Friday, January 14, 2011




ഇ മെയില്‍">



മരിക്കാത്ത ഓര്‍മ്മകള്‍ , ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് എ. ശാന്തകുമാറിന്റെ മരം പെയ്യുന്നു എന്ന നാടകത്തിന്. സ്വന്തം ജീവിത ദുരന്തത്തിന് നാടകത്തിലൂടെ കണക്കു പറഞ്ഞ അജയന്റെ ജീവിതം .തെങ്ങില്‍നിന്നും മരണത്തിലേക്ക് വീണു അരയ്ക്കു താഴെ തളര്‍ന്നു പതിമൂന്നു വര്ഷം ശയ്യാവലംബിയായി ഏകാന്തതയുടെ തുരുത്തില്‍ നിന്നും നാടകത്തിലേക്കു പിച്ചവച്ച നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നാടകം പോലും കീഴടങ്ങി.സ്വന്തം ജീവിത ദുരന്തങ്ങളോട് നാടകത്തിലൂടെ കണക്കു പറഞ്ഞ അജയന്‍ . ചലനശേഷി നഷ്ടപ്പെട്ടു കിടക്കുമ്പോള്‍ അയാളുടെ ഏക ആശ്വാസം പണ്ട് കളിച്ചനാടകങ്ങളുടെ ഓര്‍മ്മയായിരുന്നു. അത്തരമൊരു ദിവസത്തില്‍ ആണ് പഴയ ചങ്ങാതിയായ ശാന്തകുമാര്‍ അജയനെ കാണാന്‍ പോകുന്നത് . അജയന്‍ പറഞ്ഞു. എനിക്ക് നിന്റെ നാടകത്തില്‍ അഭിനയിക്കണം . എന്തെങ്കിലും റോള് ...വെടിയേറ്റ്‌ കിടക്കുന്ന ഒരു പട്ടാളക്കാരന്റെ റോള് , പാതിമരിച്ച ഒരു വിപ്ലവകാരിയുടെ റോള് ,എനിക്ക് വേണ്ടി ഉണ്ടാക്കണം ..അങ്ങിനെ സ്വന്തം സുഹൃത്തിനു വേണ്ടി ശാന്തകുമാര്‍ എഴുതി , അജയന്‍ അവതരിപ്പിച്ച നാടകമാണ് " മരം പെയ്യുന്നു' ഇരുപതോളം അരങ്ങുകളിലൂടെ അടങ്ങാത്ത ആവേശത്തിന്റെ സാക്ഷല്‍ക്കാരമായിരുന്നു അത് . സിവിക് ഹെമിംഗ് വേയെ
ഉദ്ധരിച്ചു പറഞ്ഞത് പോലെ 'മനുഷ്യനെ കൊല്ലാനാവും, തോല്പ്പികാനാവില്ല'.


മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് അജയന്‍ എഴുതി...


"നട്ടെല്ല് തളര്‍ന്ന ഞങ്ങള്‍ മറ്റു വികലാംഗരില്‍ നിന്നും വ്യത്യസ്തനാകുന്നത് എതാണെന്നറിയുമോ ? ഞങ്ങളുടെ ശത്രു കൂറ, എലി , ഉറുമ്പ് എന്നിവയാണ് ..ശ്രദ്ധ എപ്പൊഴും ശരീരത്തില്‍ പതിയണം ,
എന്നെ സ്ഥിരമായി ഉറുമ്പും കൂറയും തിന്നാറുണ്ട് .ഒരു ഭാഗം മുഴുവന്‍ ചെത്തിയെടുത്ത പോലെ ഉറുമ്പ് തിന്നും .പോള്ളിയാലോ മുറിഞ്ഞാലോ ഒന്നും ഞങ്ങലറിയില്ല .രണ്ടു വര്ഷം വരെ ഒരു കുന്നിന്റെ മുലളിലായിരുന്നു താമസം ..നാടകം കാണാനും മറ്റു പലതിനും പുറത്തു പോകാന്‍ മൂന്നുനാല് പേര്‍ തൂക്കിയെടുത്ത് കൊണ്ടുപോകണം .പതിമ്മൂന്നു വര്ഷം മുന്‍പ് രണ്ടു കാര്യങ്ങള്‍ മാത്രമേ ചെയ്തുള്ളൂ..ഒന്ന് തെങ്ങില്‍ കയറല്‍,പിന്നെ നാടകം കളിക്കല്‍ ...രണ്ടു വര്ഷം ശാന്തകുമാര്‍ മനസ്സില്‍കൊണ്ട് നടന്നു പ്രസവിച്ചതാണ് ഈ നാടകം . സ്ക്രിപ്ട്‌ വായിച്ചപ്പോള്‍ മനസ്സില്‍ ആശങ്ക . കൂടാതെ എന്റെ അവസ്ഥയില്‍ മുഖ്യ നടി സത്യ ചേച്ചിയുടെ കരച്ചിലും .. ഒരു ദിവസം മുഴുവന്‍ നീണ്ടു കിടക്കുന്ന പരിശീലനത്തില്‍ കൂടെ പായയും കൊണ്ടാണ് പോകുന്നത്...തളര്‍ന്നാല്‍ കിടക്കാന്‍."

ഒരു ലഹരിപോലെ അജയന്‍ കൊണ്ട് നടന്ന നാടകയാത്രയുടെ പാതിരായാത്രകള്‍ പാതിവഴി നിര്‍ത്തി ഒരു ഡിസംബറില്‍ അജയന്‍ പോയി. പക്ഷെ നാടകത്തിന്റെ പാതിരായാത്രകള്‍ അവസാനിക്കുന്നില്ല.


മഴ നിന്നാലും മരം പെയ്തുകൊണ്ടേയിരിക്കും.

No comments: