Wednesday, February 9, 2011

ശങ്കര്‍ജി ജ്ഞാനം - ഫേസ് ബുക്ക്‌ ചര്‍ച്ച

മലയാള നാട്


എത്ര കഠിനഹൃദയനായിരുന്നു ശ്രീ ശങ്കരന്‍ . നിരവധി ബുദ്ധഭിക്ഷുക്കളെ അദ്ദേഹം ചുട്ടുകൊല്ലിച്ചിട്ടുണ്ട് . മതഭ്രാന്ത് എന്നല്ലാതെ ശങ്കരന്റെ ഈ കൃത്യത്തെ നാം എന്താണ് വിളിക്കേണ്ടത് .

    • Abdul Rahiman Hussain He is Shankaran?

    • Kp Nirmalkumar If he did it before 33, he has company in Alexandar the Great who similarly died at same age

    • K Viswanath Achary Jesus Christ too.....

    • Methilaj Mohammed If he was not born in India, the industrial revolution would have probably taken place in india!!

    • VK Cherian But for him India should be a better society and country...and still hindu--but buddist kind of Hindu...
    • K Viswanath Achary
      വെറും മുപ്പത്തിമൂന്നു വയസ്സ് വരെ ജീവിച്ചു അതിന്നുള്ളില്‍ വേദ-ശാസ്ത്രങ്ങള്‍ പഠിച്ചു മായാ പ്രപഞ്ചത്തിന്‍റെ നിഗൂഡതമായ സമസ്യകളുടെ കുരുക്കഴിച്ചു അവയ്ക്ക് ഭാഷ്യങ്ങള്‍ രചിച്ചു....ഐഹീഹമായ സുഖങ്ങളില്‍ യാതൊരു തൃഷ്ണയും വച്ച് പുലര്‍ത്താത്ത ഒരു മനുഷ്യനെ... പറ്റി ഇതുതന്നെ പറയണം... ചുട്ടുകൊല്ലുക വഴി അവരുടെ ശരീരം മാത്രമേ നശിപ്പിക്കാന്‍ പറ്റൂ എന്നും അവനില്‍ കുടികൊള്ളുന്ന ആത്മാവിനെ തൊടാന്‍ കഴിയില്ല എന്നും ശരിക്കു അറിയാവുന്ന 'അദ്വൈതിയായ ശങ്കരന്‍' ..ശരീരത്തേക്കാള്‍ ആത്മാവിനു പ്രാധാന്യം കല്പിച്ച ഈ അദ്വൈതി സ്വാഭാവികമായി നശിപ്പിക്കാന്‍ ശ്രമിച്ചത് ആത്മാവിനെയാവണം ....എന്ത് പറയുന്നു..
      തര്‍ക്കത്തിനൊടുവില്‍ മണ്ടന മിശ്രന്‍റെ കഴുത്തില്‍ അണിഞ്ഞ മാല്യം വാടി കരിഞ്ഞുപോയി എന്ന് പറയുമ്പോള്‍ അതൊരു സിംബോളിക് തപിപ്പിക്കലാണ്.....
      ജയന്‍ മങ്ങാട് ഇവിടെ അവതരിപ്പിച്ച ശ്രീ ശങ്കരന്‍റെ രേഖ ചിത്രം......കണ്ണൂര്‍ തലശ്ശേരി ഭാഗത്ത്‌ മുണ്ടും മാടിക്കുത്തി..കൈയിലൊരു വടിവാളും പിടിച്ചു അനുയായികളെയും കൊണ്ട് എതിരാളിയെ വെട്ടാന്‍ ( കൊത്താന്‍ ) നടക്കുന്ന ഏതെങ്കിലും ഒരു സഖാവ് ശങ്കരന്‍റെതാണ്.....
      ഇഹത്തിലും പരത്തിലും യാതൊരു സുഖേസ്ച്ചയും പുലര്‍ത്താത്ത യേശുക്രിസ്തുവിനെ ബിനാമിയാക്കി - അടിമകചോടം, കുരിശുയുദ്ധം ഇങ്ക്വിസിഷന്‍ മുതലായ എന്തെല്ലാം ക്രൂരതകള്‍ മനുഷ്യ രാശിയുടെമേല്‍ അനുയായികള്‍...ചെയ്തുകൂട്ടി..വേണ്ട ഇങ്ങ് ഇരുപതാം നൂറ്റാണ്ടില്‍ ഒരു മനുഷ്യ സ്നേഹിയുടെ തത്വസംഹിതകള്‍ എപ്പ്രകാരമെല്ലാം വളച്ചൊടിച്ചു ജനകീയഭരണകൂടങ്ങള്‍ സ്ഥാപിച്ചു എത്ര മനുഷ്യരെ കുരുതി കഴിച്ചു.......
      നമ്മള്‍ മഹത്തുക്കളെ പഠിക്കുന്നതിലെ വൈകല്യം ഒരിക്കലും നമുക്ക് മനസ്സിലാക്കില്ല..... മനസിലാക്കിയാല്‍ തന്നെ അത് അങ്ങീകരിക്കില്ല.....
      See More

    • Sudeep N Krishnapillai
      അദ്വൈതം എകത്വത്തെയല്ല, ബഹുത്വത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നൊരു വാദവും കുറച്ചു കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ദൈവത്തിന്റെ ഏകത്വവും ബഹുത്വവും മനുഷ്യ ജീവിതത്തെ എങ്ങനെ ആണ് ബാധിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നുമി...ല്ല. (ഹിന്ദു എന്ന് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് ഹാല്‍ ഇളകുന്നത് കാണാം. എന്നാല്‍ എന്റെ ഒരു മുസ്ലിം സുഹൃത്ത് അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലെ പ്രധാന പോസ്റ്റ്‌-കളില്‍ എല്ലാം വെച്ചിരിക്കുന്നത് അമുസ്ലിങ്ങളെ ആണ്, കാരണം ആയിപ്പറഞ്ഞത്‌, "അവരേതായാലും അമ്പലത്തില്‍ പോകണം എന്നും മറ്റും പറഞ്ഞു മുങ്ങില്ലല്ലോ, ഞങ്ങളുടെ കൂട്ടര്‍ ആണെങ്കില്‍ നിസ്കാരം എന്നും വെള്ളിയാഴ്ച എന്നും ഒക്കെ പറഞ്ഞ് കുറെ സമയം പാഴാക്കും, എന്തെങ്കിലും പറയാന്‍ ഒക്കുമോ, ഇവരോടും എന്റെ കക്ഷികളോടും....!")See More


    • Jayasankar Vattekkat ശങ്കരാചാര്യരെ ശരിക്കും മനസ്സിലാക്കുക. ഒരുകാലത്ത് ഭാരതത്തിൽ ബുദ്ധമതം ശക്തിപ്രാപിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് ബാഔദ്ധരെ ശ്രീ ശങ്കരന് തോല്പിക്കാൻ കഴിഞ്ഞതായി ചരിത്രം പറയുന്നു. “അഹം ബ്രഹ്മാസ്മി“ എന്ന് 1500 വർഷം മുൻപ് നമ്മേ പഠിപ്പിച്ച ശ്രീ ശങ്കർന്റെ നിലപാട് ശരിയാണെന്ന് ഇന്ന് ശാസ്ത്രം സമ്മതിക്ക്കുന്നു. ഭാരതത്തിന് കേരളം നൽകിയ അല്ല ലോകത്തിന് ഭാരതം നൽകിയ മഹത്തായ സംഭാവനയാണ് ശ്രീ ശങ്കരാചാര്യർ

    • Sreejith Sivaraman ഇന്ത്യയില്‍ നീചമായ ജാതിവ്യവസ്ഥ യില്‍ അധി ഷ്ടിതമായ ബ്രാഹമണ ഹിന്ദുത്വം പുനസ്ഥാ പിക്കുകയും ബുദ്ധമതം പോലെ മഹത്തായ ഒരു ആശയത്തെ ഇന്ത്യയില്‍ അടിച്ചമര്‍ത്തുകയും ചെയ്ത ശ്രീ ശങ്കരന്‍ ഇന്ത്യയിലെ ബഹു സാമാന്യം ജനങ്ങള്‍ ക്ക് യാതൊരു നന്മയും ചെയ്തിട്ടില്ല.

    • VK Cherian Shankaran jaichu,,,,,,India thottu....Shastra the verthe vidooo ...
    • Jayan Mangad
      ശങ്കരാചാര്യരെ വിലയിരുത്തുമ്പോള്‍ പഴയ ഇന്തോളിജിസ്ടുകളുടെ ശൈലിയില്‍ അദ്ദേഹത്തിന്റെ തത്വചിന്തകന്‍ എന്ന നിലയില്‍ ഉയര്തിപ്പിടിക്കൊമ്പോഴും
      ആ തത്വ ചിന്തയുടെ പ്രതിലോമ സ്വഭാവത്തെ പറ്റിയും ചരിത്രത്തില്‍ അത് വഹിച്ച പങ്കിനെ പറ്റിയും നിശബ്ദത പാലിക്കുന...്ന ശങ്കര വിശ്വാസികള്‍
      ശങ്കരനെ മതഭ്രാന്തനെന്നും ഒരു അസ്സല്‍ ദക്ഷിണേന്ത്യന്‍ ശാന്തിക്കാരനെന്നും വിളിച്ച വിവേകാനന്തന്റെ ലിബറല്‍ ദര്‍ശനതോളം പോലും ഉയരുന്നിലാ.
      complete work of swami vivekaananda, Almora 1950.
      See More
    • K Viswanath Achary
      ബുദ്ധിസം ഹീനയാനം മഹായാനം എന്നാ രണ്ടു ശാഖയായി പിരിഞ്ഞപ്പോഴേ സ്വയം തകര്‍ന്നില്ലേ...രാഷ്ട്രീയ ശക്തികളെ കൂട്ടുപിടിച്ച് പരസ്പരം അടിച്ചമര്‍ത്തി.....ഒരു ബാലനായി ചൈനയില്‍ ചെന്ന മതം അവിടെവച്ചു വളര്‍ന്നു യുവാവായി...ഇങ്ങ് തെക്കേ ഇന്ത്യയില്‍ അതിനെ താത്...വികമായി പരിപോഷിപ്പിക്കാന്‍ പോന്ന ആചാര്യന്മാര്‍ ഇല്ലാതെപോയി....അല്ലാതെ ശങ്കരന്‍റെ നെലംതല്ലി കൊണ്ട് മണ്ണില്‍ പതിഞ്ഞു പോയതല്ല...ബുദ്ധമതം..ബുദ്ധമതം അഹിംസാവാദംകൊണ്ട് വീര്യം കെടുത്തിയ ഒരു ജനത നിലനില്‍പ്പിന്റെ സമസ്യകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ബുദ്ധമതം പടികടന്നു പോയി....ശങ്കരന്‍റെ തത്വചിന്ത എങ്ങിനെ പ്രതിലോമാമാവുന്നു എന്ന് ജയന് പറയൂ..
      ps:ശ്രീജിത്ത്‌ ശിവരാമന്‍ : ഇന്ത്യയിലെ ബഹു-സാമാന്യ ജനത്തിനു സര്‍ക്കാരിന്‍റെ വിവിധ സ്കീമുകള്‍ ഉള്ളസ്തിക്ക് ശങ്കരന് അതിന്‍റെ ആവശ്യമുണ്ടോ അല്ലെങ്കില്‍ ബഹുജനത്തിന് ശങ്കരനില്‍ നിന്ന് എന്തുകിട്ടാന്‍....
      See More

    • Methilaj Mohammed
      ബൌദ്ധം ജൈനം ചാര്‍വാകം എന്നിവ കൂട്ടി ചേര്‍ത്ത് നവ ദര്‍ശനങ്ങള്‍ എന്ന് നാം വിളിക്കുന്ന ഹൈന്ദവ ദര്‍ശനങ്ങള്‍ എല്ലാം തന്നെ പുരോഗമന പരമായിരുന്നു. മികച്ച പ്രായോഗിക ഫിലോസഫി കള്‍. കണാദന്‍ ആറ്റത്തെ കുറിച്ച് പോലും എഴുതിയിട്ടുണ്ട്. ഈ ഒരു ധാരയെ വെറും ആത്...മീയത യിലേക്ക് മാത്രമായി തിരിച്ചു വിട്ടത് ശ്രീ ശങ്കരന്‍ ആണ്. ഈ സമ്പൂര്‍ണമായ വഴിത്തിരിവ് ഇല്ലായിരുന്നെങ്കില്‍ അസംസ്കൃത വസ്തുക്കള്‍ എല്ലാം ഇവിടെ നിന്നും കടത്തിക്കൊണ്ടു പോയി ഒരു വ്യാവസായിക വിപ്ലവം നടത്താന്‍ ബ്രിട്ടനു കഴിയുമായിരുന്നില്ല. ലോജിസ്ടികള്‍ ചെലവും മറ്റും നോക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടാകേണ്ടി ഇരുന്ന പുരോഗതി വഴി തിരിച്ചു വിട്ടത് ഈ ആത്മീയ വിപ്ലവം തന്നെയാണ്. ഒരു കണ്ടു പിടിത്തവും പള്ളികളിലോ അമ്പലങ്ങളിലോ ഉണ്ടാകുന്നില്ല. ഇസ്ലാമിലേക്ക് ഉള്ള കടുത്ത തിരിച്ചു പോക്ക് മുസ്ലിം രാജ്യങ്ങളെ എത്ര മാത്രം പിന്നോട്ടടിച്ചു എന്നത് ചരിത്രത്തിലെ ഒരു സമീപ കാല ഉദാഹരണം
    • Sudeep N Krishnapillai മേതിലാജിന് എന്റെ വക കൈയ്യടി... അതാതു ശാസ്ത്രജ്ഞന്മാര്‍ ദൈവത്തെയും ആത്മീയതയും കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ നാം ഇന്ന് ഉപയോഗിക്കുന്ന
    • Jayan Mangad
      ബ്രാഹ്മനിക് വേഷാധാരിയായി സവര്‍ണ്ണ അനുയായികളെയും കൂട്ട് പിടിച്ചു ബുദ്ധമത സന്യാസികളെ പച്ചയായി പീഡിപ്പിച്ചു.
      അവരുടെ വിഹാരങ്ങളെ തകര്‍ത്തു ക്ഷേത്രങ്ങള്‍ പണിതു . അധികം കുന്നു കയറി വടക്കൊട്ടോന്നും പോകണ്ട..കേരളത്തില്‍
      തന്നെയുണ്ട്‌. ബുധമതോട് സ്നേഹ...ം മൂത്തവര്‍ അത് വേറെ രീതിയിലും തകര്‍ത്തു. അല്ലാതെ ഇസ്ലാമിക തേര്‍വാഴ്ച എന്ന് പറയാന്‍
      പിന്നാലെ ആള് വരുന്നുണ്ടോ എന്ന് കൂടി നോക്കാം.
    • K Viswanath Achary
      ‎"ചുവന്ന കൈലി മുണ്ടും മാടികുത്തി...അതിന്‍റെ അടിയില്‍ മുട്ടോളം വരുന്ന ഒരു ചുവന്ന ബെര്മൂടയും ( അണ്‍ട്രയാര്‍ എന്ന് ലോക്കല്‍ ആക്സന്റ് ) ധരിച്ചു സഖാക്കളെയും കൂട്ടുപിടിച്ച് കണ്ണില്‍ കണ്ട ബീജേപിക്കാരെ മുഴുവനും തല്ലിചതച്ചു...അവരുടെ കൊടിമരം മുറിചെര...ിഞ്ഞു....പാര്ട്ടിയാപ്പീസ്സു തല്ലി തകര്‍ത്ത്...അതില്‍ അനുയായികളെ കുടിയിരുത്തി സ്വന്തം പാര്‍ട്ടി ആപ്പീസ് ആക്കി...അധികമൊന്നും പടികയറി മേല്‍പ്പോട്ടു ഒന്നും പോകേണ്ടാ...വടക്കന്‍ കേരളത്തില്‍...ഹാ ഹാ ഹ"
      (ജയന്‍ മങ്ങാട് നടത്തുന്ന ഈ കള്ളവെടി....മനസ്സിലായി....ഇറങ്ങി വന്നു തിരിച്ചു വെടി വയ്ക്കാന്‍ ഞാനില്ലെയില്ല....)
    • Methilaj Mohammed ശബരി മല ക്ഷേത്രം തന്നെ ഒരു ബുദ്ധ വിഹാരം ആയിരുന്നു എന്ന് കേട്ടിടുണ്ട്

    • Jayan Mangad ആചാര്യ ..പൊയ്ക്കോളൂ.. കള്ളവെടിയാനെങ്കില്‍ കൂടെ ഒരു കലശം കരുതൂ

    • K Viswanath Achary എനിക്കും കേട്ടരിവേയുള്ളൂ.....അതാ അതങ്ങോട്ട് ‌ ഉറപിച്ചു പറയാത്തത്

    • K Viswanath Achary
      കള്ളും കലശമോന്നു വേറെതന്നെ തന്നെവേണം
      വെറ്റില നാളീകേരംകൊണ്ടോന്നു ബന്ധിചെടുത്തു
      വാകപൊടിയിട്ട കാലത്തിലെയ്ക്കെടുത്തു വയ്ക്കാന്‍......

    • Jayan Mangad
      കേട്ടറിവും വായിച്ചറിവും മാത്രമേ നമ്മുക്കുള്ളൂ ആചാര്യ...കുറച്ചു പുസ്തകങ്ങള്‍ കൂട്ടിനുണ്ട്.
      പേര് പറയാം.

      complete works of swami vivekanada/ 8th issue/ 7 vollume page 115/116
      ഇന്നത്തെ മതപരമായ പുനരുദ്ധാരണ ശ്രമങ്ങള്‍ -കലാവിമാര്‍ശനം - നിള-
      ...ബുദ്ധമത ക്ഷയം.. അംബേദ്കര്‍
      ഭജഗോവിന്ദം അര്‍ത്ഥസഹിതം- sree shankara

    • Rajagopalan Kozhipurath K
      ബൌദ്ധ-ജൈന-ചാര്‍വാക ദര്‍ശനങ്ങളെ നാസ്തിക ദര്‍ശനങ്ങള്‍ എന്ന് പറയുന്നു. ചാര്‍വാകനെ കുറിച്ചോ അദ്ദേഹത്തിന്റെ ദര്‍ശനത്തെ കുറിച്ചോ അറിയുവാന്‍ നമുക്ക് ആധികാര ഗ്രന്ഥങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. പുരാണ ഇതിഹാസങ്ങളില്‍ ഒരു ചാര്‍വാകനെ കുറിച്ചേ പരമാര്ശി ...ക്കുന്നുള്ളൂ . അത് മഹാഭാരത യുദ്ധത്തിന്നു ശേഷം യാഗം നടത്തുന്ന യുധിഷ്ടിരനെ അധിക്ഷേപിക്കുന്ന ചാര്‍വാകന്‍ എന്ന ഒരു ബ്രാഹ്മണനെയാണ്. നാസ്തിക ദര്‍ശനത്തിന്റെ പ്രണേതാവായ ചാര്‍വാകനെ കുറിച്ചുള്ള വിവരം ലോക ഗീതികള്‍ എന്ന പേരില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഫോല്‍ക് സോങ്ങ്സില്‍ നിന്നും ശ്രീ ശങ്കരന്‍ നടത്തിയ തര്‍ക്കങ്ങളില്‍ നിന്നുമാണ്. ഭാരതീയ തര്‍ക്ക സമ്പ്രദായ മനുസരിച്ച് സ്വന്തം വാദം സ്ഥാപിക്കുന്നതിനു മുന്‍പ് "പൂര്‍വ പക്ഷം' എന്താണെന്നു പറയണം. അത് പ്രകാരം ശ്രീ ശങ്കരന്‍ പലപ്പോഴും ചാര്‍വാക പക്ഷം ഉദ്ധരിക്കുന്നുണ്ട്. ബൌദ്ധ-ജൈന ദര്‍ശനങ്ങളെ നാസ്തികമെന്നു വിളിക്കുന്നത് അവ വേദ ഉപനിഷത്തുക്കളുടെ അപ്രമേയത്വം അംഗീകരിക്കുന്നില്ല എന്നൂ കൊണ്ട് മാത്രമാണ്. പക്ഷെ ഈ ദര്‍ശനങ്ങളും അവയോട്യു കടപ്പെട്ടിരിക്കുന്നു.
      അഹം ബ്രഹ്മാസ്മി ഒരു ഉപനിഷദ് മഹത് വാക്യമാണ്. ശ്രീ ശങ്കരന്റെതല്ല. അതുപോലെ അദ്വൈത ദര്‍ശനം monotheism ത്തിനു ഉപരിയായ ഒരു Monism ആണ്. ക്ഷരത്തിന്നും അക്ഷരത്തിന്നും അതീതമായ ഒരു നിര്‍ഗുണ, നിരാകാര ബ്രഹ്മ സങ്കല്‍പം. ശ്രീ ശങ്കരന്‍ 'മായയുടെ' പ്രാമുഖ്യത്തില്‍ വളരെ അധികം ഊന്നല്‍ കൊടുത്തു എന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള ഒരു ആക്ഷേപം.. 'മിയതെ ഇതി മായ' എന്ന നിര്‍വചനം അനുസരിച്ച് മായ ഒരു limiting factor ആണ്. കാണാന്‍ പറ്റുന്ന ഏഴു വര്‍ണങ്ങള്‍ കൊണ്ടും, കേള്‍ക്കാന്‍ പറ്റുന്ന 20-20000Hz ശബ്ദ വീചികള്‍ കൊണ്ടും പരിമിതമായ ഘ്രാണ സ്പര്‍ശന അനുഭൂതികള്‍ കൊണ്ടും മറ്റു മാനുഷിക പരിമിതികള്‍ കൊണ്ടും ഈ പ്രപഞ്ചത്തെയും പരം പൊരുളിനെയും മനസ്സിലാകുവനുള്ള കഴിവ് limit ചെയ്തിരിക്കുന്നു. http://chandra.harward.edu/ എന്ന സൈറ്റില്‍ പോയാല്‍ ഇന്നും നടന്നു കൊണ്ടിരിക്കുന്ന പ്രപഞ്ച സൃഷ്ടിയുടെ grandeur മനസ്സിലാക്കാന്‍ പറ്റും. ശങ്കര ദര്‍ശനവും മറ്റു ദര്‍ശനങ്ങളെ പോലെ ഒരു ഉദാത്തമായ തത്വ ദര്‍ശനമാണ്. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ കാണും. 'പൂര്‍വ പക്ഷം' കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. "Whatever I said never changed anyone; whatever they understood, did".അത് കൊണ്ട് കൂടുതല്‍ പറയാന്‍ ശ്രമിക്കുന്നില്ല.
    • Kp Nirmalkumar We need an @OK Sudesh to have the final say in his inimitable style. On contentious issues all well informed and frivolous comments are liable to be regarded part of the polemics

    • Pl Lathika ‎@JM the particular portion in issue 7 of vivekananda's complete works was perhaps a light debate to break the onesidedness of a desciple who was almost fanatic about Shankaran. it looks rather unreasonable to think that one who propogated that one and only universal force pervades each and every particle and space would descriminate among the 4 casts. it is elementary that the attitude, pursuit and achievement of what he believed as final and complete knowledge was the basis of the cast nomenclature in such contexts.

    • Methilaj Mohammed
      Rajagopalan: ഋഗ്വേദത്തിലും ചന്ടോഗ്യോപനിഷതിലും ചാര്‍വാക ദര്‍ശനത്തെ പറ്റി പരാമര്‍ശങ്ങളുണ്ട്. BC 500 കളില്‍ വളരെയധികം ജന സ്വാധീനമുള്ള ഒരു പ്രസ്ഥാനമായിരുന്നു. ബൃഹസ്പതി മഹര്‍ഷി ആണ് ഈ ദര്‍ശനത്തിന്റെ മൂലകാരന്‍. ലോകായത ദര്‍ശനം എന്നും അറിയപ്പെടുന്ന ...ഈ ദര്‍ശനത്തെ കുറിച്ച് കൌടില്യന്റെ അര്‍ത്ഥ ശാസ്ത്ര ത്തിലും പരാമര്‍ശങ്ങളുണ്ട്. ഇതൊന്നും ലഭ്യമല്ലെങ്കില്‍ പവനന്റെ കൃതികള്‍ വായിച്ചാല്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും :) മഹാ ഭാരതത്തില്‍ ചാര്‍വാകന്‍ എന്ന് പരാമര്ഷിക്കപെടുന്നത് ഒരാളുടെ പേര് എന്ന നിലക്കല്ല മരിച്ചു ആ ദര്‍ശനം പിന്തുടരുന്ന ആള്‍ എന്നാണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ. ഷഡ് ദര്‍ശനങ്ങളിലെ സാമ്ഖ്യവും ന്യായവും ഒക്കെ നാസ്തികങ്ങള്‍ തന്നെയാണ്. ഉത്തര മീമാംസയില്‍ മാത്രമാണ് ഒരു ' നിരാകാര നിര്‍ഗുണ പരബ്രഹ്മത്തെ' കുറിച്ചെങ്കിലും പരാമര്‍ശം ഉള്ളത്
    • Harikrishnan S Pillai
      ‎"എത്ര കഠിനഹൃദയനായിരുന്നു ശ്രീ ശങ്കരന്‍ . നിരവധി ബുദ്ധഭിക്ഷുക്കളെ അദ്ദേഹം ചുട്ടുകൊല്ലിച്ചിട്ടുണ്ട് . മതഭ്രാന്ത് എന്നല്ലാതെ ശങ്കരന്റെ ഈ കൃത്യത്തെ നാം എന്താണ് വിളിക്കേണ്ടത് ."
      ഇങ്ങനെ ഒന്നും വിവേകാനന്ദ സ്വാമി പറഞ്ഞിട്ടില്ല ! ആധികാരികമായി മഹാപുര...ുഷന്മാരുടെ വാക്കുകള്‍ വ്യാഖ്യാനം ചെയ്യുന്നത് തെറ്റായ പ്രവണതയാണ് . വായിക്കുന്ന100 രില്‍ 10 പേര്‍ confused ആകും എന്നതാണ് ഇത്തരം പ്രചാരണത്തിന്റെ ഉദ്ദേശം
    • Jayan Mangad ‎@Pl Lathika ;സുമനസ്സുകള്‍ ചര്‍ച്ച ചെയ്തു എനിക്ക് കുറച്ചു കൂടി വിഷയഭദ്രത വരെട്ടെന്നു കരുതിയാണ് വിവേകാനന്ദനെ ഉദ്ധരിച്ചത് .
      ഒരു നല്ല തര്‍ക്കം ഇവിടെ ഉടലെടുക്കട്ടെ... താങ്കള്‍ക്ക് നന്ദി
    • Rajagopalan Kozhipurath K
      MM: I shall write in greater detail later. The first mention of Charvaka is in the 7th.Century AD. Barhaspatya Sutras have not survived. Rig Veda predates all the darshanas and are mostly prayers to Agni,Varuna,Dasyu etc. Kautilyas Artha sa...sthra is also fronm the 6-7th century period. Sankhya, nyaya, vaisheshika, yoga, uttara mimamsa and vedanta are the shad darshanas and are known as the asthik darshanas. Buddhism/jainism and lokayatas(whiich included charvakas) are known as the nastik darshanas. A bengali scholar(and a marxist) has wriitten a book on charvaka philosophy exclusively and a malayalam translation was also available.This book is the accepted text on charvaka philosophy. Let me search among my books. I should be able to give you the name of the author and the book in a couple of days. Meanwhile please look up carvaka in Wikepaedia(not being cited as an authority). I did not mean that the charvaka of Mahabharatha was the founder of the charvaka philosophy but as the only person bearing the name mentioned in Puranas/ithihasas.
    • Murali Vettath SANKARAN PUTHIYATHAYI ONNUM UNDAKIYILLA..
      ULLATHINE VYAKHANICHU. THARAKA SASTHRAM BASHA PANDITHYAM UNDAYIRUNNU

    • Murali Vettath
      ACHARY BUDHANU PATIYA THETTU BUDHAN JEEVICHIRIKUMBOLA KARUNAYUM PARANJAYUM KOOTI KETTAN PATIYILLA..
      SUGHALOLUPARAYAVAR KARUNAYUDE OPPAVUM(VIHARA SANKALPA) BUDHANEPOLULLAVAR PRANJAYILELUM OTHUNGI..
      ATHULAVAKIYA SOONYATHAYIL SANKARACHARYAR T...HARAKAM KONDU JAYICHU.
    • Murali Vettath NADAN BASHAYIL PRACHARANAM NADATHIYIRUNNA 80% ATHIKAMA VARUNNA JANGALE (BUDHAMTHAKAR) ATHE NANAYATHAL THANNE PINNEYUM PALA MARGANGALIL KOODEYUM THIRICHUM HINDU MATHATHILEKU AKARSHIKANUM SANKARACHARYAR THUDANGI PINNE VANNA ELLAVARKUM KAZHINJU.

    • Murali Vettath SRI SANKARACHARYAREKAL ETHRAYO MIDUKANAYIRUNNU SREENARAYANAGURU .. KARAMAYOGATHALUM JHANAYOGATHALUM..

    • Harikrishnan S Pillai ഈശ്വരെന്റെ അസ്ഥിത്വം ചോദ്യം ചെയ്തവരാണ് ചാര്ര്‍വകന്മാര്‍. ഈ ലോക്കത്ത് ലഭിച്ചിട്ടുള്ള സുഖങ്ങള്‍ തെറ്റും ശെരിയും നോക്കാതെ കഴിവതും അനുഭവിച്ചു മരിക്കാനാണ് ചാര്‍വാക സംഹിതയില്‍ "പീതെ പീതെ അഭി പീതെ" എന്ന് തുടങ്ങുന്ന ഒരു ശ്ലോകം ഉണ്ട് അതിന്റെ അര്‍ഥം ഇതാണ് "മദ്യം കുടിക്കുക .....വീണ്ടും കുടിക്കുക .. ബോധം മരയെട്ടെ ... ബോധം വരുമ്പോള്‍ വീണ്ടും കുടിക്കുക്ക ... അതു പോലെ ഭക്ഷണവും അതു നെയ്യൊഴിച്ച് തന്നെ മതിവരുവോളം കഴിക്കുക അതിനപ്പുറം യാതൊന്നിനെയും പറ്റി ചിന്തിക്കാതെ ജീവിക്കുക !

    • Murali Vettath KERALATHILE ETAVUM VALIYA VIHARAMAYIRUNNA KODUGALLORIL NINNUM BUDHA BISHUKALE ODIKANAYI KANOORIL NINNUM QUATION SANGATHE IRAKI ,THEIRI PATUM KURUVADIYUMAYI...

    • Murali Vettath CHARVAKA DARSANAM ETTAVUM KOODUTHAL PRAYOGIKAMAKIYATHU PASCHATHYARANU.......
    • Ok Sudesh
      ഹിന്ദുക്കൾ പീഡിപ്പിച്ചതു (നമ്മുടെ ഉലയ്ക്കപുഴുങ്ങിയ മാധ്യമ 'പീഡന'മല്ല കേട്ടോ) കൊണ്ടാണ് ഇൻഡ്യയിൽ ബുദ്ധമതം ഇല്ലാതായിപ്പോയത് എന്ന ധാരണ ഏത് യുക്തിവെച്ചു നോക്കിയാലും അബദ്ധമായിത്തീരും. ഒന്നാമത്, ‘ഹിന്ദുക്കൾ’ എന്ന ഇന്നത്തെ വിവക്ഷയിലുള്ള ഒരു പദം കൊ...ണ്ട് ഒരു ചരിത്രാതീതകാല സംഭവസാദ്ധ്യതയെ സമീപിയ്ക്കാനോ നിർമ്മിയ്ക്കാനോ ശ്രമിയ്ക്കുന്നത് സൈക്കോളജിക്കലായ ഒരു കൃത്രിമ-പാപം കഴുകിക്കഴയലാണ്. ബുദ്ധമതം നന്മയുള്ളതായിരുന്നെന്നും ബ്രാഹ്മണമതം ഇപ്പോഴും തിന്മയുടെ പ്രത്യക്ഷപ്രതീകമാണെന്നും അത് അനുമാനിയ്ക്കുന്നു. ബ്രാഹ്മണമതത്തിന്റെ അടിസ്ഥാനം വർണ്ണാശ്രമധർമ്മത്തിലാവുന്നത് കൊണ്ടാണ് അത് നിശ്ചയമായും തിന്മയായിരിയ്ക്കുന്നത് എന്നാണ്. എന്നാൽ ജാതി എന്നത്, ശരിയ്ക്ക് നോക്കിയാൽ, race-നെ സൂചിപ്പിയ്ക്കുന്നതാണ്. എന്നാൽ race-നെ – വംശീയതയെ – (വർഗ്ഗീയത എന്നാണ് ശരിയ്ക്കും പറയേണ്ടത് എന്ന് തോന്നുന്നു. പക്ഷെ മാർക്സിസ്റ്റ്-മലയാളം ആ വാക്കിനെ class എന്നതിന്റെ ഭാഷാന്തരമായി തീറെടുക്കുകയാൽ ആ സാഹസത്തിനൊരുമ്പെടുന്നില്ല.) race ആയി ഇപ്പോഴും നിലനിറുത്തി കാണുന്നതുപോലെ ജാതിയെ കാണുവാൻ മലയാളി (അല്ലെങ്കിൽ നാഗരികനായ ഇൻഡ്യൻ) ഒരുക്കമല്ല. യൂറോപ്യൻ നവോത്ഥാനത്തിന്റെ സ്വാധീനതയും വ്യാവസായികോത്തര ലോകത്തിനൊപ്പം വികസിച്ചു വന്ന മനുഷ്യാവകാശ ബോധവും മറ്റ് പരിഷ്കൃതാശയങ്ങളും നമ്മിൽ മാനവ’തുല്യത’ എന്ന ധാരണയ്ക്ക് ഊന്നൽ കൊടുത്തു. ‘തുല്യത’ എന്നത് യഥാർത്ഥത്തിൽ ഒരു ജൂഡായിൿ അനുമാനമാണ്. ഏകദൈവ വിശ്വാസത്തിൽ നിന്നേ അതിനെ സ്വയം സമർത്ഥിയ്ക്കാൻ അഭൌതികമായി സാധിയ്ക്കൂ. സ്രഷ്ടാവും സൃഷ്ടിയും എന്ന ദ്വന്ദത്തിലെ സൃഷ്ടികളെല്ലാം തുല്യമാണ് എന്ന ധാരണ കരുപ്പിടിപ്പിയ്ക്കാൻ പറ്റൂ. തുല്യതയില്ലാത്തത് ദൈവത്തെ സംബന്ധിയ്ക്കുന്ന വിഷയങ്ങളെ ചുറ്റിപ്പറ്റി മാത്രം. നേരെ മറിച്ച്, ഇൻഡ്യൻ ദർശനങ്ങളിൽ ഈ ‘തുല്യത’ ഇല്ല. ഒന്നും ഒന്നിനോടും തുല്യമല്ല. എല്ലാതും ഒരുതരം ഹൈറാർക്കി സൂക്ഷിയ്ക്കുന്നുണ്ടെങ്കിലും അതെല്ലാം മേൽക്കീഴ് മറിയുന്നതും അസംഭവ്യമല്ല. നമ്മുടെ ‘ആറ്റിട്യൂഡ്’ യൂറോപ്യനൈസ് ചെയ്യാൻ തുടങ്ങിയതിൽ പിന്നെ നാമും ഈ ‘തുല്യത’യ്ക്കു പിന്നാലെ ഓടാൻ തുടങ്ങി. വിഭവങ്ങളുടെ, അതിന്റെ ന്യായമായ വീതത്തിന്റെ, വിതരണപരമായ ആവശ്യങ്ങളും അതിന് ആക്കം കൂട്ടി. ദൈവപരമായ ബോധത്തിലും ഒരു തരം ‘ഡാവ്’ സ്രഷ്ടാവ്-സൃഷ്ടി ദ്വന്ദം ഉടലെടുത്തു. അതിനുതക്ക ‘ഡാവ്’ തത്ത്വശാസ്ത്രം എന്നാൽ രൂപപ്പെട്ടില്ല. അതെപ്പോഴും, അങ്ങേയറ്റം പോയാൽ, അദ്വൈതത്തിൽ തന്നെ തലവെച്ചു കിടന്നു. ‘അദ്വൈത’മെന്നാൽ ‘രണ്ടല്ലാത്തത്’ എന്നാണ്. രണ്ടുമല്ലാത്തത് എന്നല്ല. ഒന്നല്ലെങ്കിൽ രണ്ടുമല്ല എന്നല്ല. മൂന്നാമതൊരെണ്ണമാണ് എന്നുമല്ല. വെറുതെ, രണ്ടല്ലാത്തത് എന്നേ പറഞ്ഞുള്ളു. സംഖ്യാതീതം എന്നും അസംഖ്യം എന്നും അതിനെ വികസിപ്പിയ്ക്കാം. ഈശ്വരത്വം മാത്രമേ നിലവിലുള്ളു എന്നാണത്. അതേയുള്ളു പരമമായ യാഥാർത്ഥ്യം എന്നാണത്. അതിനാണ് നാം ശങ്കരന് മാർക്ക് കൊടുക്കേണ്ടത്. അവിടെ ബുദ്ധമത താർക്കികന്മാർ തോറ്റു തൊപ്പിയിട്ടു. പക്ഷെ ഒരു കണക്കിൽ ബുദ്ധൻ അക്കാലത്ത് ഉണ്ടായിരുന്നുവെങ്കിൽ ശങ്കരനെ മനസ്സിലാവുമായിരുന്നു. ഈശ്വരൻ എന്ന വാക്ക് ഉരുവിടുവാൻ പലപല ചോദ്യങ്ങളും നിരന്നുവന്നപ്പോൾ അദ്ദേഹം പുഞ്ചിരിച്ചതേയുള്ളു; മൌനം പാലിച്ചതേയുള്ളു. എന്തേ എന്നു ചോദിച്ചാൽ, ഈശ്വരശബ്ദം ആവശ്യമായും അനാവശ്യമായും ഉച്ചരിയ്ക്കുന്നത് അർത്ഥമില്ലാത്തതാണെന്ന് ഞാൻ ധരിയ്ക്കുന്നു എന്ന് പറയേണ്ടിവരും.. അത് ഉച്ചരിയ്ക്കുന്നതു കൊണ്ട് ഒരു നിർണ്ണയന സ്വഭാവം കൈവരുന്നു. ഇനിയങ്ങോട്ട് നാവിട്ടടിയ്ക്കാം എന്നു വരുന്നു. ഈ നാവിന്റെ കാരകത്വത്തെ – അതായത് ‘ഈശ്വരൻ’ എന്ന മൊത്തമായ ഈ അവസ്ഥയെ -- നാവിട്ടടിച്ചു കൊണ്ട് അസ്തിത്വവല്ക്കരിയ്ക്കാം എന്ന് ഗരവ്വ് കലരുന്നു. ‘നാൻ കടവുൾ’ എന്നതിനെ സ്വയം ദഹിപ്പിയ്ക്കാതെ പോവുന്നു. അതിനെ പോലെ ദുർവ്യയവും വിവരക്കേടും എന്തുണ്ട് ?

      [ബുദ്ധമതം ഇൻഡ്യയിൽ നാമമാത്രമാവുന്നതിനുള്ളതിന് അതുതന്നെ കാരണം ബോധിപ്പിയ്ക്കും എന്നുതോന്നുന്നു. വളരെ ഉയർന്ന ഒരു ബോധത്തിനേ ബുദ്ധമതത്തെ കൊണ്ടുനടക്കാൻ കഴിയൂ. അതിലെ പറയാതെ പറയുന്ന ഒരു നിരീശ്വരത്വമുണ്ട്. ഒരുതരത്തിൽ ഗതികെട്ട് ഈശ്വരയീത തന്നെയാണത്. അല്ലെങ്കിൽ അത് ഇൻഡ്യയിലെ പോലെ വിവിധ ‘വംശീയത’കൾ ഓവർലാപ് ചെയ്ത് കിടക്കുന്ന ഒരു സ്ഥലത്ത് വന്ന് പരക്കാൻ ശ്രമിയ്ക്കരുത് എന്നും വന്നെയ്ക്കും. അത്, അന്നേ കപിലവസ്തുവിൽ നിന്ന് ഹിമാലയം കടന്ന് ചൈനയിൽ പോകാൻ വിധിയുള്ളതായിരുന്നു. ഏകദൈവ വിശ്വാസം പോലെ (അതായത് അതിന്റെ മറുപുറത്ത് അതിനെ നീതിമത്ക്കരിയ്ക്കുന്നത് സൃഷ്ടിയുടെ തുല്യത എന്ന സങ്കൽപ്പനമാണ്) അത് ഏകമാനതയുള്ള ഒരു Race-ലേ പിറവിയെടുക്കൂ. അവിടെ മാത്രമെ തുല്യത എന്ന സങ്കൽപ്പനത്തിന് ബീജാവാപം സാധിയ്ക്കൂ. അവിടേയേ ദൈവത്തിന്റെ ഏകതയ്ക്ക് നീതിമത്ക്കരണവും വന്നുചേരൂ.)

    • Sivanandan Arumughan ശങ്കരന്‍ ഇങ്ങനെ ഒരു കൊടും ചതി ചെയ്തിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല ഉണ്ണി, അറിഞ്ഞിരുന്നില്ല അറിഞ്ഞിരുന്നില്ല

    • Murali Vettath
      ചുട്ടുകൊല്ലുക വഴി അവരുടെ ശരീരം മാത്രമേ നശിപ്പിക്കാന്‍ പറ്റൂ എന്നും അവനില്‍ കുടികൊള്ളുന്ന ആത്മാവിനെ തൊടാന്‍ കഴിയില്ല എന്നും ശരിക്കു അറിയാവുന്ന 'അദ്വൈതിയായ ശങ്കരന്‍' ..''

      achary athu sankarettane padipichathu oru sadrana CHANDALAN AYIRUNNU.. ...gnaga snanam kazhinju varunna sankarante vazhiyil kanda chandalalonodu brahmana dikarathode vazhi maran paranja sankarettanodu chandla chodichu''dehamano atho dehiyano marendatu'' ennu... appol thanne sankaran oru 5 solokam ezhuthu f.b yil post cheythu....

    • Pl Lathika
      ഗുപ്തന്‍മാരുടെ കാലത്ത് ബുദ്ധമതം ക്ഷയിക്കാന്‍ തുടങ്ങി. മഹായനക്കാര്‍ സാംസ്കാരികമായി അത്ര്രയോന്നും വളര്‍ന്നിട്ടില്ലാത്ത ജന വിഭാഗങ്ങളെയും തങ്ങളുടെ കൂടെ ചേര്‍ക്കാന്‍ താല്പര്യം കാണിച്ചു. വൈദിക ബ്രാഹ്മനാരോടുള്ള ഒരു മത്സരം കൂടിയായിരുന്നു ഇത്. അത്ത...രം ജനവിഭാഗങ്ങളുടെ ആരാധന സമ്പ്രദായങ്ങള്‍ ബുദ്ധമതത്തിലേക്ക് കൂടിക്കലരാന്‍ ഇത് വഴി വെച്ചു. ദൈവം എന്ന സങ്കല്പത്തില്‍ വിശ്വസിക്കാതിരുന്ന ബുദ്ധനെ ദൈവമാക്കി. അനശ്വരത്വം കല്പിച്ചു കൊടുത്തു .തന്ത്രങ്ങളും മന്ത്രങ്ങളും യോഗാചാരങ്ങളും ബുദ്ധ മതത്തില്‍ ഇടം കണ്ടു.ബുദ്ധന്റെ കാലത്ത് കര്‍ശനമായി പാലിക്കപ്പെടിരുന്ന പഞ്ച ശീലങ്ങളും ധര്‍മ നീതികളും ഇല്ലാതായി.അങ്ങനെ ധര്‍മത്തിലും സന്മാര്‍ഗതിലും അടിയുറച്ച ഒരു മതം അന്ധവിശ്വാസങ്ങളുടെയും വ്യര്തമായ അനുഷ്ടാനങ്ങളുടെയും മതമായി മാറി. ജനങ്ങളില്‍ നിന്ന് ഭിക്ഷുക്കള്‍ ദന്ത ഗോപുരത്തിലേക്ക് പിന്‍വാങ്ങിയാതോടെ ബുദ്ധമതം നാശോന്മുഖമായി..
    • Poly Varghese
      ബുദ്ധമാതതിന്നു ഹിന്ദു മതതിനെക്കാള്‍ പഴക്കമുണ്ട് അല്ലെനിക്ല്‍ തന്നെ ഹിന്ദു എന്നാ വാക്കിന്നു മതം എന്നാ ഒരു അര്‍ത്ഥവും ഇല്ല ബൌദ്ധം ജൈനം ചാര്‍വാകം ഇതെല്ലം എങ്ങിനെ ആണ് ഹിന്ദു മതത്തിന്റെ ഭാഗം എന്ന് പറയുന്നത് ??
      ശങ്കരന്‍ ചര്‍ച്ചകളില്‍ ( ക...ൊന്നോ അല്ലയോ ) തോല്‍പ്പിച്ചു എന്ന് പറയുന്ന ബുദ്ധമതം ലാമ എന്നാ പുരോഹിത രൂപം ആണ് അതായതു ലാമ വിഭാഗം... ഒരു മതം അതിന്റെ അധികാര താല്‍പര്യങ്ങളില്‍ നിലനില്‍ക്കുവാന്‍ പുരോഹിതന്‍ പോലെ ഒരു സ്ഥാനം ഇല്ല എങ്കില്‍ അത് അധികാരമാവില്ല ...
      ബുദ്ധമതം സത്യത്തില്‍ ഹിന്ദു മതതെക്കള്‍ (ഉണ്ടെനിക്ല്‍ ) ഉല്‍കൃഷ്ടമായ ഒന്നാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു കാരണം ആര്യന്‍ മാരുടെ വരവോടു കൂടി ആണ് ഹിന്ദു എന്നാ ചിന്ത തന്നെ ഉണ്ടായതു കൊന്നും കൊല വിളിച്ചിട്ടും അത് അധികാര താല്പര്യം തന്നെ ആയിരുന്നു


    • Pl Lathika
      അത്ഭുതകരമായ ധാര്‍മിക ശക്തി ഉണ്ടായിട്ടും അതിര് കവിഞ്ഞ വിഗ്രഹഭഞ്ഞക വാസനകളും നിഷേധാത്മകതയും ബുദ്ധമതത്തില്‍ അടങ്ങിയിരുന്നു എന്ന് വിവേകാനന്ദന്‍ ഒരിക്കല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി .

      ഇല്ലാത്തത്, അയഥാര്‍ത്ഥം എന്നൊക്കെ അര്‍ഥം ധ്വനിക്കുന്ന' മായ' ...എന്നപദത്തിനു പരിവര്തനവിധേയമായത്, അസ്ഥിരം എന്ന അര്‍ഥങ്ങള്‍ കല്‍പിക്കുമ്പോള്‍ ശങ്കര ദര്‍ശനം ആശയ ക്കുഴപ്പങ്ങള്‍ ഒട്ടൊക്കെ ഒഴിവായി കൂടുതല്‍ മനസ്സിലാവുന്നു.
      വൈദിക ബ്രാഹ്മനാരോടുള്ള ഒരു മത്സരം കൂടിയായിരുന്നു ഇത്. അത്ത...രം ജനവിഭാഗങ്ങളുടെ ആരാധന സമ്പ്രദായങ്ങള്‍ ബുദ്ധമതത്തിലേക്ക് കൂടിക്കലരാന്‍ ഇത് വഴി വെച്ചു. ദൈവം എന്ന സങ്കല്പത്തില്‍ വിശ്വസിക്കാതിരുന്ന ബുദ്ധനെ ദൈവമാക്കി. അനശ്വരത്വം കല്പിച്ചു കൊടുത്തു .തന്ത്രങ്ങളും മന്ത്രങ്ങളും യോഗാചാരങ്ങളും ബുദ്ധ മതത്തില്‍ ഇടം കണ്ടു.ബുദ്ധന്റെ കാലത്ത് കര്‍ശനമായി പാലിക്കപ്പെടിരുന്ന പഞ്ച ശീലങ്ങളും ധര്‍മ നീതികളും ഇല്ലാതായി.അങ്ങനെ ധര്‍മത്തിലും സന്മാര്‍ഗതിലും അടിയുറച്ച ഒരു മതം അന്ധവിശ്വാസങ്ങളുടെയും വ്യര്തമായ അനുഷ്ടാനങ്ങളുടെയും മതമായി മാറി. ജനങ്ങളില്‍ നിന്ന് ഭിക്ഷുക്കള്‍ ദന്ത ഗോപുരത്തിലേക്ക് പിന്‍വാങ്ങിയാതോടെ ബുദ്ധമതം നാശോന്മുഖമായി..
    • Murali Vettath ‎7MUTHAL 10AM NOOTANDU VARAE NEENDU NINNA NAYANAR-AZHAVAR PRASTHANAGAL MUZHUVANUM BUDHA JAINA MATHANGALKETHIRAYA ORU VIPLAVA SANGHATANAGAL ALLE ENNU SAMSAYIKENDI IRIKUNNU. THAMIL NATIL UDALEDUTHU DAKSHINA INDIAYILUDE VALARUNNU UTHARA BARATHATHIL ETHIYAPOOLEKUM EKADESAM BUDHA JAIANA MATANAGAL MIKAVARUM NAMAVASESHAMAYATHAYI KANUVAN KAZHIYUNNU

    • Jayan Mangad
      ഇത്രയുമായ സ്ഥിതിക്ക് വിവേകാനന്ദന്‍ ശങ്കരനെ വ്യാഖ്യാനിച്ചത് ഏതുരീതിയിലാണ്
      ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വത്തില്‍ അഭിരമിച്ചും അവയുടെ പില്‍കാല പുനരുദ്ധീകരത്തിലും
      ഇവര്‍ തമ്മിലുള്ള കാതലായ എതിര്‍പ്പുകള്‍ എവിടെയൊക്കെയാണ് .ബൂര്‍ഷ്വാ അക്കാദമിക് സങ്ക...ല്പ്പങ്ങുടെയും
      പാതിവെന്ത മാര്‍ക്സിയന്‍ പരികല്‍പ്പനകള്‍ക്കും ഉള്ള അവിയല്‍ ചേരുവകള്‍ക്ക് പുറമേ ഒരു യദാര്‍ത്ഥ വിശകലം
      ആവശ്യമായി വരുന്നു
    • Ok Sudesh
      സോറി മേതിലാജ്. ബ്രിട്ടന്റെ വ്യാവസായിക വളർച്ചയും സാമ്രാജ്യവല്ക്കരണവും ഇൻഡ്യയുടെ ചെലവിലായിരുന്നു എന്ന് പറയുന്നത്, ഇനിയങ്ങോട്ടുള്ള സാമ്രാജ്യങ്ങളുടെ (ചൈനയുടേയും ഇൻഡ്യയുടേയും) യഥാർത്ഥ ക്രെഡിറ്റ് (എന്നൊന്നുണ്ടെങ്കിൽ) കൊടുക്കേണ്ടി വരിക പാശ്ചാത്യ ല...ിബറൽ ജനാധിപത്യങ്ങളുടെ ക്ഷീണങ്ങൾക്കായിരിയ്ക്കും എന്ന് മറിച്ച് വാദിയ്ക്കുന്നതിന് തുല്യമായിപ്പോകും. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം എന്നൊരു പോപ്യൂലർ മെക്കാനിക്കൽ കാഴ്ചയും കാത്തിരിപ്പുമുണ്ടല്ലോ. അതിൽ കലശലായ തോതിൽ ഗ്രാമ്യവിവേകമുണ്ട്; അതിനാൽ തന്നെ അതിന്റെ കൺകെട്ട് ഗതികേടും.

      അസംസ്കൃത വസ്തുക്കളേക്കാൾ മുന്നേ ആവശ്യമുള്ള ചില സംഗതികൾ ഒരു പുതു-നാഗരികതാ-തുടക്കത്തിന് ആവശ്യമായുണ്ട്. ഗാന്ധിയെ പോലെ കളിയാക്കാൻ ചെറിയ മുനവെച്ച കുശുമ്പുകൾ മതിയെങ്കിലും (… asked what he thought of western civilization, Ghandi replied, “I think it would be a good idea.”) മാനവിക ചരിത്രത്തിൽ പടിഞ്ഞാറൻ അനുഭവം എന്നത് ഒരു സംസ്ക്കാരം തന്നെയാണ് –ആധുനികമായ മനുഷ്യപ്പെരുമാറ്റത്തിന്റെ സംസ്ക്കാരം. ടെക്നോളജിയുടെ സംസ്ക്കാരം.

      പകരം, മാനവചിന്തയിൽ, പൊതുതാൽപ്പര്യങ്ങളിൽ വന്ന പാരഡൈം ഷിഫ്റ്റിനെ കുറിച്ചായിരുന്നു മേതിലാജ് അന്വേഷിയ്ക്കേണ്ടിയിരുന്നത്. ശങ്കരനിലൂടെ പരിപൂർത്തിയാവുന്നത് ആത്മീയാകാംക്ഷകളുടെ ഒരു ഇൻഡ്യൻ പാരമ്യമാണ്. അതിനു ശേഷം ഇനിയൊന്നും പറയേണ്ടതില്ലല്ലോ എന്നൊരു നിശ്വാസം വിടൽ ഇൻഡ്യൻ ആത്മീയ പദ്ധതികൾ അനുഭവിയ്ക്കുന്നത് കാണാം. ആ ഇനിയൊന്നുമില്ലാത്ത ഒരു വല്ല്ലാത്ത സ്തംഭനത്തിലാണ് അറേബ്യയിൽ അരങ്ങേറിയ കൊടുങ്കാറ്റ് ഇൻഡ്യയേയും കടന്നുപോകുക. സംസ്ക്കാരങ്ങളുടെ ചരിത്രം അങ്ങിനെ നിസ്സംഗമായി കാണേണ്ടതിലേയ്ക്ക് കാര്യകാരണപരതയുടെ സംബന്ധീകരണത്തെ നാം വിനയത്തോടെ കടത്തിയിരുത്തേണ്ടതുണ്ട്. അതിലപ്പുറം, ഒരു ദേശത്തിനോ അല്ലെങ്കിൽ ഒരു സംസ്ക്കാരത്തിനൊ അതുമല്ലെങ്കിൽ ഒരു ചിന്താപദ്ധതിയ്ക്കോ സവിശേഷമായ തരത്തിൽ ഒരു മേൽക്കയ്യും സമ്മതിച്ചുകൊടുക്കുക വയ്യതന്നെ. എല്ലാതും എല്ലാവരുടേതുമാണ്. അതിനാലാണ് അത്രയും കാലം ഇരുട്ടിൽ കിടന്നിരുന്നവരെ, ഇതുവരെയും കാണാത്ത മട്ടിൽ പുതിയൊരു വിചാരത്തെ മനസ്സിൽ കരുപ്പിടിപ്പിയ്ക്കാൻ മെനക്കെടുത്തുക.

      പാശ്ചാത്യ മനസ്സിനെ ഒന്നുകൂടി അടുത്തുചെന്നു നോക്കുമ്പോൾ ഒരു കാര്യം നമുക്ക് ശ്രദ്ധിയ്ക്കാതിരിയ്ക്കാൻ കഴിയുകയില്ല. അത് ഓർഡറിനെ സംബന്ധിയ്ക്കുന്നതാണ്. അവർക്ക് ക്രമം എന്നത് വൃത്തിയായി കാര്യങ്ങളെ പഠിയ്ക്കാനുതകുന്ന രീതിയാണ്. അടുക്കും ചിട്ടയും കൃത്യതയും സത്യസന്ധതയുമെല്ലാം സൌന്ദര്യവുമെല്ലാം അവർക്ക് ‘ക്രമ’ത്തിൽ നിന്ന് കിട്ടുന്നതാണ്. വൃത്തിയുള്ള, ആഴത്തിൽ പടർച്ചകളുള്ള, കാറ്റഗറൈസിംഗ് അവരുടെ സവിശേഷ കലയാണ്. അതിന് വസ്തുനിഷ്ഠമായ ഒരു കാഴ്ചപ്പാട് വേണം. അവർക്ക് എല്ലാം ‘പെരുമാറേണ്ട’ വിഷയങ്ങളാണ്. വസ്തുവല്ക്കൃതമായ വിഷയങ്ങൾ. അതൊക്കെ കഴിവുറ്റ കാറ്റഗറൈസിംഗിന് അത്യാവശ്യവുമാണ്. ഇതിനോടെല്ലാം പുറംതിരിഞ്ഞു നില്ക്കുന്നതോ അടിമുടി chaotic-ഓ ആണ് അതുവരേയും ഭൂഗോളത്തെ മുന്നോട്ട് വലിച്ച കിഴക്കൻ സംഭാവനകൾ. ഇപ്പോഴും എന്തുകൊണ്ട് ‘പഴയ ലോകം’ പിന്നോക്കം നില്ക്കുന്നു എന്നന്വേഷിച്ചാൽ, അത് ആ chaos താൽപ്പര്യം കാരണം മൂലമാണെന്ന് തിരിച്ചറിയാൻ കഴിയും. (പൊന്നമ്പലമേട്ടിലെ കൂട്ടക്കുരുതി ഓർക്കുക; അങ്ങിനെ നമ്മെ ഗ്രസിയ്ക്കുന്ന ഓരോ മെയ്ജർ സംഗതികളുടേയും തുടക്കങ്ങളെ നോക്കുക. ഞാൻ പറയുന്നത് ശരിയാണെന്ന് ഒരു പക്ഷെ തോന്നിപ്പിയ്ക്കും.) ആ തിരിവിലാണ് സുപ്രധാനമായൊരു പാരഡൈം ഷിഫ്റ്റ് നടക്കുക. അതായിരുന്നു, അവിടെയായിരുന്നു, മേതിലാജ് ശ്രദ്ധയൂന്നേണ്ടിയിരുന്നത് (എന്ന് പറയാനാഗ്രഹിയ്ക്കുകയാണ്).
      നവദർശനങ്ങൾ കൊണ്ട് ഭാരതഖണ്ഡത്തിന് ഒരു വ്യാവസായിക വിപ്ളവവും, അതുവഴി അതിഗംഭീരമായ സാമ്രാജ്യസ്ഥാപനവും, സാധിയ്ക്കുമായിരുന്നില്ല. കാരണം അതൊരു ഇൻക്വയറിയുടെ ഭാഗമായി വികസിച്ചതാണ്. ഒരു ആപ്ളിക്കേഷൻ പദ്ധതിയൊന്നും അതിന് പിന്നിലൊ മുന്നിലൊ ഉണ്ടായിരുന്നില്ല. ഒരു പ്രത്യേകഘട്ടത്തിൽ ദർശനം പരിപൂർത്തിയായെന്നായപ്പോൾ തർക്കവും അറ്റു. ഇനിയൊന്നും പറയാനില്ല എന്നായി. പൂരപ്പിറ്റേന്ന് പായും തലയിണയുമായി എല്ലാവരും വീടുകളിലേയ്ക്ക് മടങ്ങി. അത്ര തന്നെ.
    • Pl Lathika but doesnt the concept of karma form the application part ?self denial,(in the sense of being one with the ONE) renunciation and soul seeking are shown as final goal of human existence. at the same time the philosophy exhorts humans to work relentlessly without being tied up to the results. they thought they have reached the ultimate knowledge and nothing lay beyond.hence an end to the pursuit. but the knowledge emphasised the path of work and never advocated lethargic abstinence. ..isnt it so?

    • Ok Sudesh
      the exhortation itself is a denial of the underlying philosophy of non-reusult-seeking. if one is not to bother about the result, yet to relentlessly go ahead with the karma, then why this philosophical exhortation? through that, isn't the ...fruit of the final result finally revealed/promised, or in a way almost assured, however materially insignificant? (the final promised result being moksha or union with the supreme being.)

      then, will it not be the weakness of the advaitic thought system, almost a philsophical fiction?

      that's why i hinted that it was only the natural outcome of the thought-flow, the heated polemics, and hence never wore the character of an applicational utility (nor broke any paths for further inquiries too


    • Prabha Chembath
      നാലുവേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുകളുടെയും സാരസംഗ്രഹമായ
      ബ്രഹ്മസൂത്രത്തിനു( 556 സൂത്രങ്ങള്‍ )വ്യാഖാനം രചിക്കുക എന്ന
      ഒരു കര്‍മം പൂര്‍ത്തീകരിക്കുവാന്‍ ..പതിനാറാമത്തെ വയസ്സില്‍
      ബദരിയാശ്രമത്തില്‍ രചന പൂര്‍ത്തീകരിക്കുകയും ....വ്യാസമഹര്‍ഷി
      പതിനാ...റു വര്‍ഷം ആയുസ്സ് നീട്ടികൊടുക്കുകയും ചെയ്തു എന്ന്
      ഗ്രന്ഥങ്ങള്‍......ജ്ഞാനയോഗത്തില്‍ നിന്നും ഭക്തിയോഗത്തിലൂടെ
      പതിനാറു വര്‍ഷങ്ങള്‍ ."..ഹരിമിധെ" എന്ന നാല്പതു ശ്ലോകങ്ങള്‍
      എനിക്ക് ശങ്കരാചാര്യര്‍ ഇതെല്ലാമാണ് ...മറ്റൊന്നും എനിക്കറിയില്ല
    • Murali Vettath sankaran cut n pasted the technic of budhism too... he followed the budhist model of setting up hindu counsulate everywhere in India..

    • Rajasekhar V Das
      Sankara the Prachanna Budha debated the voidism in of Budha philosophy...because it couldnt adress the purusharthas.... Budhism merged with the regional rituals and beliefs forming a religion later...It degenerated in Kerala during the Cher...a Chola wars... Budhist couldnt actively involve in the daily chores ( purusharthas ) of the land...The thought prevailing in the south was the Sanathana Dharma propogated by Early Saiva Sidhas to Sankara...not Hindu...Hindu reference was to Sindhu...we were Malayas...mulaibari etc etc.. The Abrahmical, Vaishanava creationist or trinity thought was integrated earlier in the period of Sidha Agasthya and in 8th century ......Trinity was accepted in the Seminar held in Korekani Kollam ( start of Kolla varsham ) called Doctrine of trinity on the Background of Advaita Philosophy... which was conducted by Ayyan adikal Thiruvadikal ...unverified data also points Ayyan adikal to Ayyapa of Sabarimala...( who is considered as manifestation of Sastha god of Alchemy )...a contemporary of Sankara ... It can also be understood that the Assyrian conjure Mar abo was invited to Setup church which find mention in Tarissapalli sasanam... A mass conversion of Nampoothiris who were frustrated with the high priest politics of their community to convert to christianity.... Krishna Idol was installed in gruvayoor later on basis of vaishnava trinity....New development in technolgy..the information access and new archaeological data is bringing in new light to read history again

      it was the Macaulayism which consciously formulated policy intending mental miscegenation and cultural uprooting of the native cultures... and later marxian ideologists also formulated ideas based on Macualays India...and hindu fanatics trying to hijack this sanatana Dharma...which was already labelled Hindu by the brits...
    • Rajasekhar V Das ‎@ Methilaj കേട്ടറിവല്ല ചരിത്രം അതിനെ ഐയ്തീഹ്യം എന്ന് പറയും ..ചരിത്രം പിന്നെയും അപ്പുറം വരികള്കിടയിലാണ്....

    • Ok Sudesh now, jayan, you may raise your previous 'nihilism' related questions to RV Das and whether it has anything to do with buddhist's 'Soonyatha' (voidism). it would be really interesting, given RV Das' propensity for extra-ordinary and unique ways of digging out information from the depths of history.

    • Jayan Mangad yes/yes--please

    • Methilaj Mohammed
      ‎"പാശ്ചാത്യ മനസ്സിനെ ഒന്നുകൂടി അടുത്തുചെന്നു നോക്കുമ്പോൾ ഒരു കാര്യം നമുക്ക് ശ്രദ്ധിയ്ക്കാതിരിയ്ക്കാൻ കഴിയുകയില്ല. അത് ഓർഡറിനെ സംബന്ധിയ്ക്കുന്നതാണ്. അവർക്ക് ക്രമം എന്നത് വൃത്തിയായി കാര്യങ്ങളെ പഠിയ്ക്കാനുതകുന്ന രീതിയാണ്. അടുക്കും ചിട്ടയും കൃത...്യതയും സത്യസന്ധതയുമെല്ലാം സൌന്ദര്യവുമെല്ലാം അവർക്ക് ‘ക്രമ’ത്തിൽ നിന്ന് കിട്ടുന്നതാണ്. വൃത്തിയുള്ള, ആഴത്തിൽ പടർച്ചകളുള്ള, കാറ്റഗറൈസിംഗ് അവരുടെ സവിശേഷ കലയാണ്. അതിന് വസ്തുനിഷ്ഠമായ ഒരു കാഴ്ചപ്പാട് വേണം" Sudhesh: പാശ്ചാത്യ മനസ്സിനെ പറ്റിയുള്ള പഠനങ്ങള്‍ കഴിഞ്ഞ മുന്നൂറു നാന്നൂറ് വര്‍ഷങ്ങളിലേക്ക് ചുരുക്കിയതില്‍ വിഷമം തോന്നുന്നു. അടിമ ഉടമ വ്യവസ്ഥയും സ്പാര്‍ത്ടക്കസിനെയും മറന്നത് ക്ഷമിക്കാം ഒരു പാട് പഴയ കഥകള്‍ അല്ലെ. അമേരികയില്‍ ദശ ലക്ഷ കണക്കിന് റെഡ് ഇന്ത്യന്‍സിനെ കൊന്നത് മറക്കരുതായിരുന്നു. എന്തിനു ഭൂഗോളം പ്രപഞ്ചത്തിന്റെ കേന്ദ്രം അല്ലെന്നു പറഞ്ഞ ബ്രൂണോ യെ ചുട്ടു കൊന്നത് മറക്കരുതായിരുന്നു. കുറഞ്ഞ പക്ഷം ജോന്‍ ഓഫ് അര്കിനെ കൊന്ന ശേഷമാണ് യൂറോപീന്‍സ് ഇവിടെ വന്നു സതി നിരോധിച്ചത് എനെങ്കിലും മറക്കരുതായിരുന്നു. കഴിഞ്ഞ കുറെ നൂട്ടണ്ടുകാലായി സാമ്പത്തികവും വിദ്യാഭ്യാസ പരവും ആയ ഉന്നമനം കൊണ്ട് മാത്രം ഉണ്ടായ ഒരു മാറ്റം ആണിത്. അതില്‍ വ്യാവസായിക വിപ്ലവവും ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. വ്യാവസായിക വിപ്ലവം ഇന്ത്യയില്‍ സംഭാവിക്കെണ്ടാതായിരുന്നു എന്ന് പറയുമ്പോള്‍ അതിനു ഇന്ത്യയുടെയും ചൈനയുടെയും ഇപ്പോഴത്തെ വളര്‍ച്ചക്ക് കാരണം യൂറോപ്പും അമേരികയും ആണെന്ന് പറയുന്നതിന് തുല്യമാനെന്ന്നു പറഞ്ഞതിന്റെ യുക്തി മനസ്സിലായില്ല. യൂറോപ്പില്‍ നിന്നോ അമേരികയില്‍ നിന്നോ ഒരു അസംസ്കൃത വസ്തുവും അടിച്ചു മാറ്റിയല്ല ഇന്ത്യയുടെ പുരോഗതി, മറിച്ചു ഒരു പാട് ഇന്ത്യ വിരുദ്ധ നിലപാടുകളെയും കരിനിയമാങ്ങളെയും നേരിട്ട് കൊണ്ട് ഒരു ഉറങ്ങി കിടന്ന ഭൂതത്തിന്റെ ഉയിര്‍പ്പാനു അത്. എല്ലാ നാച്ചുറല്‍ രിസോര്സേസ് ഉം ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതിരുന്ന ഒരു ഭൂതത്തിന്റെ.

      ചെരുപ്പ് കുത്തിയുടെ മകന്‍ ചെരുപ്പുകുത്തിയും കല്പ്പനിക്കാരന്റെ മകന്‍ കല്പ്പനിക്കാരനും മാത്രമാകുന്ന ഒരു സമൂഹത്തിനു സുദേഷ് പറഞ്ഞ ആ സോഫിസ്ടികെഷന്‍ ആവശ്യമില്ലായിരുന്നു. അവനു ലക്ഷ്യമോ അത് നേടിയെടുക്കുവാനുള്ള വാഞ്ചയോ ഇല്ലായിരുന്നു. ഇവിടെയാണ്‌ ശങ്കരന്റെ പ്രസക്തി വരുന്നത്. ഒരു ജനതയെ മുഴുവന്‍ ചെരുപ്പ് കുത്തികള്‍ ആയി നില നിര്‍ത്താന്‍ ആ തിരിച്ചു പോക്കിന് കഴിഞ്ഞു. ജഗത് മിത്യ എങ്കില്‍ പിന്നെ എന്ത് കണ്ടു പിടിത്തം എന്ത് പ്രയത്നം. വാഴക്കുല വെട്ടികൊണ്ട് പോകുന്ന ജന്മിമാരെ കണ്ടു വളര്‍ന്ന ഒരു സമൂഹം വാഴ നടാതായതില്‍ എന്ത് അത്ഭുതം. ഒരു തിരോന്തരം കാരന്‍ സ്വാമി പറഞ്ഞത് ഓര്മ വരുന്നു ( പേര് ഓര്‍മ്മയില്ല ) സെമിടിക്‌ മതങ്ങള്‍ മരുഭൂമിയില്‍ ഉണ്ടായവ ആണ്. അത് കൊണ്ട് തന്നെ അവയ്ക്ക് കൃത്യമായ നിയമങ്ങള്‍ ഉണ്ടായിരുന്നു, നേരെ പോയിട്ട് വലത്തോട്ട് പോകണം എന്നും മറ്റും അവയ്ക്ക് പറയാന്‍ കഴിയുമായിരുന്നു. ആ നിയമങ്ങള്‍ തെറ്റിച്ചാല്‍ മരോഭൂമിയില്‍ വഴി തെറ്റി അലഞ്ഞു വെള്ളം കിട്ടാതെ മരിക്കുകയും ചെയ്യും. ഹിന്ദു മതം വനത്തില്‍ ഉണ്ടായതാണ് അവിടെ ക്രിത്യമായി വഴികള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയില്ല. വഴി സ്വയം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ് പറഞ്ഞു കൊടുക്കപ്പെട്ടത്‌. ആ വഴി കണ്ടെത്താനുള്ള പാഠങ്ങള്‍ ചരിത്രത്തില്‍ കുറെ കാലത്തേക്ക് എങ്കിലും ഒരു വലിയ സമൂഹത്തിനു ഉപകാരപെടാതെ പോയില്ലേ എന്നൊരു സംശയം
    • Pl Lathika ജയന്‍, വിവേകാനന്ദന്‍ ശങ്കരനെപ്പറ്റി മറ്റൊരിടത്ത് പറഞ്ഞത് volume 2il പേജ് 139to 141 വായിക്കു.

    • Jayan Mangad
      പോസ്റ്റ്‌ കൊളോണിയാല്‍ സമൂഹങ്ങളില്‍ പാശ്ചാത്യ ചരിത്രാനുഭവതിന്റെ ചുവടു പിടിച്ചു നവോദ്ധാനം , മതപരിഷ്കരണ പ്രസ്ഥാനം , ജ്ഞാനോദയം പിന്നെ ആധുനീകരണം തുടങ്ങിയ
      സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് നമ്മുടെ തനതു ചരിത്രഘട്ടങ്ങളെ യും സംമൂഹ്യമാറ്റങ്ങളെയും വിശക...ലനം ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട് . എന്നാല്‍ ഇവയെല്ലാം എത്ര അനുയോജ്യമാനെന്നുള്ള
      ചോദ്യം ഇടയ്ക്ക് കയറി ഉന്നയിക്കുന്നുമുണ്ട് . പാഴ്ചാത്യ കേന്ദ്രീകൃതമായ വാര്‍പ്പ് മാത്രുകകള്‍ക്ക് നമ്മുടെ രീതികളുമായുള്ള ഒരു ഒരു സമരസം ഒതുപോകുന്നതാണോ എന്നുമുള്ള അലോസരം തീരച്ചയാം ഉണ്ട്.
      എല്ലാ നവോധാനപ്രസ്ടാനങ്ങളും മതപരിഷ്കരണ പ്രസ്ഥാനങ്ങളും ഒരു സാമൂഹ്യ സാമ്പത്തിക പ്രതിഭാസത്തിന്റെ ഭാഗങ്ങളായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഏറിയാല്‍ കൊന്‍സ്ടന്റുനോപ്പിളിന്റെ
      പതനത്തോടെ ആംബിക്കുന്നതായി കണക്കാക്കുന്ന കുറെ നൂറ്റാണ്ടുകളയായി പരന്നുകിടക്കുന്ന യൂറോപ്യന്‍ അനുഭവങ്ങളിലെ പല കാതലായ അംശങ്ങളും ഇന്ത്യയിലുണ്ടായ പരിണാമങ്ങള്‍ക്ക്‌ ഹേതുവായി
      തീര്‍ന്നിട്ടുണ്ട് എന്ന് സംശയമില്ല.
      എല്ലാ സംസ്യകല്‍ക്കുമുള്ള ഉത്തരങ്ങള്‍ തങ്ങളുടെ കലശകുടുക്കയില്‍ ഉണ്ടെന്നായിരുന്നു മുന്‍കാല തത്വ തിന്തകരുടെ വിശ്വാസം . വങ്കന്മാരായ ലൌകികര്‍ വെറുതെ വാ പൊളിച്ചാല്‍ മതി .
      ഏതായാലും അതിവിടെ പൊളിയട്ടെ
    • Murali Vettath alla ippol ellavarum sankaran(kalady ake randu sankarane keralathil ullu mattonnu elamkulam sankaran) vivkeanda tarvels charvakan narayanan ennivare oke ormichum smarichathumayathinal ellavare yum budhi jeevikalayi chapa kuthanamennu apekshichu kollunnu... jayan mangadinu front row yil edathu ninnum randamathe seat..

    • Methilaj Mohammed ഇന്ത്യന്‍ ചരിത്രം പരിശോദിച്ചാല്‍ ഒരു ചാര്‍വാകന്‍ പോലും ചുട്ടു കൊല്ലപ്പെട്ടിട്ടില്ല എന്ന് മനസ്സിലാകും

    • Jayan Mangad മേതിലാജി തീ കത്തിക്ക്.. ഞാന്‍ മുരളിയെ പിടിച്ചു തള്ളാം

    • Murali Vettath charvakanu eppolum enthum vilichu parayanulla vakupundayirunnu... kanninal kannunathe njan viswasikooo ennoke..innanenkil londinil speakers corneril ninnu naya parakhyapanam nadathamayirunnu....

    • Ok Sudesh രണ്ടു ശങ്കരന്മാരിലേയ്ക്ക് കൂട്ടാൻ നല്ലത് (കാലടി ശങ്കരനെ കഴിച്ച്) ഏലങ്കുളം ശങ്കരനേക്കാൾ ഭേദം തെങ്ങിന്മേൽ ശങ്കരനെയായിരിയ്ക്കും!

    • Murali Vettath athu sari!!! oru narayana darsanam athil njan kanunnu....... oru ezhava sankarante prathishat!! keralthil ini athilum uyrarathil pattilla sudeshe!!! nannayai

    • Murali Vettath ‎*prathishta..

    • Jayan Mangad ചെത്തുന്ന ശങ്കനെ വിക്കുള്ള ശങ്കരന്‍ ദുബായിക്ക് വിറ്റു

    • Murali Vettath out source, secondment enna viplava padangal upayogikuka..

    • Satheesan Puthumana വൈകി കണ്ടപ്പോള്‍ -ചില കമെന്റുകളിലൂടെ ഒന്നോടിച്ചു പോയെയുള്ളൂ-ആദ്യം മുതല്‍ വായിക്കണം -ചില ചര്‍ച്ചകള്‍ എത്ര മനോഹരമായാണ് പടര്‍ന്നു കയറുന്നത് !
      ഇത് തുടരുക -

    • Murali Vettath true s.p.. u get the best here too...

    • Parameswaran Kv ചിത്രം വിവേകാനന്ദന്റെ, ചര്‍ച്ചയില്‍ ശങ്കരനും !?

    • Rajasekhar V Das
      Even before the politicians started talking about secularism..Kerala had symbiosis of culture even from the Biblical time of solomon...( Tarshish Church ).... Jainism and Budhism was one of the first institutionalised religion to come to Ke...rala... They could bring a new change in Social patterns and also contributed in Medicine and Education ( pallikoodam ) but their philosophical base didnot last long... The Alvars conflicted with Jaina Budha and also the Saiva thought and conflicts were reported in the Tamilakam but not the charal or Keralam...only one Malayali Alvaar ruled here the Kulashekara alvar.....It can be understood that Budhist had conflict with Alvaars not Hindutva of Macualay...But Nayanars were Saivas and Tirunavakarassu was the famous or the Appar... There was no caste descrimination among them..Appar was a Vellalar..Njana sambandar a brahmin and Nandanar was a Paraya.. and only two Malayali Nayanar ruled ..Cheraman Perumal Nayanar and Viralminda Nayanar... and how can we label Saiva Sankara as a Hindu
    • Ok Sudesh ജയന്റെ തോന്ന്യാസാ പരമേശ്വരാ, എന്താ ചെയ്യാ? പറഞ്ഞാ കേൾക്കണ്ടേ... ആളെ ചൂടാക്കി ചർച്ച കൊഴുപ്പിയ്ക്കണ ഒരു ടെക്നിൿ. അങ്ങിനെ കരുത്യാ മതി ന്ന് യ്ക്ക്യാ....

    • Ok Sudesh
      ‎@മേതിലാജ്:
      (1) ദോഷം പറയുവാനാണെങ്കിൽ നമുക്ക് നമ്മെ പറ്റിത്തന്നെ യഥേഷ്ടം പറയുവാനുണ്ടല്ലോ. കൊല്ലാതേയും തിന്നാതെയും ഏതെങ്കിലും സംസ്ക്കാരം നിലവിൽ വന്നിട്ടുണ്ടെന്നോ? നല്ല കാര്യമായി! ശരിയ്ക്കു നോക്കിയാൽ കൂടുതൽ ചോര ഒഴുക്കിയതാവും താരതമ്യേനെ കൂടു...തൽ കാലം ഭൂമിയിൽ നിലയുറച്ചിട്ടുണ്ടാവുക. എത്തിക്സ്-ന്റെ പൂർണ്ണമായ രൂപീകരണത്തിനുമുമ്പേ, വളർച്ചയ്ക്കു മുമ്പേ, നഗ്നമായ കയ്യേറ്റവും മുഷ്ക്കും അടക്കിഭരിയ്ക്കലും തന്നെ ആയിരുന്നിരിയ്ക്കണം സംസ്ക്കാരങ്ങളെ നിലനിറുത്തിയിട്ടുണ്ടാവുക. എത്തിക്സ് ആണ് അതിനെ ലൈറ്റർ മോഡിലേയ്ക്ക് കൊണ്ടുവന്നത്. ആ ‘ദുർബ്ബലീകരണ’ത്തെയാണ് സമഗ്രാധിപത്യങ്ങളും സ്വേച്ഛാധിപത്യങ്ങളും പുച്ഛിയ്ക്കുന്നത് എന്നത് കാണാൻ കഴിയുന്നില്ല? അവരുടെ ജനാധിപത്യ-പുച്ഛങ്ങൾ അതിനെ കുറിയ്ക്കുന്നതല്ല? അത്ഭുതം തന്നെ! വലിയ സ്കെയിലിൽ കാര്യങ്ങളെ കാണാൻ ശ്രമിച്ചാൽ, കൂടുതൽ ഉദാരതയോടെയും വികാരങ്ങളുടെ അനാവശ്യ സ്വാധീനതയില്ലാതെയും നന്മതിന്മകളെ തുലാസ്സിൽ തൂക്കിയാൽ, നന്മയുടെ തട്ട് തൂങ്ങുമെങ്കിൽ അതായിരിയ്ക്കും അവസാന റൌണ്ടിൽ നിർണ്ണായകമാവുക. മറിച്ച്, ‘നന്മ മാത്രം ചെയ്യുന്ന സസ്കൃതി’ എന്നതെല്ലാം ഒരുതരം ഐഡിലൈസ്ഡ് കോൺസപ്റ്റാണ്. അങ്ങിനെയൊന്നുമല്ല ഒരു ചരിത്രവും അതാതിന്റെ ചരിത്രോദ്ദേശ്യങ്ങളാൽ സ്വയം നയിയ്ക്കപ്പെടുക. മൂഢമായ ദൈവവിശ്വാസത്തിന്റെ മുന്നുപാധി കൂടിയായേയ്ക്കും അത്തരം വങ്കൻ കോൺസെപ്റ്റുകൾ. ദൈവവിശ്വാസം ഇല്ല എന്നഭിമാനിയ്ക്കുന്നവർ കൂടി, ഈ ലളിതവല്ക്കരണത്തിൽ ഉൾപ്പെട്ടിരിയ്ക്കുന്നു!

      (2) “...യൂറോപ്പില്‍ നിന്നോ അമേരികയില്‍ നിന്നോ ഒരു അസംസ്കൃത വസ്തുവും അടിച്ചു മാറ്റിയല്ല ഇന്ത്യയുടെ പുരോഗതി ...” ശരിയാണോ ഈ വാദത്തിനു പിന്നിൽ അണിനിരത്തിയിരിയ്ക്കുന്ന പൂർവ്വപക്ഷം? വാസ്തവത്തിൽ ഇന്നത്തെ നമ്മുടെ ഏതെങ്കിലും തരത്തിലുള്ള വളർച്ചയ്ക്ക് യൂറോപ്പോ അമേരിക്കയോ ഉത്തരവാദികളായിട്ടില്ലേ? അവരുടെ ടെൿ-സംസ്കൃതി കാരണക്കാരായിട്ടില്ലേ? വാദിയ്ക്കാനാണെങ്കിൽ ആയിക്കോളൂ. പക്ഷെ ഇത്തരം നിരുത്തരവാദപരമായ സ്വന്തം ഉദീരണങ്ങളെ സ്വയം വിശ്വസിച്ചു തുടങ്ങരുത്.

      (3) ‘ബ്രഹ്മം സത്യം, ജഗത് മിഥ്യ’ എന്ന ശാങ്കരമതമായിരുന്നുവോ ഭാരതത്തിന്റെ വ്യാവസായിക ഭാവി തകർത്തത്? അതിന്റെ അർത്ഥം കൽപ്പണിക്കാരനും ചെരുപ്പുകുത്തിയ്ക്കും സംസ്കൃതം അറിയാമായിരുന്നു എന്നാണ്. അപ്പോൾ അവരുടെ ചെവിയിലൊന്നും ആരും ഈയം ഉരുക്കി ഒഴിച്ചിരുന്നില്ല? ഹലോ, കരകൌശലവിദഗ്ദർ വന്നിരുന്നത് മേൽജാതികളിൽ നിന്നല്ല. എവിടേയും അങ്ങിനെയായിരുന്നുമില്ല. പറയുന്നത് കേട്ടാൽ ക്ലാസ്-ലെസ്സ് സൊസൈറ്റിയായിരുന്നു അന്ന് കേരളത്തിൽ എന്ന് കരുതേണ്ടിവരും. സ്വന്തം ക്രാഫ്റ്റ് കാര്യക്ഷമമായി ഡെവലപ് ചെയ്യാൻ കഴിയാത്തതിനുള്ള കുറ്റത്തിനുള്ള മുടന്തൻ ന്യായവും ആ ബ്രാഹ്മണശ്രേഷ്ഠന്റെ തലയിൽ! നോക്കണേ ദുർവ്വിധി! നോക്കണേ നമ്മുടെ പ്രിഫേർഡ് വേ ഒവ് ഹിസ്റ്ററിക്കൽ റീഡിംഗ്!

      ഇങ്ങിനെ പലവിധത്തിൽ കലമ്പിയാണ് മേതിലാജ് മറുപടിയിട്ടിരിയ്ക്കുന്നത്. ചുമ്മാ ഒരു വാദത്തിന് വേണ്ടിയാണെന്നതിൽ കവിഞ്ഞ് അദ്ദേഹം തന്നെ ഇതൊന്നും വിശ്വസിയ്ക്കുന്നില്ല എന്നെനിയ്ക്ക് നന്നായറിയാം. കാര്യങ്ങളെ വേണ്ടവിധം അപഗ്രഥിച്ചു കാണാൻ നിശ്ചയമായും നിപുണതയുള്ള അദ്ദേഹത്തിന്റെ ധിഷണയെ അണ്ടർ-എസ്റ്റിമെയ്റ്റ് ചെയ്യാനാകട്ടെ ഞാൻ ആളുമല്ല.
    • K Viswanath Achary മേതിലാജിനു പോയ പിടലി വേദന ഇപ്പൊ തിരിച്ചു വന്നു കാണും......
    • Cr Parameswaran
      നല്ല ചര്‍ച്ച.ശങ്കരന്റെ ക്രൂരക്രുത്യങ്ങളെ കുറിച്ച് പഠിച്ചിട്ടില്ല .അല്ലെങ്കില്‍ പണ്ട് പഠിച്ചത് മാര്‍ക്സിയന്‍ പാഠങ്ങള്‍ ആയിരുന്നു.എന്തായാലും ശങ്കരന്റെ കവിത പഠിക്കാന്‍ തുടങ്ങുംപോഴാണ് ഈ ചര്‍ച്ച.കവി എന്ന നിലയില്‍ ഭീകരന്‍.ശങ്കരനെ ഒരു മലയാളി കവി ...എന്ന നിലയില്‍ ആരെങ്കിലും പഠിച്ചിട്ടുണ്ടോ?
      കേരളചരിത്രം വായിക്കുമ്പോള്‍ നമ്പൂതിരിമാരുടെ അധിനിവേശം രക്തരഹിതമായിരുന്നു എന്ന് കാണാം.ഹിമ്സയെക്കാള്‍ ക്രൂരമായ കൌശലം കൊണ്ടാണ് അവര്‍ കേരളം കീഴടക്കിയത്.അത്യാവശ്യം ഹിമ്സക്ക് അന്നത്തെ കേരളത്തിലെ aboriginals ആയ നായന്മാരെ വിവാഹബന്ധത്തിലൂടെയും [സംബന്ധം]ഇണക്കിയെടുത്തു ഉപയോഗിച്ചു.ശങ്കരനും അക്ഷരാര്‍ത്ഥത്തില്‍ ഉള്ള ഹിമ്സക്ക് പകരം ബുദ്ധമതത്തിനെതിരെ കൌശലമായിരിക്കണം ഉപയോഗിചിരിക്കുക.

    • Parameswaran Kv യുക്തി പഠനങ്ങള്‍ക്ക് അത്രയെളുപ്പം വഴങ്ങുന്നതല്ല ഇന്ത്യയുടെ ഭൂതകാലം.എണ്ണിയാലൊടുങ്ങാത്തത്ര പരസ്പരവിരുദ്ധവും അല്ലാത്തതുമായ, പല പല ചിന്താധാരകളും സാംസ്കാരിക, ഭൌതികശക്തികളും എല്ലാം കൂടിയുള്ള ഒരു കലങ്ങിമറിച്ചില്‍ !അത് ഇഴ വേര്‍പിരിച്ചെടുക്കുക കേവലം അസാദ്ധ്യം തന്നെ. പോരാത്തതിന് ഒരാളും നേരെ ചൊവ്വേ ഒന്നും എഴുതിവെചിട്ടുമില്ല . അത് മറ്റൊരു അത്ഭുതം! ഗൌളിശാസ്ത്രം മുതല്‍ കാമശാസ്ത്രം വരെയുള്ള ഭാരതത്തില്‍ സാമാന്യമായ ഒരു മനുഷ്യചരിത്രം ഇല്ലാതെ പോയതെങ്ങനെ?

    • Rajasekhar V Das
      India is a melting pot of different cultures from the Subsaharan african Immigration to the Mesopotamia...They brought in their cultures...and beliefs...earlier seers ...scripted it as Vedas...Sankaras Poetry Soundarya lahiri illustrates th...e beauty of Devi..and the mathematics and science behind is prettier than the picture itself... Kerala had this symbiosis from its earlier periods... The degeneration of Kerala happened after the fall of Cheras by Keralanthakan....The Kingdoms were partitioned to relatives... Brahmaswams which controlled the land economy and society fell in the hands of Nampoothiri priests .
    • K Viswanath Achary
      ‎" They brought in their cultures...and beliefs...earlier seers ...scripted it as Vedas..."...sorry RVD what you have scripted is nothing but absolute nonsense..thus you substantiate the Vedas to be a sort of primitive…literature...
      As remar...ked by Mr. Poly Varghese above …Can anyone give a satisfactory evidence on Aryan migration to India…about their ancient home...root language etc.....?
    • Cr Parameswaran ആചാരി,എല്ലാവരും യാത്ര ചെയ്ട് വന്നവര്‍,മാര്‍ക്കം കൂടിയവര്‍ തന്നെ.അതില്‍ നാണിക്കാന്‍ എന്താണ് ഉള്ളത്?latin american literature is vibrant because they are not ashamed of their'bastard'culture.we too r essentially bastards.still we are ashamed of it.

    • Rajasekhar V Das
      ‎@ KVA I dont agree with the Aryan migration theory..It was a myth...I was not pointing polys remark..he is dealing some other subject...I dont believe the Indian civilization started in Indus...the Brahmagiri and Edakkal civilisation is ea...rlier than the Indus and many signs here can be seen in later Indus...The geneographic travel can be easily traced now using advanced gene technology...( give ur blood sample i will trace your gene travel )... It suggests the migration from different regions... The Vaishanava though has influences of Abrahmical ( Abraham, Brahma, Mitra Maitreya etc etc Sara Saraswati etc etc )creationism and Saiva thought down here was of the cosmic principle Male female Saktha Sakthi...Samaveda Yajur veda etc etc are from diffferent regions and was compiled by Sidhas both men and women...and Vyasa was the compiler..Vyasa also refers to aposition like the Vice cchancelor of a university
    • Ok Sudesh CrP, only latin american literature is vibrant, because (perhaps) it is coming from the better lived, but there, instead their life is shit. on the contrary, from a foreign (better lived) percpective only our average lives seen as shitty, while we revel in that shitty lives, knowing not the shitty aspect ever, and never ever recognising a comparatively better shitty life elsewhere. that is the art of shit-life, once you are in the game.

    • Rajasekhar V Das We should throw away our Self denial...

    • Ok Sudesh ‎... it's only overcoming ... or one may throw away one-self....

    • Naresh Kovil ഫേസ് ബുക്കില്‍ അടുത്ത നാളുകളില്‍ കണ്ട -- ആസ്വദിച്ച--- ഏറ്റവും നല്ല ചര്‍ച്ച!

    • Noel Nad varna vyavastha india-ye purakottatichu ennullathu oru sathyam, sankaran varna vyvathe-de promoter-maril oral mathram, athil kootuthal pradhanyam sankaran-u illa

    • Noel Nad achary, ahimsa oru bheeruthwamo himsa dheerathayo alla,
      apakua manassukal-ku oru pakshe angane thonniyekkam

    • Sreekumar Kariyad ഈ ആരോപണം ശുദ്ധപോക്രിത്തരം ആണ്. ശങ്കരന്‍ അങ്ങിനെ ഏതെങ്കിലും ക്രൂരഭൌതിക കൃത്യം ചെയ്തതിനെപ്പറ്റി ആരും തന്നെ (കടുത്ത ശംകരവിരുദ്ധര്‍പോലും) പറഞിട്ടില്ല. അദ്ദേഹം ബുദ്ധമതത്തെ താത്വികമായി വിമര്‍ശിച്ചിരുന്നു എന്നത് ശരിയായിരുന്നു. ഇദ്ദേഹത്തെ പ്രച്ഛന്ന ബുദ്ധന്‍ എന്ന് യാധാസ്ഥിതികര്‍ ആക്ഷേപിച്ചിരുന്നു എന്നതാണ് വിരോധാഭാസം.

    • Sreekumar Kariyad സംശയം. ഈ ഉദ്ധരിണി വിവേകാനന്ദന്റേതാണോ?

    • Jayan Mangad അതെ

    • Rajasekhar V Das ‎@ Jayan What was Swami Vivekanandas source in this matter ?

    • Jayan Mangad complete works of Swami Vivekanada,page-115/116
    • Rajasekhar V Das
      ‎@Murali Vettath..Budhism had its Influence in Kerala even from the Sangam Periods... Its also difficult to differentiate Jain and Budhist hsitory coz most of the reference adress budha..which was there both in Jain and Budhism...These were... considered branches of Universal thought and we welcomed it thru our Symbiosis..Earlier Ay kings etc etc also welcomed Budhism and the Theras or Missionaries earlier from the period of Asoka...Kodungallur was a place of Sakthi worship( Not Hindu )..later temple came up ....in 2nd Century Pathinikadavul was installed in the presence of Gajabahu from ceylon...and the earlier Budhism that came here was of the Pitaka lineage or pre Mahayana canons... and they were not Idolators... Mahayana budhism made its Influence only in later 7th century...which worshipped Idols and also had Tantrik Principle...and also used Obscene words in some Tantric rituals...
    • Rajasekhar V Das
      The kodungallur bharani festial is one of the oldest in kerala a festival which was traditionally celebrated by the natives of the land..a seven day annual celebration singing curse and sexually explicit songs with great reverence to their ...Devi.. verbal dialogues are the expressions of the Unison of male energy and the female energy . This happens in the month of Pisces ( Pisces is related to mother its also the Yoni and it can bee seen in every Mother goddess worship and symbols…Jesus christ emerges from this Vesica Pisces of Virgin Mary ) and they still hold the rights and duties of different ritualistic practices of the temple..Every tribe or cast has their own participations and all enjoy an equal status in ritual celebrations - Nairs, Palakavelan, Pulayan, Chaliyas, Vallovan Arayan and several other castes... .and this is observed irrelevant of Caste Sex or Age… They were a matriarchal society that believed in the "Mother Goddess" as their protector and bestower of wealth, wisdom, and the arts.....also destroyer. or as the compilation of the positive forces of the universe and as the sum total of the strength of all the gods. It was essential as the adversary was the concentration of all that are evil, ferocity, oppression and disease......The idols ( Swayambhu linga or a stone )worshipped were under a tree and in lonely places far away from human habitation, which in later periods have been built into temples ....If we look into the celebrations of ancient culture we come across a special day where the stigmas and dogmas of a society is relaxed Holi, Brazilian Carnivals, Mardigrass etc etc..and the celebrations acts a Pressure valve for the emotionally weak to blow out pent up Mental miseries and thus works as a psychological healer..Vivid nature of society and culture is represented here, and as of its Splendid expression of art and culture of this Land.. Indeed a celebration of life. The Velichappadu or the Oracle. ( Velicham is light and thus Revealer of Light, a mediator.)is the one who throws light on any problem after he has been possessed by the Bhagavathi...It was celebrate even by the Budhists...
    • Pl Lathika
      ‎@sudesh . ചില സംശയങ്ങള്‍. ആത്മീയാന്വേഷനതിന്റെ പാതയ്ക്ക് സമാന്തരമായി ഭാരതത്തില്‍ സാങ്കേതിക ജ്ഞാനവും വളര്‍ന്നിരുന്നില്ലേ. പാശ്ചാത്യ അധിനിവേശത്തിനു മുന്‍പ് തന്നെ വിക്രമാദിത്യ സദസ്സിലെ ബഹു വിഷയ പണ്ഡിതന്മാരും, പ്രകൃതിയുടെ സമസ്തമായ പഠനത്തില്‍ അ...ധിഷ്ടിതമായ ആയുര്‍വേദവും , ഗുനമെന്മയാല്‍ വിശ്രുതമായ നെയ്തു വ്യവസായവും പന്തിരുകുലത്തിന്റെ നിപുണതയും യാന്ത്രിക സംസ്കാരത്തിന് മുന്‍പുള്ള കാലത്ത് ഗണ്യമായ വളര്‍ച്ചയുടെ സൂചകങ്ങള്‍ അല്ലെ? വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി ഉണ്ടായ അതിദ്രുത വളര്‍ച്ച , അധിനിവേശതതിലൂടെ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നപ്പോള്‍ ദേശീയ വളര്‍ച്ച യ്ക്ക് തനതു ദിശ കൈവിട്ടുപോയി ....
      രണ്ടു; എത്തിക്സ് ദുര്‍ബലീകരണമാണോ?
      ശങ്കരന്റെ ജഗന്‍ മിത്യ വാദമോ, ബുധിസത്തില്‍ പിന്നീട് പൊന്തി വന്ന ശൂന്യതാ വാദമോ ഒരു ജനതയെ, അക്രമതിനോടും രക്ത ചോരിച്ചിലിനോടും, വെട്ടിപ്പിടുതതിനോടും വിമുഖരാക്കിയിട്ടുന്ടെങ്കില്‍, ചൈന ടിബെടിലും, ഇപ്പോള്‍ അരുണചലിലും നടത്തുന്നത് പോലെ അമേരിക്ക ലോകത്തിന്റെ പലഭാഗത്തും ആയുധമുപയോഗിച്ചും അല്ലാതെയും ഇടപെടുന്നത് പോലെ ഇടപെടുന്നതില്‍ നിന്ന് ആ ജനതയെ പിന്നോക്കം വലിക്കുന്നുന്ടെങ്കില്‍ , അതിനെ ദൌര്‍ബല്യം ആയി കാണണമോ?
      ഈ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ പാശ്ചാത്യമായ ആധുനിക അറിവുകളെ അന്ഗീകരിക്കാതിരിക്കുകയല്ല ഉദ്ദേശം.
    • Rajasekhar V Das We should not forget we were slaves for almost 400 years or more..and by the british time we were deprived of our Education and global connectivity...and in this era of globalisation ( not neo liberal policies )..we are coming back to our understanding through the new found connectivity...Our art culture etc etc are reviving through this connectivity...

    • Rajasekhar V Das The history of Tyranny in Kerala history happened when Vasco Da Gama... Set oof from portugal with the orders of Manuel II for trade and crusade and gold hunt for the weakening Anglican empire...They landed in Malabar massacred Arab and Muslims..They even ate a whole elephant from a ship they plundered.... That was also the history of Syphilis or the Parankipunnu

    • Ok Sudesh
      ‎@PlL:

      (1) അന്നത്തെ ഭാരതം അത്തരത്തിലുള്ള ചില സാങ്കേതികമായ അറിവുകൾ കൊണ്ട് ലോകമെങ്ങും വിശ്രുതയായിരുന്നു. അതിലെനിയ്ക്കും സംശയമില്ല. അതുകൊണ്ടാണല്ലോ പലരും ഭാരതത്തിലേയ്ക്കു വരുവാൻ ഇടയായത്. പക്ഷെ, പാശ്ചാത്യർ, വ്യാവസായിക വിപ്ളവം മുഖേനയും അതിനു മുമ്...പേ തന്നെ ഉച്ചസ്ഥായിയിലെത്തിയ നവോത്ഥാനം മുഖേനയും അതുവരേയും ഭൂമുഖത്ത് കാണാത്ത രീതിയിലുള്ള ഭൌതികനേട്ടങ്ങളിലേയ്ക്ക് കുതിച്ചു. വിവിധ വിഷയങ്ങളിൽ ഗ്രൌണ്ട് ബ്രെയ്ക്കിംഗ് കണ്ടുപിടുത്തങ്ങൾ നടന്നു. അന്നത്തെ ഭാരതത്തിന്റെ അറിവു-ശേഖരം കൊണ്ടോ അതിന്റെ രീതിശാസ്ത്രത്തിന്റെ തുടർന്നുമുള്ള മികവുളവാക്കൽ കൊണ്ടോ നേടാൻ കഴിയുന്നവയായിരുന്നില്ല ആ നേട്ടങ്ങൾ. നമ്മുടെ അറിവ് പെട്ടെന്ന് പഴഞ്ചനായി. അതിനേക്കാൾ ഗാഢമായ ഉള്ളറിവുള്ള ഭൌതികതത്ത്വ വികാസം പാശ്ചാത്യ സംസ്ക്കാരം നിലവിൽ വരുത്തി. അത് യുക്തിപരമായി തന്നെ ലോകമാസകലം അംഗീകൃതമായി. ആ വ്യത്യസ്തതയ്ക്ക് കാരണമേകിയത് ഒരു പാരഡൈം ഷിഫ്റ്റ് ആയിരുന്നു.

      (2) "എത്തിക്സ് ദുര്‍ബലീകരണമാണോ?"
      ('ദുർബ്ബലീകരണം' എന്നു ഞാൻ ഉപയോഗിച്ചത് ഉദ്ധരണികളിലായിരുന്നുവെന്ന് കാണുമല്ലോ. അതായത് the supposed ദുർബ്ബലീകരണം എന്ന അർത്ഥത്തിൽ.)
      എന്റെ വാദം ശങ്കരന്റെ വാദം താത്ത്വവാദ തലത്തിലായിരുന്നു എന്നാണ്. അത് രാജ്യതന്ത്രജ്ഞതയെ ബാധിച്ചു എന്ന തരത്തിലുള്ള ആരോപണം ശരിയല്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം. അതുപോലെ ശങ്കരന്റെ തത്ത്വവിചാരം സാധാരണ ജീവിതങ്ങളെ ബാധിച്ചു എന്നു പറയുന്നതും അതിശയോക്തിയാണ്. നുള്ളിയാൽ വേദനിയ്ക്കും എന്നറിയുന്ന ജനം ‘ബ്രഹ്മം സത്യം, ജഗത് മിഥ്യ’ എന്നതിനെ സാധാരണ മനുഷ്യബോധത്തിലേയ്ക്ക് പ്രായോഗികമാക്കും എന്നെല്ലാം പൂർവ്വപക്ഷത്തിൽ സംഭരിച്ച് വാദം മെനെഞ്ഞെടുക്കുന്നത് തമാശയായേ കരുതാൻ കഴിയൂ.
    • Rajagopalan Kozhipurath K
      Methilaj Mohammed. I had promised to come back to this discussion . The authoritative book on Charvaka on which I relied on is Carvaka/Lokayata An Anthology of source materials and some recent studies Edited by – Debiprasad Chattopadhyaya (...New Delhi: Indian Council of Philosophical Research, 1994), pages 543.I have misplaced it in one of my many transfers.
      I could not find any reference to Charvaka in Chandogya Upanishad. There are several reference to Charvakas philosophy in other books but no text on the philosohy has survived. As our moderator does not like 'flab' on comments ,I have posted some details in my blog at the linkhttp://raju-swapnalokam.blogspot.com/. which please visit.
      Gita says that the seekers of truth are four kind; the distressed, seeker of knowledge, the wealth seeker and the man of wisdom. I take it you are in the second catagory.
      I now withdraw myself from the discussion
    • Methilaj Mohammed
      സുദേഷ് : അമേരികന്‍ സാമ്പത്തിക തകര്‍ച്ചയെ ഗ്രാമീണ മലയാളി മനസ്സിലാക്കിയത് ഇക്കണോമിക് ടൈംസ്‌ വായിച്ചിട്ടല്ല. ചെരുപ്പ് കുത്തിയുടെ മകന് തന്റെ ജീവിതം തുന്നി കൂട്ടുന്നത്‌ ചെരുപ്പ് തന്നെയാണ് എന്ന് തിരിച്ചറിയാന്‍ ഒരു സംസ്കൃതവും പഠിക്കേണ്ടതില്ല. ചുറ്...റുമുള്ള ജീവിതങ്ങള്‍ മാത്രം കണ്ടാല്‍ മതി. ഉയര്‍ച്ചകള്‍ സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഭൂരി ഭാഗം വരുന്ന ഒരു തലമുറ ഇവിടെ സൃഷ്ടിക്കപ്പെട്ടു. പിന്നല്ലേ അതിനു വേണ്ടി പ്രയത്നിക്കുന്നത്‌!! എന്ത് കൊണ്ട് വ്യാവസായിക വിപ്ലവം ഇവിടെ നടന്നില്ല എന്നതാണ് ചോദ്യം. ലൌകിക ജീവിതത്തില്‍ നിന്ന് ആത്മീയ ജീവിതത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടപ്പെട്ടതും ഒരു ജന സമൂഹത്തിനു തന്നെ ( അതില്‍ ബ്രാഹ്മണനും പെടും ) ജീവിതത്തില്‍ ലക്ഷ്യങ്ങളില്ലാതായതും ഒരു വലിയ കാരണമാണ്. എല്ലാ പ്രകൃതി വിഭവങ്ങളും ലഭ്യമായിരുന്ന ഒരു രാജ്യത്തിന് ഒന്നും അന്വേഷിച്ചു കപ്പല്‍ കയറേണ്ടി വന്നില്ല എന്നതും ഒരു വസ്തുതയാണ്. വര്‍ഷത്തില്‍ ആറു മാസം മഞ്ഞിലും ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയിലും കഴിയേണ്ടി വന്ന സായിപ്പിന് അന്നം തേടി ഇല്ലാത്ത രാജ്യങ്ങള്‍ തേടി പേമാരിയും കൊടുങ്കാറ്റും കടന്നു കടലിലൂടെ അലയേണ്ടി വന്നതും ഭൌതിക സാഹചര്യ്യം. പ്രകൃതിയിലേക്കുള്ള നമ്മുടെ അന്വേഷണങ്ങളുടെ വാതിലുകള്‍ ശങ്കരന്റെ ആത്മീയ പുനരുതാനത്തോടെ അടഞ്ഞു എന്ന് പറയേണ്ടി വരും. mithyayaayathu kondaavum lokathe kandethaan polum naam oru yaathrayum nadathaathirunnathu. naam swayam srustichedutha oru sankalappa lokathilaayirunnu
    • Noel Nad ജീവിതത്തില്‍ ലക്ഷ്യങ്ങളില്ലാതായതും ഒരു വലിയ കാരണമാണ്. എല്ലാ പ്രകൃതി വിഭവങ്ങളും ലഭ്യമായിരുന്ന ഒരു രാജ്യത്തിന് ഒന്നും അന്വേഷിച്ചു കപ്പല്‍ കയറേണ്ടി വന്നില്ല എന്നതും ഒരു വസ്തുതയാണ്.

    • Noel Nad ‎60 varshathe kongrss durbharanathinu seshavum india e nilayil enkilum ullathu e bhoopradesathinte prathyekatha

    • Jayan Mangad എന്താ നോയല്‍ ഇങ്ങിനെയൊക്കെ ..വാ നമ്മുക്കൊരു ചായ കുടിച്ചു വരാം

    • Pl Lathika
      OKS , MM എന്നിവരെ വായിച്ചു എനിക്ക് ഇങ്ങനെ CONCLUDE ചെയ്യാന്‍ തോന്നുന്നു. ശങ്കരന്റെ ദര്‍ശനങ്ങള്‍ ഉയര്‍ന്ന ഒരു താത്വിക തലത്തില്‍ ആണ് നില നിന്നിരുന്നത് എന്നും അത് സാധാരണമായ സാമൂഹ്യ വ്യവഹാരങ്ങളെയും ഭൌതിക വികാസത തിനെയും അത്രമേല്‍ പ്രതിലോമപരമ...ായി സ്വാധീനിച്ചിരിക്കാന്‍ ഇടയില്ല എന്നും ഉള്ള അഭിപ്രായത്തിനു സാധുത ഉണ്ട്. ഇന്‍ഗ്ലണ്ടില് 18 അം നൂറ്റാണ്ടില്‍ കര കൌശല തൊഴിലാളികളില്‍ നിന്ന് യന്ത്രങ്ങളിലേക്ക് സംഭവിച്ച മാറ്റം സ്വന്തം പരിത സ്ഥിതികളില്‍ അത്രയൊന്നും ambitious അല്ലാതെ ജീവിച്ച ഭാരതീയര്ക്കിടയില്‍ ഉണ്ടായില്ല എന്നത് ഒരു ചരിത്ര പരമായ പിന്നോക്കാവസ്ഥ.കച്ചവടത്തില്‍ അതുവരെ നിലനിന്ന കൊടുക്കല്‍ വാങ്ങലുകളുടെ സ്ഥാനത് അസംസ്കൃത സാധനങ്ങളും ഉലപന്നങ്ങളും തേടി യുള്ള അധിനി വേശം കൊടുങ്കാറ്റു പോലെ വിഭവങ്ങളുടെ കലവറയായ ഈ രാജ്യത്തെ കീഴിലാക്കുകയും ചെയ്തു.

    • Ok Sudesh
      മേതിലാജ് എഴുതിയതാണിതെല്ലാം:

      (1) “ലൌകിക ജീവിതത്തില്‍ നിന്ന് ആത്മീയ ജീവിതത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടപ്പെട്ടതും ഒരു ജന സമൂഹത്തിനു തന്നെ ( അതില്‍ ബ്രാഹ്മണനും പെടും ) ജീവിതത്തില്‍ ലക്ഷ്യങ്ങളില്ലാതായതും ഒരു വലിയ കാരണമാണ്.”

      (2) “പ്രകൃതിയിലേക്കുള്...ള നമ്മുടെ അന്വേഷണങ്ങളുടെ വാതിലുകള്‍ ശങ്കരന്റെ ആത്മീയ പുനരുതാനത്തോടെ അടഞ്ഞു എന്ന് പറയേണ്ടി വരും.”

      (3) “വര്‍ഷത്തില്‍ ആറു മാസം മഞ്ഞിലും ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയിലും കഴിയേണ്ടി വന്ന സായിപ്പിന് അന്നം തേടി ഇല്ലാത്ത രാജ്യങ്ങള്‍ തേടി പേമാരിയും കൊടുങ്കാറ്റും കടന്നു കടലിലൂടെ അലയേണ്ടി വന്നതും ഭൌതിക സാഹചര്യ്യം.”

      അതായത്, ശങ്കരൻ എന്തു പറയുന്നു എന്ന് നോക്കിയിരിയ്ക്കയായിരുന്നു അക്കാലത്തെ കേരളാവിൻ ജനങ്ങളെല്ലാം എന്നാണ് മേതിലാജ് പറഞ്ഞു വരുന്നത്. ശങ്കരൻ ‘ബ്രഹ്മം സത്യം, ജഗത് മിഥ്യ’ എന്ന് വാദിച്ച് ജയിയ്ക്കലും ഈ പറഞ്ഞ കേരളാവിൻ ജനമത്രയും കലപ്പയും ക്രാഫ്റ്റ് ഉപകരണങ്ങളും നിലത്തിട്ട് ഹിമാലയത്തിലേയ്ക്ക് നടക്കലും ഒരുമിച്ചായിരുന്നു എന്ന്. ഏത്? മേതിലാജ് തന്റെ വാദത്തെ സ്ഥാപിച്ചു കഴിഞ്ഞു. എങ്ങിനെ? ഇനി ഒന്നും ഇതിൽ പറയാനില്ല.

      അതായത്, ഇൻഡ്യ എന്തുകൊണ്ട് ഭൌതികമായി ഉയർന്നുവന്നില്ല എന്നതിനുള്ള കാരണം ശങ്കരന്റെ ഫിലോസഫിയാണ് എന്നത് മേതിലാജ് തെളിയിച്ചു തന്നു. ആ ഫിലോസഫിയ്ക്കു മുമ്പേയുണ്ടായിരുന്ന ബൌദ്ധ-സ്വാധീനതയും അതിനും മുമ്പുണ്ടായിരുന്ന ജൈന-സ്വാധീനതയും ഇവ രണ്ടിനും ശേഷം ശക്തി പ്രാപിച്ച ചാർവ്വാകന്മാരുടെ സ്വാധീനതയും ഇൻഡ്യയെ തരക്കേടില്ലാതെ മെറ്റീരിയിലിസ്റ്റാക്കി കൊണ്ടിരിയ്ക്കുകയാണെന്ന് മേതിലാജ് വാദിയ്ക്കുന്നുണ്ടോ? ഇല്ല; അങ്ങിനെ തോന്നുന്നില്ല. എന്തേ, ഈ മൂന്ന് ഫിലോസഫികളും ശങ്കരന്റെ ഫിലോസഫിയേക്കാളും മെറ്റീരിയലിസ്റ്റ് ആയിരുന്നില്ലേ? ആയിരുന്നു എന്നാണ് എന്റെ നിഗമനം. കാരണം, അവ എന്തായിരുന്നാലും വെറും ‘ആവി’യുടെ വ്യാഖ്യാനങ്ങളായിരുന്നില്ല. അവ വേദജ്ഞാനത്തിന്റെ അപ്രമാദിത്വ നിലപാടുകളെ ചെറുത്തുനിന്ന സിസ്റ്റങ്ങളായിരുന്നു. അവ, ജീവിതത്തെ കുറേക്കൂടി ഭൌതികയാഥാർത്ഥ്യങ്ങളോട് അടുപ്പിച്ച് നിറുത്തി വ്യാഖ്യാനിയ്ക്കാൻ ശ്രമിച്ചവയാണ് –പിന്നീട് ജനപ്രിയതയിൽ പിന്തള്ളപ്പെട്ടുവെങ്കിൽത്തന്നെ.

      എന്തേയെന്ന് അന്വേഷിച്ചാൽ, ഒരു കാരണം, പോപ്യുലർ ഹിന്ദുയിസം അവയേക്കാൾ പ്രിയങ്കരമാകത്തക്കവിധം ജനത്തിന് ഫ്ലെക്സിബ്ൾ ആയിരുന്നു എന്നാണെന്ന് മനസ്സിലാക്കേണ്ടി വരും. വലിയ കെട്ടുപാടുമൊന്നുമില്ലാതെ, തോന്നിയ പോലെ മുപ്പത്തിമുക്കോടി ദേവതകളേയും, ‘ശാസ്ത്രം' പറഞ്ഞ് കുടിയിരുത്താം; ആരാധിയ്ക്കാം. എന്നാൽ വേദാന്ത ഫിലോസഫി അതേപോലെ ‘ഫ്ലെക്സിബ്ൾ’ അല്ല. അതിലേയ്ക്കെത്താൻ തർക്കത്തിന്റെ പടവുകളുണ്ട്. ഓരോന്നും സശ്രദ്ധം വാദിച്ച്, ദുർബ്ബലതകളെ ഹനിച്ച്, പടിപടിയായി കയറിവരണം. അത് ആ വിഷയത്തിൽ നിപുണത കാണിയ്ക്കുന്നവരുടെ മേഖലയാണ്. അത് പൊതുജനത്തിന് പിന്തുടരുവാൻ എളുതല്ല. അത് പിന്തുടരുന്നു എന്ന് അനുമാനിതരാവുന്നവർ കാമശാസ്ത്രവും കൌടില്യശാസ്ത്രവും ജ്യോതിഷവും കളരിയും മറ്റു പല സവിശേഷ ‘ശാസ്ത്ര’ങ്ങളും ഡെവലപ് ചെയ്യുമായിരുന്നില്ല. അതിനർത്ഥം, വേദാന്ത ഫിലോസഫിയ്ക്കോ ശാങ്കരമതത്തിനോ ഇന്ന് നാം വായിട്ടടിയ്ക്കുന്നതു പോലെ ഒരു താൽപ്പര്യവും അതിന്റെ ഉച്ചകാലത്തുതന്നെ ഇൻഡ്യയിലൊട്ടുക്കും വ്യാപകമായതരത്തിൽ സ്വാധീനത പരത്താനായില്ല എന്നുതന്നെയാണ്. അത് ജ്ഞാനതാൽപ്പര്യമുള്ളവരിലേ കൌതുകമുണർത്തിയുള്ളു; ആകാൻ ഇടയുള്ളു. ആ ജ്ഞാനികളാവട്ടെ മിക്കവാറും ഭരണാധിപന്റെ സൌജന്യങ്ങളെ ആശ്രയിച്ച് ജീവിതം കരുപ്പിടിപ്പിച്ചവരായിരുന്നു. അവർ സമൂഹത്തിലെ ഭൌതികസാഹചര്യ മാറ്റങ്ങളെ ത്വരിപ്പിച്ചവരായിരുന്നില്ല. അവർ ജീവിതവിജയത്തിനു വേണ്ട തൊഴിൽവിദ്യകളിലെ ശാസ്ത്രപരതയെ ഡെവലപ് ചെയ്യുവാൻ കെൽപ്പുള്ളവരായിരുന്നില്ല. കാരണം, അവർ, സമകാലികരായിരുന്ന ഗ്രീക്ക് ഭൌതികവാദികളെ പോലെ, ഭൌതികവിഷയങ്ങളിൽ ജീനിയസ്സിനെ വളർത്തിയെടുക്കുവാൻ പരിശീലിയ്ക്കപ്പെട്ടവരായിരുന്നില്ല. (അവരിൽ മിക്കവരും, നമ്മുടെ ഇന്നത്തെ മലയാളി ലെഫ്റ്റ് സൈദ്ധാന്തിക കോപ്പിയടിയന്മാരെ പോലെ ഒറിജിനലായി ചിന്തിയ്ക്കാൻ കഴിയാത്തവരായിരുന്നു. ഫ്രഞ്ച് കൾചറൽ സൈദ്ധാന്തികർ എന്ത് കുണ്ടാമണ്ടി ചമച്ചുവോ അത് പകുതി പോലും മനസ്സിലാക്കാതെ, തദ്വിഷയകമായും മലയാളത്തിൽ ഇദംപ്രഥമമായും സമാന്തരകാലേ ചിന്തിച്ചവർ എന്ന ഖ്യാതിയ്ക്കു മാത്രമായി പൾപ്പ് വെയ്സ്റ്റാക്കുന്ന ആ കൂട്ടത്തെ തന്നെ ഇവിടെ ഉദ്ദേശ്യമാക്കിയത്.) അതിൽ നിന്ന് ഒരു ശങ്കരൻ മാത്രമാണ് ഒറിജിനലായി ചിന്തിച്ച് ഒരു മാതിരി അദ്വൈതത്തെ സംഗ്രഹിയ്ക്കുന്നത്. പുനരപി ചോദ്യങ്ങളില്ലാതാക്കുന്നത്. അങ്ങിനെ മഹാചോദ്യങ്ങളുടേയും മഹാ ഉത്തരങ്ങളുടേയും കാലത്തിനറുതിയായി, ശിഷ്ടകാലം സമാധാനം പൂണ്ടപോലെ ആലസ്യം ബാധിച്ച് ഒട്ട് കിടന്നു. കാലചക്രം പിന്നേയുമുരുണ്ടു. ഈ ഉരുണ്ടുകൊണ്ടിരുന്ന കാലത്തും ആൾക്കാർ ഊണു കഴിച്ചിരുന്നു എന്നത് മേതിലാജ് മറക്കുന്നു; വസ്ത്രവും ധരിച്ചിരുന്നു. മിക്കവാറും ലോകത്തിലെ മിക്കയിടത്തേയും മനുഷ്യർ ചെയ്യുന്ന കാര്യങ്ങളൊക്കെ വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ നിർവ്വഹിച്ചിരുന്നു. പാശ്ചാത്യരിലെ പറ്റിഞ്ഞാറ്റി വിഭാഗം മാത്രമെ തുലോം വ്യത്യസ്തമായ ഒരു അനുഭവത്തിലൂടെ കടന്നുപോയുള്ളു. അത് അവരുടെ കാലാവസ്ഥയുടെ ഘോരാവസ്ഥകൾ കാരണമായിരുന്നു എന്ന് മേതിലാജ് പറയുന്നു. എന്നാൽ ആ ഘോരാവസ്ഥകൾ ഒരു പ്രത്യേക കാലയളവിൽ പൊട്ടിപ്പുറപ്പെട്ടതല്ല. എത്രയോ കാലങ്ങളായി അതിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. വ്യാവസായിക വിപ്ളവം പെട്ടെന്ന് ഒരു വെള്ളക്കാരൻ നായർക്ക് ഊണു കഴിച്ചുകൊണ്ടിരിയ്ക്കേ ഒരു വിളി വന്നതിൽ നിന്ന് ഉരുണ്ട് പെരണ്ട് കിട്ടിയതല്ല. അതിനെയാണ് ഞാൻ, പിന്നീട്, പാരഡൈം ഷിഫ്റ്റ് എന്നതുകൊണ്ട് സൂചിപ്പിച്ചത്. അത് ഓരോ സംസ്ക്കാരത്തിനും അതിന്റെ ‘ഊര’യുടെ ചേലിന്നനുസൃതമായി ജീവിതവീക്ഷണത്തിൽ വന്നു ചേരുന്ന വിപ്ളവകരമായ പുനർ നവീകരണമാണ്. അതെന്തേ അന്ന് , ശങ്കരന്റെ കാലത്തേ, വന്നണഞ്ഞില്ല എന്നതെല്ലാം ഹൈപത്തറ്റിക്കൽ വിടുവായത്തം മാത്രം.

      അതിനാൽ ഒരു കാര്യം കൂടി പറഞ്ഞ് ഈ ചർച്ചയിൽ നിന്ന് പിന്തിരിയട്ടെ: ശങ്കരൻ തെങ്ങിൽ കയറി ആന്റിന തിരിച്ചുകെട്ടി നമുക്ക് വന്നു ചേരേണ്ട ചാനൽ സൌഭാങ്ങ്യങ്ങളൊക്കെ അത്തുംപിത്തുമാക്കി എന്നൊന്നും പറഞ്ഞാൽ ആരും കടലമിട്ടായി വാങ്ങിച്ചുതരില്ല.
      നല്ലവണ്ണത്തിൽ ഓഹ്മയിരിഗ്ഗട്ടും.
    • Pl Lathika കാര്യ കാരണങ്ങള്‍ വ്യക്തമാക്കിയ കുറിപ്പ്.

    • Methilaj Mohammed
      Sudesh: Please don't feel offended & don't withdraw from this discussion thinking you have not achieved anything. You have achieved a lot. I have challenged you again and again to get more details & clarifications from you. Things only OK s...udesh can say. I have deep respect towards you & your approach to issues.
      I would come back to this again later tonight ( as I need to go out now) as I am still not 100% convinced. Just couple of more queries & then I guess I will be on your side

    • Ok Sudesh you are welcome, methilaj moh'd. it's great debating you. i thought it's fastly becoming an overkill; the subject got already wearied out. hence the dramatic bow out....
    പുഴകള്‍ ഒന്നിചോഴുകിയപ്പോള്‍ ഒരു കടലായി . പുസ്തകങ്ങളില്‍ തപ്പിയാലും കിട്ടാത്ത അറിവിന്റെ കടല്‍. എല്ലാവര്ക്കും സ്നേഹം ഒപ്പം നന്ദിയും- ജയന്‍ മാങ്ങാട്.

1 comment:

Anonymous said...

ഇതെല്ലം വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി - സത്യം വളരെ അകലെയാണ് എന്ന് (ആര്‍ക്ക്?). സമയം കളയാതെ ഉപനിഷദ് തത്വം പടിക്ക്.