Sunday, May 8, 2011

ചീരംകോട് കൃഷ്ണന്‍ നായരുടെ ഒരുര്‍പ്യ


....
ഒരോവ്സം ഞാന്‍ ഈ ബളപ്പിന്‍റെ തായത്തെ മൂലയില് നിക്കുമ്പോ കോട്ടികോളം മുഹമ്മദ്‌ഷാ എന്നൊരാള് ബന്നു . എന്തിനു ബന്നിനെന്നു ചോതിച്ചാല് ഈ കാണ്ന്ന സ്വത്ത് പറ്റെ ഓര്‍ക്ക്‌ പണയം. കരക്കാര് അയമന്റെ സ്വത്തടക്കം. അന്ന് ഈ കുടിയാന്‍ ബില്ല് അങ്ങിനെ പാസാന്നു പാസാന്നു പറഞ്ഞിറ്റ്  കേക്കുന്ന സമയത്ത് അപ്യക്ക്‌ കരം കൊടുക്കന്ന്ട്‌.  അത് വരെ അപ്യ കരം പിടിക്കുന്നില്ലാ . പിന്നെ കയ്മന്നു പോകൂന്നുന്ന്‍ കാണുമ്പോ അപ്യ കരം പിടിക്കാന്‍ തൊടങ്ങി . അപ്പൊ ഇതു ആകെ മൂന്നര ഉര്‍പ്യ അങ്ങനെന്തോ  പണ്ട്  പരീന്നത്  കേട്ടത്‌.  ബയ്യെ ഇവര്  പതിനെഴായീരം ഉര്‍പ്യ കൊടുത്തെപിന്ന്യാന്നു കരം പിടിക്കുന്നത്‌ .ങ്ങേ......അപ്പൊ .....അപ്പൊ ഈ കരം പിടിക്കുന്നതിനു മുമ്പാണ് ഒറ് ഈട്തെക്ക് ബന്നത് . സ്വത്തെല്ലാം നമ്മക്ക് കാണണം ..അങ്ങേന്യാന്നു ഷാ എന്നെ കാണുന്നത്

അന്ന് ആ പുളീരട്ക്ക നല്ലൊരു നട, നമ്മക്ക്  കേറാനും  കീയാനും ആയ്ട്ട് ണ്ടാക്കിയത്..അപ്പൊ നമ്മ ഈട അല്ലെപ്പാ താമസം . ഞാങ്ങോ ഈട  നാടെന്റെ തായത്ത് നിന്നിട്റ്റ്ണ്ടായിനു . കൈകുത്തീട്റ്റ്‌ തന്നെ… അപ്പൊ  ആട മൊഹമ്മദ്‌ഷാന്റെ കാറ് വന്നിനു..ടയോട്ട ... സെരിലീസ് എന്നാ പേര് പറഞ്ഞ്ട്റ്റ്.......അതാട നിര്‍തീറ്റ്  ഇറന്ഗീറ്റാമ്പോ എന്ന കണ്ടു ...ന്തിനാ മോനെ ഈട നിന്നിനെന്നു  പറഞ്ഞിറ്റ് ,  ഇയ്യാള് എട്ത്ത പണീന്തന്നു പറഞ്ഞാല് , അരപ്പട്ട ,  ഈ ബീക്ക്ന്ന പട്ടെല്ലേ...അരക്ക് .കെട്ടുന്നത് . ,,,അത് തോര്ന്നിട്ട്ട് ഒരുര്‍പ്യ എടുതിട്റ്റ് എനക്ക്  തന്നു..ത് തന്നത് എന്തിനുന്നു തന്നതൂന്നു പറഞ്ഞാല് " ഈന്‍റെ പുസ്തകം മേണിച്ചീട്ടു .പഠിക്കണം" ന്നു പറഞ്ഞിട്ടാണ് തന്നത്....  ഇത്പ്പോ ഏകദേശം..

ഒര് നാപ്പതിയാര് നാപ്പതിയെഴു കൊല്ലത്തിനപ്പുറം ....ന്ഹേ.....അന്നാണ് ഈ ഒരുര്‍പ്യ ഞാന്‍ എന്‍റെ ജീവിതത്തില് കാണുന്നത് . അതെന്‍റെ ഫസ്റ്റു ടൈം....അപ്പൊ ഞാനതിനു എട്ത്ത പണീന്തന്നു പറഞ്യാല് ......ഇതെല്ലാം ഒര് ചരിത്രം ...ഈ ഒരുര്‍പ്യെന്നു .....ഒരുര്‍പ്യാന്നു പറഞ്ഞാല് പതിനാറു അണയായി...ഈല്‍ന്നു ആറണ പൈസ കൊടുതീട്ടു...ഞമ്മളെ ഈ   ഉണ്ണിയമ്മടെ അമ്മേന്റെ...ഒരു മാണിയമ്മ …. ഒരോട് ഒരു കോയീനെ മേങ്ങി...അയാള് പറഞ്ഞത് പുസ്തകം മേനിച്ചിട്ടു പഠിക്കാന്‍...ഞാന്‍ എടത്ത പണീ ഇതും…


ആറണ കൊടുതീട്ടു കോയീനെ മേങ്ങി. ആ കോയി മാന്ഗ്യെന്റെ പിറ്റേ ദേവസന്നെ മുട്ടയിട്ടു. അപ്പൊ ഇന്നത്തെ ഒരു നൂറുരുപ്പ്യെന്റെ കൊയിയായി അത്. ..ങേ..ബാക്കീള്ളത് എത്ര..?പത്തണ...ഈ പത്തണെന്നു നാലണ പൈസ അച്ഛന്‍   കൊണ്ട് പോയീട്ടു..കൊറേ പുസ്തകം മേന്ഗീട്ടു കൊണ്ടന്നു..കൊറേ പൊസ്തകം ...ശീലാവതി ..സീതാദുഃഖം ..സുഭാദ്രപഹരണം ...ഹരിനാമ കീര്‍ത്തനം ...പിന്നെ കൃഷ്നാര്‍ജുന വിജയം ഇങ്ങനെയാല്ലാം പറഞ്ഞിട്ട് കൊറേ പുസ്തകം ...

ഈല്‍ന്നു ആറം നാലും എത്ര? പത്തണ പോയീ..ഇത് എല്ലാം ഞാന്‍ പരെന്നത് യെഴുതി വച്ചന്കെന്നു എനിക്കോര്‍മ്മ. അന്നത്തതെ ...ങീ..

പിറ്റെന്നാ ഒരു കമലാക്ഷീന്നു പറഞ്ഞിട്ട് ഒരു മുക്കൊത്തി ഇതിലെല്ലാം മീന്‍ കൊണ്ടോന്നിര്‍ന്നു...നിന്റെ  അച്ഛന്‍  അറിയാം.   ഒരു നല്ല പെടക്കുന്ന അയല കൊണ്ടന്നു...നല്ല ഉഷാരന്‍ അയല ..രണ്ടണ ക്കു കിട്ടിയത് പതിനാറു അയല ..പിന്നെ ബാക്കി നാലണ ..ആ നാലണ യിന്നും യെന്റെ കയ്മ്മന്നു പോയിറ്റ്ല

1 comment:

ഹരി/സ്നേഹതീരം പോസ്റ്റ് said...

ഒരുര്‍പ്പ്യക്കഥ വായിച്ചു.സങ്ങതി ജോറ്!മൂന്നുകൊല്ലം നാലാം വാതുക്കല്‍ ജീവിച്ച കാലം ഒരോര്‍മ്മയിലൂടെ എനിക്ക് കൊണ്ടുത്തന്നതിന് നന്ദി.പ്രാദേശികഭാഷയുടെ ഓജസ്സും തേജസ്സും ഒന്നുവേറെത്തന്നെ.തുടര്‍ വായനക്ക് ഫോളോ ചെയ്യുന്നു.ആശംസകളോടെ......