ ഇപ്പോഴും പറയും.അങ്ങാടിപ്പുറം തരകന്‍ ഹൈസ്കൂളില്‍ 5ാംക്ളാസ് വരെ പഠിച്ചڗ അമ്മയെ 8ാം ക്ളാസ് കഴിഞ്ഞാല്‍ ഒരു ‘മിറ്റത്താ’”ക്കണം എന്ന് അമ്മയുടച്ഛന്‍ പറയുമായിരുന്നത്രെ.”’മിസ്ട്രസ്’”എന്നാണദ്ദേഹം ഉദ്ദേശിച്ചിരുന്നതെന്നും അമ്മ പറയും.പക്ഷെ ഇട്ടുപോകാന്‍ ഉടുപ്പില്ലാത്തതിനാലും ഏട്ത്തിയുടെ മക്കളെ ശുശ്രൂഷിയ്ക്കേണ്ടുന്നതിനാലും പഠിപ്പുമുടങ്ങിയതാണ്.സ്വച്ഛമായി വള്ളുവനാടന്‍ ഭാഷയുൂ ശൈലികളും പ്രയോഗിയ്ക്കുന്ന എന്റമ്മ നന്നായി മലയാളം വായിയ്ക്കുകയും ചെയ്യും.അമ്മ വൃത്തിയായി അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതിയത് അച്ഛന്റെ കയ്യക്ഷരത്തോടൊപ്പം തന്നെ ഞെരളത്ത് കലാശ്രമത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.അമ്മയെ ഭര്‍തൃഗൃഹത്തിലേയ്ക്ക് കൊണ്ടുപോയി താമസിപ്പിച്ചതായി ഞങ്ങളാരും കേട്ടിട്ടുപോലുമില്ല.കൊണ്ടുപോകാനൊരു ഭര്‍തൃസൃഹം ഉണ്ടായിരുന്നതുമില്ലല്ലൊ.സ്വാഭാവികമായും കൃത്യവരുമാനമില്ലാത്ത അച്ഛനില്‍ അമ്മയ്ക്ക് വിശ്വാസം നഷ്ടമാവുകയും കൃഷിപ്പണിയ്ക്കും മറ്റുമായി അമ്മ പാടത്തേയ്ക്കിറങ്ങുകയും ഹിന്ദു മുസ്ളീം കൃസ്ത്യന്‍ ഭൂവുടമകളുടെയൊക്കെ കൃഷിയിടങ്ങളില്‍ ജോലിയ്ക്കായി പോവുകയും വേണ്ടിവന്നു.ആ അന്നത്തിലൂടെയാവണം ഞങ്ങള്‍ മക്കളില്‍ വിഭാഗീയതകളില്ലാത്ത ഒരു മാനവജീവിത ഭാവന സൌഭാഗ്യമായി നിറയ്ക്കപ്പെട്ടത്.

Jayan Mangad

ഇതൊക്കെയാണ് ഞെരളത്ത് രാമപ്പൊതുവാള്‍ എന്നസോപാനഗായകന്റെ രൂപീകരണസും അലച്ചിലും സുസാധ്യമാക്കിയ രഹസ്യങ്ങള്‍.കുടുംബത്തിലെ അത്തരം ഉത്തരവാദിത്തങ്ങളൊന്നും അറിയാതെ ഉന്‍മാദിയായി അലഞ്ഞ അച്ഛന് പക്ഷെ മദ്യവും മദിരാക്ഷിയുമൊന്നും ഉണ്ടായിരുന്നില്ലത്രെ.ആരും കൊ...തിയ്ക്കുമായിരുന്ന ആ പ്രതിഭാശാലിയുടെ ആരാധകരെപ്പറ്റി അമ്മയ്ക്ക് അല്‍പം ഭയമുണ്ടായിരുന്നതായി കേട്ടിട്ടുമുണ്ട്.

അമ്മയും അച്ഛനുമായി സന്ധിയ്ക്കുന്നവേളകള്‍ എപ്പോഴും തമ്മില്‍ വാക്കുതര്‍ക്കങ്ങളായിട്ടാണ് ഞാന്‍ കേട്ടിട്ടുള്ളത്. ആഴ്ചകളോളം പഴക്കമുള്ള പായസവും അപ്പവും നെയ്യും മലരും ഇടയ്ക്കസഞ്ചിയില്‍ നിന്ന് പുറത്തേയ്ക്കിടുമ്പോള്‍ അമ്മ നോക്കിയിരിയ്ക്കുക അതിനിടയില്‍നിന്നും വല്ല ചില്ലറയും പുറത്തുവരുന്നുണ്ടോ എന്നാവും.പോയ സ്ഥലങ്ങളിലെ ആളുകളുടെ വൈഭവങ്ങളും കിട്ടിയ ഭക്ഷണത്തിന്റെ മഹത്വവും ഒക്കെയാണ് വസ്തുക്കള്‍ പുറത്തേയ്ക്കിടുന്നതിനിടയില്‍ അച്ഛന്‍ പറയുക.പണമൊന്നും കാര്യമായി ഇല്ലെങ്കില്‍ അമ്മയുടെ സ്വഭാവം മാറും.അണ്ടലാടിയില്‍ നിന്നും മറ്റും കിട്ടിയ വസ്ത്രങ്ങള്‍,കോട്ടയ്ക്കല്‍ വൈദ്യശാലയില്‍ നിന്നു കൊണ്ടുവന്ന മരുന്നുകള്‍ എന്നിവ എടുത്തു സൂക്ഷിയ്ക്കുമ്പോള്‍ അമ്മ കാണിയ്ക്കുന്ന ലഹരി കാണാന്‍ ഒരു പ്രത്യേക രസമാണ്.പെന്നോ,ഡോക്ടര്‍മാര്‍ കൊടുത്ത ലെറ്റര്‍ പാഡോ,പലരും ഉപയോഗിച്ചു പഴകിയ കുപ്പായങ്ങളോ മരുന്നുകുപ്പികളുടെ മുകളില്‍ വെയ്ക്കുന്ന മനോഹരമായ അളവു പാത്രങ്ങളോ ഒക്കെ പുറത്തുവരുന്നതും നോക്കിയാണ് ഞങ്ങള്‍ അച്ഛന്‍ വരുമ്പോള്‍ ചുറ്റും കൂടുന്നത്.അമ്മയ്ക്കും അച്ഛനും ‘കലി’ബാധിച്ചുതുടങ്ങിയെന്നുകണ്ടാല്‍ പിന്നെ ഞങ്ങള്‍ ഒന്നുകൂടി അകന്നിരിയ്ക്കും. പിന്നെ അചഛ്ന്‍ ഞങ്ങള്‍ക്കായി കൊണ്ടുവന്നവയൊക്കെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു തരികയാണു ചെയ്യുക എന്നതാണു കാരണം.പക്ഷെ ഒരിയ്ക്കല്‍ പോലും അമ്മയെ അച്ഛന്‍ ദേഹോപദ്രവം ചെയ്യുന്നത് ഉണ്ടായിട്ടില്ല.എറെ പറഞ്ഞു കഴിയുമ്പോള്‍ ‘സാരല്യ,പൊറുക്കമ്മാ’എന്നു താഴുന്ന അച്ഛനോട് യാതൊരു ദയയുമില്ലാതെ അമ്മ മുഖം തിരിയ്ക്കുന്നതുകാണാം.ഭര്‍ത്താവിന്റെ നാവുകൊണ്ട് ‘അമ്മാ’’ എന്ന വിളികേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക സ്ത്രീ എന്റമ്മയാവുമെന്ന് ഞാന്‍ കരുതുന്നു. #

Manoj Kuroor

‎@ ശ്രീജിത്ത്, സമാനഹൃദയ, നിനക്കായ് പാടുന്നേന്‍ :) ഇന്ത്യന്‍ സംഗീതത്തില്‍നിന്ന് ആസ്വാദനം പാശ്ചാത്യസംഗീതത്തിലേക്കും വലിച്ചുനീട്ടിയ ഒരാളെന്ന നിലയില്‍ ഞാനും യോജിക്കുന്നു. ഒപ്പം രവിശങ്കര്‍ തുടങ്ങ്യവരുടെ ചില അനുഭവങ്ങളും അഭിപ്രായങ്ങളും ഓര്‍ത്തുപോകുന്നു.

1950 കളില്‍ രവിശങ്കര്‍ യെഹൂദി മെനുഹിനൊപ്പം പാശ്ചാത്യരാജ്യങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ‘ഇന്ത്യന്‍ നാടോടിസംഗീതം’ എന്ന നിലയിലാണ് അതു സ്വീകരിക്കപ്പെട്ടത്. താന്‍ അവതരിപ്പിക്കുന്നത് ക്ലാസ്സിക്കല്‍ സംഗീതമാണ് എന്നു രവിശങ്കറിനു വാശിയോടെ ആവര്‍ത്തിച്ചു പറയേണ്ടിവന്നിട്ടുണ്ട്. സൈക്കഡലിക് റോക്കിന്റെ കാലത്ത് ഇന്ത്യന്‍ സംഗീതത്തോടുള്ള പാശ്ചാത്യഭ്രമം പുതുമയോടുള്ള ഒരു ഹരം എന്ന നിലയില്‍ മത്രം കണ്ടാല്‍ മതിയെന്നു തോന്നും. രവിശങ്കറില്‍നിന്നു സിത്താര്‍ പഠിച്ച് ‘നോര്‍വീജിയന്‍ വുഡ്’ പോലുള്ള ഗാനങ്ങളില്‍ സിത്താര്‍കൊണ്ട് അകമ്പടി സേവിച്ച ജോര്‍ജ് ഹാരിസണ്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്. പറഞ്ഞുവന്നത് പാശ്ചാത്യരാജ്യങ്ങളില്‍ ഇന്ത്യന്‍ സംഗീതം എങ്ങനെയാണു സ്വീകരിക്കപ്പെട്ടത് എന്ന് അഭിമാനബോധവും ദേശഭക്തിയുമൊക്കെ മാറ്റിവച്ച് ചര്‍ച്ച ചെയ്യേണതുണ്ട് എന്നാണ്. ‘രാഗം’ എന്ന സങ്കേതത്തെ ഉള്‍ക്കൊള്ളാനായാലേ പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ സംഗീതം ആസ്വദിക്കാനാകൂ എന്നും കൌണ്ടര്‍പോയിന്റ് തുടങ്ങിയ വ്യത്യസ്തവഴികളെക്കുറിച്ച് ബോധമുണ്ടായാലേ പാശ്ചാത്യസംഗീതം പൌരസ്ത്യര്‍ക്കു വഴങ്ങൂ എന്നും രവിശങ്കര്‍ പറഞ്ഞതും ഓര്‍ക്കാം. രവിശങ്കര്‍ പറഞ്ഞ കൌതുകകരമായ ഒരു തമാശ കൂടി: താന്‍ ഒരു സംഗീതജ്ഞനാണെന്നുപറഞ്ഞാല്‍ പാശ്ചാത്യര്‍ ചോദിക്കും, ഏത് ഉപകരണമാണു താങ്കള്‍ വായിക്കുന്നത് എന്ന്. ഇന്ത്യയിലാണെങ്കില്‍ ഏതു ഘരാനയിലാണു താങ്കള്‍ പാടുന്നത് എന്നാവും മറുചോദ്യം.

രണ്ടു പുഴവഴികള്‍ ചേരുന്ന ചിത്രത്തിനു താഴെ ഈ ചര്‍ച്ചയും അപ്രസക്തമല്ല എന്നു കരുതട്ടെ :)

Satheesan Puthumana ജയന്‍ ......-

#

Methilaj Mohammed മനോജ്‌ കുറൂറിന്റെ കഥ കളിയെ കുറിച്ചുള്ള കമന്റില്‍ നിന്ന് ചര്‍ച്ച ഏറെയൊന്നും മുന്നോട്ടു പോയില്ല. ശ്രീജിത്ത്‌: സവര്‍ണ/അവര്‍ണ പദങ്ങള്‍ ഒഴിവാക്കി ജന്മി/ അടിയാളന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് ആ ചര്‍ച്ച മുന്നോട്ടു കൊണ്ട് പോയാലോ :) ഹ ഹ

ഭാഗം നാല്‌:


Dim lights

#

Sreejith V T Nandakumar

ജയന്‍, ഈശ്വരാ, ന്താ പറയേണ്ടതു...

മനോജ്‌:)

രണ്ടു അനുഭവം: ഒന്ന് ഒരു പ്രഖ്യാത കുച്ചിപ്പുടി നര്‍ത്തകി, ബാലെ പഠിക്കാന്‍ യൂറോപ്പില്‍ പോയപ്പോള്‍ നേരിട്ട വംശീയത നേരിട്ട് പങ്കു വച്ചത്: ഒരു മൂവ്മെന്‍റ്, അനായാസം ആയി ചെയ്തു തീര്‍ത്തപ്പോള്‍ ( കൃഷ്ണശബ്ദം ...പോലെ, വായുവേഗത്തിലുള്ള നൃത്തം തികഞ്ഞ പാദങ്ങള്‍ക്ക്, കഫക്കൂറു ഏറിയ ബാലെ, നിസാരം:), മദാം പുച്ഛത്തോടെ ഇതര നര്‍ത്തകരോട് ചോദിച്ചത്രേ: 'ഡിഡ് യു സീ ദാറ്റ്‌? വാസ്‌ ദാറ്റ്‌ ഡാന്‍സിംഗ് ഓര്‍ അക്രോബട്ടിക്സ്?'

അതെ, മദാം. അതിന്നപ്പുറവും വേണേല്‍ പോകും. തലശേരിയില്‍ വന്നാല്‍ മതി.

രണ്ട്: യശശരീരനായ ഹിഗ്ഗിന്‍സ് ഭാഗവതര്‍ക്ക്, ഉഡുപ്പിയില്‍ പാടാന്‍ ഔ മോഹം. അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല; അദ്ദേഹത്തിനു വിഷമം ആയി. അറിയാമല്ലോ, കൃസ്നാ നീ ബെഗാനീ ബാരൂ എന്ന് വാക്ക് വഴങ്ങിയില്ലെങ്കിലും, ഭക്തി പുരണ്ട ശ്രുതിയില്‍ അദ്ദേഹം പാടി. പല്ലവി തീര്‍ന്നില്ല, പുരോഹിതര്‍ പുറത്തു വന്നു, പല്ലക്കില്‍ അദ്ദേഹത്തെ എഴുന്നള്ളിച്ചു, വിഗ്രഹത്തിനു മുമ്പില്‍ ഇരുത്തി, പാടാന്‍ പ്രാര്‍ത്ഥിച്ചു എന്നൊരു ല്ജെന്റ്റ്‌.

ശിശുര്വേതി, പശുര്വേതി നാദരസം ഫണിതി...

No comments: